കൊച്ചി: സംസ്ഥാനത്ത് ഇന്നലെ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്നലെ പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 1600 രൂപയുടെ ഇടിവാണ് സംഭവിച്ചത്. അക്ഷയ ത്രിതീയ ദിനത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. എങ്കിലും ഏകദേശം 4,000 കിലോയുടെ സ്വര്‍ണവില്‍പ്പന നടന്നു. Â
അന്നേദിനം സംസ്ഥാനത്ത് 2,000-2,250 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായി ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) അറിയിച്ചു. കൊവിഡിനുശേഷം സ്വര്‍ണാഭരണ വ്യാപാരമേഖലയ്ക്ക് വലിയ ഉണര്‍വാണ് അക്ഷയ തൃതീയ ദിവസം ലഭിച്ചതെന്നും എകെജിഎസ്എംഎ വ്യക്തമാക്കി.
Date | Price of 1 Pavan Gold (Rs.) |
1-May-22 | 37920 |
2-May-22 | 37760* |
3-May-22 | 37760 |
4-May-22 Yesterday » |
37600 |
5-May-22 | Rs. 37,920 |
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4700 രൂപയായി. അതേസമയം ഇന്ന് മാര്‍ക്കെറ്റ് ആരംഭിച്ചപ്പോള്‍ ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 37920 രൂപയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: