Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഗുരുനിന്ദകരുടെ ഇരട്ടത്താപ്പ്; മോദിയുടെ ഗുരുനിന്ദ എന്ന പേരില്‍ ദേശാഭിമാനി ഇന്നലെ പ്രസിദ്ധീകരിച്ച കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിനുള്ള മറുപടി

ശ്രീനാരായണഗുരുദേവനെ ആശയപരമായും അല്ലാതെയും അപമാനിച്ചും അവഹേളിച്ചും മാത്രം ശീലിച്ച ഒരു പാര്‍ട്ടി ഇപ്പോള്‍ പ്രധാനമന്ത്രിക്കും സംഘപരിവാറിനുമെതിരെ ചെളി വാരിയെറിഞ്ഞ് മാന്യത നേടാന്‍ പുതിയ കഥയിറക്കുകയാണ്. ആര്‍എസ്എസ് ശാഖകളില്‍ ഒരുമിച്ച് പ്രവര്‍ത്തകര്‍ ചൊല്ലാറുള്ള ഗുരുദേവന്റെ 'ദൈവദശകം' സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിത്യപ്രാര്‍ത്ഥനയായി അംഗീകരിച്ച് ഉത്തരവിറക്കട്ടെ. ഇപ്പോള്‍ കാട്ടുന്ന ഭക്തി ആത്മാര്‍ത്ഥമാണെങ്കില്‍, അതാകും നമ്പൂതിരിപ്പാട് മുതല്‍ പുലര്‍ത്തിപ്പോന്ന ഗുരുദേവനിന്ദയ്‌ക്കുള്ള പരിഹാരം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 30, 2022, 05:14 am IST
in Main Article

കെ. സുരേന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സംഘപരിവാറിനെയും ശ്രീനാരായണ വിരോധികളാക്കി മുദ്രകുത്താനുള്ള നീക്കത്തിന്റെ പേരിലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗുരുദേവന് സ്തുതി പാടുന്നതില്‍ കൗതുകമുണ്ട്. ശിവഗിരി മഠത്തിന്റെ പരിപാടികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണ് കോടിയേരിയുടെ അസഹിഷ്ണുതയ്‌ക്ക് കാരണം. ഗുരുദേവനും ശിവഗിരി മഠത്തിനും ഇന്ത്യയുടെ പ്രധാനമന്ത്രി നല്കുന്ന ആദരവും ബഹുമാനവും ഏതൊരു മലയാളിക്കും അഭിമാനമാണെന്നിരിക്കെ കോടിയേരിക്ക് അതില്‍ അസ്വസ്ഥതയുണ്ടാകുന്നതില്‍ അത്ഭുതമില്ല. ഗുരുനിന്ദ രക്തത്തിലലിഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാര്‍.

ശ്രീനാരായണഗുരുദേവനും ഗുരുദേവ ദര്‍ശനവും,  പ്രധാനമന്ത്രിക്കും ബിജെപിക്കും വോട്ട് ലക്ഷ്യമിട്ടുള്ള പാര്‍ട്ടി പരിപാടിയല്ല. അത് ഒരു ശീലമാണ്. ആര്‍എസ്എസ് കാര്യാലയങ്ങളില്‍ പുലര്‍ച്ചെ ചൊല്ലുന്ന പ്രാര്‍ത്ഥനാ ഗീതം മുതല്‍ തുടങ്ങുന്ന ശീലം. ഭാരതത്തിലെ മഹത്തുക്കളെയും പുണ്യകേന്ദ്രങ്ങളെയും അഭിമാനഗോപുരങ്ങളെയും ധീരനായകരെയും സ്മരിക്കുന്ന പ്രാതസ്മരണയില്‍ ശ്രീനാരായണഗുരുദേവനുമുണ്ട്. ‘ശ്രീനാരായണഗുരു-നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന് ഗുരുദേവന്റെ സമഗ്ര ജീവിത ദര്‍ശനത്തെ കാച്ചിക്കുറുക്കി ഭാരതമൊട്ടാകെ എത്തിച്ചത് ആര്‍എസ്എസ് പ്രചാരകനും സൈദ്ധാന്തികനുമായ പി. പരമേശ്വരനാണ്. 1968 ല്‍ കോഴിക്കോട് നടന്ന ജനസംഘം ദേശീയ സമ്മേളനവേദിക്ക് നല്കിയ പേര് ശ്രീനാരായണ നഗര്‍ എന്നായിരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും എന്തിലും ഏതിലും ജാതിയും മതവും വര്‍ണവെറിയും ആരോപിക്കുന്ന സിപിഎമ്മിന്റെ ക്ഷുദ്രരാഷ്‌ട്രീയത്തിന് മറുപടി പറയേണ്ടിവരും എന്നതുകൊണ്ട് ആചരിച്ചുപോന്ന ആദര്‍ശമല്ല സംഘപരിവാറിന് ശ്രീനാരായണ ദര്‍ശനമെന്ന് സാരം.

