Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി വിമാനത്താവളത്തിലെ ലൗഞ്ചിലെ വെജ് ദോശയില്‍ ‘മുട്ടവെള്ളം’ ഉപയോഗിക്കുന്നുവെന്ന് പരാതിപ്പെട്ട മനീഷ് ജെയിനെ പരിഹസിച്ച് കേരളം

കൊച്ചി വിമാനത്താവളത്തിലെ ലൗഞ്ചില്‍ ഒരിടത്ത് വെജിറ്റേറിയന്‍ ദോശയില്‍ മുട്ടവെള്ളം ഉപയോഗിക്കുന്നുവെന്ന് പരാതി പറഞ്ഞ മനീഷ് ജെയിനിനെതിരെ ആഞ്ഞടിച്ച് ഇടത് -ലിബറല്‍ സംഘങ്ങള്‍. കേരളത്തിലെ ഈ ഭൂരിപക്ഷ മതവിശ്വാസങ്ങള്‍ക്കെതിരായ ഇടത്-ലിബറല്‍ കക്ഷികളുടെ അസഹിഷ്ണുതയും മനീഷ് ജെയിനിനെതിരായ ട്വീറ്റുകളില്‍ തെളിഞ്ഞ് കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 07:29 pm IST
inKerala

കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ ലൗഞ്ചില്‍ ഒരിടത്ത് വെജിറ്റേറിയന്‍ ദോശയില്‍ മുട്ടവെള്ളം ഉപയോഗിക്കുന്നുവെന്ന് പരാതി പറഞ്ഞ മനീഷ് ജെയിനിനെതിരെ ആഞ്ഞടിച്ച് ഇടത് -ലിബറല്‍ സംഘങ്ങള്‍. ന്യൂനപക്ഷസംരക്ഷണത്തിന് ഇവര്‍ എത്ര ജാഗരൂകരാണ് എന്ന് തെളിയിക്കുന്നതായി ഈ സംഭവം. കേരളത്തിലെ ഈ ഭൂരിപക്ഷ മതവിശ്വാസങ്ങള്‍ക്കെതിരായ ഇടത്-ലിബറല്‍ കക്ഷികളുടെ അസഹിഷ്ണുതയും മനീഷ് ജെയിനിനെതിരായ ട്വീറ്റുകളില്‍ തെളിഞ്ഞ് കാണാം. Â

ഈ ട്രോളുകളെല്ലാം കേട്ടശേഷവും കൊച്ചി വിമാനത്താവളത്തിലെ ഒരു ഭക്ഷണശാലയില്‍ മുട്ടവെള്ളം ദോശയുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം തനിക്കുറപ്പാണെന്ന് മനീഷ് ജെയിന്‍ മറുപടി ട്വീറ്റില്‍ ആവര്‍ത്തിക്കുന്നു.

കൊച്ചി വിമാനത്താവളത്തിലെ ലൗഞ്ചിലെ ഒരു കടയില്‍ ദോശയുണ്ടാക്കുമ്പോള്‍ മുട്ടവെള്ളം ഉപയോഗിക്കുന്നുവെന്ന പരാതിയാണ് കഴിഞ്ഞ ദിവസം മനീഷ് ജെയിന്‍ എന്ന വ്യക്തി ഉയര്‍ത്തിയത്. ഒരു ട്വീറ്റിലൂടെയാണ് അദ്ദേഹം ഈ പരാതി ഉന്നയിച്ചത്. “നിങ്ങള്‍ കൊച്ചിയിലാണെങ്കില്‍ എര്‍ത് ലൗഞ്ച് എന്ന വിമാനത്താവളത്തിലെ ലൗഞ്ചിനെക്കുറിച്ച് ശ്രദ്ധാലു ആകണം. അവര്‍ നിങ്ങളുടെ മതവിശ്വാസത്തെ വെച്ച് കളിക്കുകയാണ്. ദക്ഷിണേന്ത്യന്‍ ഭക്ഷണമായ ദോശ ഉണ്ടാക്കാന്‍ അവര്‍ മുട്ട വെള്ളം (എഗ് വാട്ടര്‍- ഒരു പക്ഷെ മുട്ടയുടെ ഉള്ളിലെ വെള്ളയാകാം മനീഷ് ജെയിന്‍ ഉദ്ദേശിച്ചതെന്ന് കരുതുന്നു) ഉപയോഗിക്കുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഭക്ഷ്യസുരക്ഷാ നിലവാരം പാലിച്ചാണ് ഇതുണ്ടാക്കുന്നതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ മെനു ചോദിച്ചപ്പോള്‍ അവര്‍ അത് പങ്കുവെയ്‌ക്കാന്‍ തയ്യാറായില്ല”- മനീഷ് ജെയിന്‍ ട്വീറ്ററില്‍ കുറിച്ചത് ഇത്രയുമാണ്. പൊതുവെ കടുത്ത സസ്യാഹാരികളാണ് ജെയിനുകള്‍.

