Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമുദ്രനിരപ്പ് ഉയരുന്നു; തിരുവനന്തപുരത്തെ 387 കെട്ടിടങ്ങളും ഉപയോഗശൂന്യമാകുമെന്ന് പഠനം; കൊച്ചിയിലെ 1502 കെട്ടിടങ്ങള്‍ വെള്ളത്തിലാകും

രാജ്യത്തെ മറ്റു നഗരങ്ങളും പഠന വിഷയമായിട്ടുണ്ട്. മുംബൈ, ചെന്നൈ, വിശാഖപട്ടണം, മംഗലാപുരം നഗരങ്ങളും ഭാഗികമായി വെള്ളത്തിനടിയിലാകും. ഇതോടെ പ്രളയ സമാനമായ അന്തരീക്ഷമാകും നഗരങ്ങള്‍ നേരിടേണ്ടി വരിക. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്രീയവും സാങ്കേതികവുമായ വശങ്ങള്‍ വിശദമായി പഠിക്കുന്ന സ്ഥാപനമാണ് ഐപിസിസി.

ആതിര ടി. കമല്‍രാജ്byആതിര ടി. കമല്‍രാജ്
May 5, 2022, 03:34 pm IST
inKerala

കൊച്ചി: സമുദ്രനിരപ്പ് ഉയരുന്നതുമൂലം 2050 ആകുന്നതോടെ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ ചില പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് പഠനം. നോയിഡ ആസ്ഥാനമായുള്ള ഐപിസിസിയുടെ (ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) പഠനത്തിലാണ് പരിഭ്രാന്തി പരത്തുന്ന വിവരം. സമുദ്രനിരപ്പ് ഉയരുന്നത് കൊച്ചി, തിരുവനന്തപുരം നഗരങ്ങളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പും വന്നിട്ടുണ്ടെങ്കിലും ഇത്ര കൃത്യമായ പഠനം ആദ്യമാണ്.

രാജ്യത്തെ മറ്റു നഗരങ്ങളും പഠന വിഷയമായിട്ടുണ്ട്. മുംബൈ, ചെന്നൈ, വിശാഖപട്ടണം, മംഗലാപുരം നഗരങ്ങളും ഭാഗികമായി വെള്ളത്തിനടിയിലാകും. ഇതോടെ പ്രളയ സമാനമായ അന്തരീക്ഷമാകും നഗരങ്ങള്‍ നേരിടേണ്ടി വരിക. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്രീയവും സാങ്കേതികവുമായ വശങ്ങള്‍ വിശദമായി പഠിക്കുന്ന സ്ഥാപനമാണ് ഐപിസിസി.

2050ല്‍ കൊച്ചിയിലെ 1502 കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുമ്പോള്‍ 464 കെട്ടിടങ്ങള്‍ വീണ്ടെടുക്കാനാകാത്ത വിധം ഉപയോഗശൂന്യമാകും. ഈ കെട്ടിടങ്ങള്‍ കൂടുതലും പാര്‍പ്പിട (91 ശതമാനം), വാണിജ്യ (ആറു ശതമാനം) വിഭാഗങ്ങളില്‍പ്പെടുന്നു. രണ്ടു ശതമാനം വ്യാവസായിക, തുറമുഖ, ഫെറി ടെര്‍മിനല്‍ കെട്ടിടങ്ങളാണ്. ഇവയ്‌ക്കു പുറമേ, 10 മുതല്‍ 53 കിലോമീറ്റര്‍ വരെയുള്ള റോഡുകളും വെള്ളത്തിനടിയിലാകും. ഇതിനാല്‍ നിര്‍ദിഷ്ട തീരദേശ ഹൈവേ പണിയുന്നതില്‍ അര്‍ഥമില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഐസിടി റോഡ് (എന്‍എച്ച് 966 എ), ഇന്ദിര ഗാന്ധി റോഡ് (എന്‍എച്ച് 66), വേളാങ്കണ്ണി പള്ളി സ്ട്രീറ്റ് (എസ്എച്ച് 66), കുമ്പളങ്ങി റോഡ്, സൗദി മണാശ്ശേരി റോഡ്, തോപ്പുംപടി പാലം, പറവൂര്‍-ചെറായി റോഡ്, വൈപ്പിന്‍-പള്ളിപ്പുറം റോഡ്, ഗോശ്രീ റോഡ്, കേളമംഗലം റോഡ്, എട്ടുപുരയ്‌ക്കല്‍ റോഡ്, പാറയില്‍ ജങ്ഷന്‍ റോഡ്, വെളുത്തുള്ളി നോര്‍ത്ത് റോഡ്, ഇരപ്പുഴ റോഡ്, കുണ്ടേക്കടവ് റോഡ്, മൊന്തച്ചാല്‍ റോഡ്, സെന്റ് അഗസ്റ്റിന്‍സ് റോഡ്, പൂജപ്പുര റോഡ് എന്നിവയാണു വെള്ളത്തിനടിയിലാകുക.

തിരുവനന്തപുരത്ത് 387 കെട്ടിടങ്ങളെ ബാധിക്കും. ഇതില്‍ 60 ശതമാനം റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും 40 ശതമാനം വാണിജ്യ കെട്ടിടങ്ങളുമാകും. സ്റ്റാര്‍ റോഡ്, എയര്‍പോര്‍ട്ട്-വലിയതുറ റോഡ്, ലാന റോഡ്, കോവളം ബീച്ച് റോഡ് എന്നിവ വെള്ളത്തിനടിയിലാകുമെന്ന് പഠനം വ്യക്തമാക്കുന്നു. കൊച്ചിയെ അപേക്ഷിച്ചു തിരുവനന്തപുരത്തു തീരത്തെ നിര്‍മിതികള്‍ കുറവായതാണു നാശം കുറയുന്നതിനു കാരണം.

Tags: keralaതിരുവനന്തപുരംറിപ്പോര്‍ട്ട്kochiകടൽ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.