ഇംഗ്ലീഷില്‍ ഈ ട്വീറ്റ് പങ്കുവെയ്‌ക്കുമ്പോള്‍ ഇംഗ്ലീഷ് അധികമറിയാത്ത മനീഷ് ജെയിന്‍ ചില തെറ്റുകള്‍ വരുത്തിയിരുന്നു. കൊച്ചി എന്നതിന് മനീഷ് ജെയിന്റെ ട്വീറ്റില്‍ സിഒസിഎച്ച് ഐ (ചോച്ചി) എന്നായിരുന്നു സ്പെല്ലിംങ്. എഴുതിയിരുന്നത്. അതുപോലെ ‘ബേക്കിംഗ് ദോശ’ എന്ന തെറ്റായ ഒരു പ്രയോഗവും ഉപയോഗിച്ചിരുന്നു(സാധാരണ ദോശ ബേക്ക് ചെയ്യുകയല്ല, ചുടുകയാണല്ലോ ചെയ്യുന്നത്). മൂന്നാമത്തെ തെറ്റ് മുട്ടവെള്ളം (എഗ് വാട്ടര്‍) എന്ന പ്രയോഗമാണ്. ഇവിടെ മനീഷ് ജെയിന്‍ ഒരു പക്ഷെ ഉദ്ദേശിച്ചിരിക്കുക മുട്ടയുടെ ഉള്ളിലെ ദ്രാവകം എന്ന അര്‍ത്ഥമായിരിക്കാം എന്ന് തോന്നുന്നു. Â

മനീഷ് ജെയിന്റെ ഈ ട്വീറ്റില്‍ കേരളാമുഖ്യമന്ത്രിയെയും ഭക്ഷ്യസുരക്ഷാ അതോറിറ്റിയെയും (എഫ് എസ്എസ് എ ഐ) ടാഗ് ചെയ്തിരുന്നു. ഇതോടെ കമ്മ്യൂണിസ്റ്റുകളും ലിബറലുകളും മനീഷ് ജെയിനെതിരെ ചാടിവീഴുകയായിരുന്നു. മനീഷ് ജെയിന്‍ ഉയര്‍ത്തിയ വിമര്‍ശനത്തെ ഇല്ലാതാക്കാന്‍ അയാളുടെ ട്വീറ്റിലെ ഇംഗ്ലീഷ് തെറ്റുകള്‍ ചൂണ്ടിക്കാട്ടി അയാളെ വേട്ടയാടുകയായിരുന്നു എല്ലാവരും. വെജിറ്റേറിയന്‍ ദോശയില്‍ മുട്ടവെള്ളം (അതോ മുട്ടയുടെ ഉള്ളിലെ ദ്രാവകമോ?) ഉപയോഗിക്കുന്നു എന്നതാണ് മനീഷ് ജെയിന്‍ ഉയര്‍ത്തിയ പ്രധാനപരാതി. ഇങ്ങിനെ ഒന്നുണ്ടോ, കൊച്ചി വിമാനത്താവളത്തിലെ ലൗഞ്ചിലെ ഏതെങ്കിലും ഭക്ഷണശാല വെജിറ്റേറിയന്‍ ദോശയില്‍ മുട്ട ഉപയോഗിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ വസ്തുതാപരമായി പരിശോധിച്ച് ഒരു മറുപടി നല്‍കാന്‍ ആരും മുതിര്‍ന്ന് കണ്ടില്ല. പകരം മനീഷ് ജെയിന്‍ എന്ന ജെയിന്‍ മതവിശ്വാസിയെ ക്രൂശിക്കാനാണ് ട്വിറ്ററില്‍ വന്ന ഇടത്-ലിബറല്‍ സംഘങ്ങള്‍ മുതിര്‍ന്ന് കണ്ടത്. Â

ന്യൂനപക്ഷസംരക്ഷണത്തിനും ഭൂരിപക്ഷ വിശ്വാസങ്ങള്‍ക്കും എതിരെ കച്ചകെട്ടിയിറങ്ങിയ ഇടതുനേതാവ് കവിതാ കൃഷ്ണനും ശശി തരൂര്‍ എംപിയും ഇക്കാര്യത്തില്‍ മറുപടി പറയാന്‍ മുന്‍പന്തിയില്‍ വന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കവിതാ കൃഷ്ണന്‍ ദോശയുണ്ടാക്കുന്ന കാര്യത്തില്‍ ക്ലാസെടുക്കുകയാണ് തന്റെ മറുപടിയില്‍ ചെയ്യുന്നത്. ദോശയുണ്ടാക്കുമ്പോള്‍ ഇവിടെ ദോശക്കല്ലില്‍ തണുത്തവെള്ളം തളിക്കാറുണ്ടെന്നും അത് തെറ്റിദ്ധരിച്ചതായിരിക്കാം വിവാദത്തിന് കാരണമായതെന്ന സൂചനയാണ് കവിതാ കൃഷ്ണന്‍ നല്‍കുന്നത്. Â

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെയും ബിജെപിയെയും കെട്ടുകെട്ടിക്കാന്‍ മുതിര്‍ന്ന ആര്‍എല്‍ഡി (രാഷ്‌ട്രീയ ലോക്ദള്‍) എന്ന പാര്‍ട്ടിയുടെ നേതാവ് പ്രശാന്ത് കനോജിയ വരെ മനീഷ് ജെയിനെ കളിയാക്കുന്നുണ്ട്. തണ്ടാ (ടണ്ടാ) പാനി (തണുത്ത വെള്ളം) എന്നു ചോദിച്ചപ്പോള്‍ അണ്ടാ പാനി (മുട്ടവെള്ളം) എന്ന് കേട്ടതായിരിക്കാം പ്രശ്നമായതെന്ന് പറഞ്ഞ് മനീഷ് ജെയിന്റെ മുകളില്‍ കുറ്റം ചാര്‍ത്താനും പരിഹസിക്കാനുമായിരുന്നു ആര്‍എല്‍ഡി നേതാവിന്റെ ശ്രമം. Â

എന്തായാലും ഈ മറുപടിയെല്ലാം കേട്ട ശേഷം മനീഷ് ജെയിന്‍ വീണ്ടും ട്വിറ്ററില്‍ ഇതിന് മറുപടി നല്‍കിയിട്ടുണ്ട്. താന്‍ ആദ്യം ചെയ്ത ട്വീറ്റില്‍ വരുത്തിയ തെറ്റുകള്‍ ആദ്യം മനീഷ് ജെയിന്‍ രണ്ടാമത്തെ ട്വീറ്റില്‍ തിരുത്തുന്നുമുണ്ട്. കൊച്ചി എന്നതിന്റെ സ്പെല്ലിംഗ് തെറ്റായാണ് ഉപയോഗിച്ചത്. ദോശ ബേക്ക് ചെയ്യുക എന്ന പ്രയോഗവും തെറ്റാണെന്ന് സമ്മതിക്കുന്നു. പക്ഷെ കൊച്ചി വിമാനത്താവളത്തിലെ ഒരു ഭക്ഷണശാലയില്‍ മുട്ടവെള്ളം ദോശയുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം തനിക്കുറപ്പാണെന്നും മനീഷ് ജെയിന്‍ മറുപടി ട്വീറ്റില്‍ ആവര്‍ത്തിക്കുന്നു.

Tags: രാഷ്ട്രീയ ലോക് ദള്‍വെജിറ്റേറിയന്‍ ദോശജെയിനിസംPinarayi Vijayanജെയിനുകള്‍ലോകാരോഗ്യ സംഘടനഎഗ് വാട്ടര്‍എയര്‍പോര്‍ട്ട്കൊച്ചി എയര്‍പോര്‍ട്ട് ലൗഞ്ച്കൊച്ചിന്‍ അന്താരാഷ്ട്ര  വിമാനത്താവളംഎഫ് എസ് എസ് എ ഐwaterസ്വതന്ത്രവാദികള്‍കമ്മ്യൂണിസ്റ്റുകള്‍കവിതാ കൃഷ്ണന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.