ബൂര്‍ഷ്വാ നാരായണഗുരു എന്ന് ഗുരുദേവനെ അപഹസിച്ചതും അധിക്ഷേപിച്ചതും സിപിഎമ്മാണ്, അവരുടെ ആചാര്യന്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടാണ്. 1988ല്‍ ചിന്താവാരികയില്‍ ഇഎംഎസ് എഴുതിയ ലേഖനം പാര്‍ട്ടി ഓഫീസിലുണ്ടെങ്കില്‍ കോടിയേരി വായിക്കണം. ” മാര്‍ക്സും ഏംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്നതിന് മുമ്പേ അന്തരിച്ചുപോയ രാജാറാം മോഹന്‍ റോയി ബൂര്‍ഷ്വാദേശീയപ്രസ്ഥാനത്തിന്റെ മുന്നോടിയായിരുന്നു എന്ന് പറയുന്നതില്‍ അസാംഗത്യമില്ല. ശ്രീനാരായണഗുരുവും അദ്ദേഹത്തിന്റെ മുന്‍ഗാമികളോ സമകാലീനരോ പിന്‍ഗാമികളോ ആയവരും ബംഗാളില്‍ റാം മോഹന്‍ റോയി തുടങ്ങിവച്ച നവീകരണപ്രക്രിയകളുടെ ഇവിടത്തെ പ്രതിനിധികളായിരുന്നു.’  അംബേദ്കര്‍ ഒരു പെറ്റി ബൂര്‍ഷ്വ ആണെന്നും അതേ പ്രതിഭാസം കേരളത്തില്‍ രൂപപ്പെട്ടത് നാരായണഗുരു മുതലായ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ രൂപത്തിലാണ്’ എന്ന് ‘അംബേദ്കര്‍, ഗാന്ധി, മാര്‍ക്സിസ്റ്റുകാര്‍’ എന്ന പേരില്‍ എഴുതിയ ലേഖനത്തിലും നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ട്. ഒരുപടികൂടിക്കടന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം എന്ന പുസ്തകത്തില്‍ ഹൈന്ദവ പുനരുത്ഥാനം- ദേശീയതയുടെ വികൃതരൂപം’ എന്ന തലക്കെട്ടിലാണ് ഇഎംഎസ് ഗുരുദേവനെ അവതരിപ്പിച്ചത്. ഈ നിലപാടില്‍ നിന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ മാറിയതിന്റെ ഒരടയാളവും ഇന്നും കാണാനാവില്ല.

ശ്രീനാരായണഗുരുദേവന്റെ നിശ്ചലദൃശ്യം സിപിഎമ്മുകാര്‍ തന്നെ കേരളത്തിന്റെ തെരുവില്‍ അവതരിപ്പിച്ചത് ആരും മറന്നിട്ടില്ല. കുരിശില്‍ തറച്ച് വലിച്ചിഴയ്‌ക്കുന്ന രീതിയിലായിരുന്നു അത്. നവോത്ഥാനത്തിന്റെ പേരില്‍ ശബരിമലയടക്കമുള്ള ക്ഷേത്രങ്ങള്‍ക്കെതിരെ കള്ളക്കഥകളും ദുഷ്പ്രചാരണങ്ങളും പ്രചരിപ്പിച്ചവര്‍ സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ഗുരുദേവന്റെ പേരില്‍ ജാതിയില്ലാ വിളംബരം എന്നൊന്ന് അടിച്ചിറക്കിയതും അടുത്തിടെയാണ്. പ്രബുദ്ധകേരളത്തില്‍ പരസ്യം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആ പ്രഖ്യാപനം ജാതിയില്ലാ വിളംബരം എന്ന തലക്കെട്ടില്‍ ഗുരുദേവന്റെ പേരില്‍ നിന്ന് ശ്രീ വെട്ടിമാറ്റി, അദ്ദേഹത്തിന്റെ വ്യാജ ഒപ്പുവച്ച് പ്രചരിപ്പിച്ചവരാണ് സിപിഎമ്മും കേരളത്തിലെ സര്‍ക്കാരും. ഏറ്റവും ഒടുവില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ച നിശ്ചലദൃശ്യത്തിലെ ഗുരുദേവ പ്രതിമ എത്രമാത്രം വികൃതമായാണ് അവര്‍ നിര്‍മ്മിച്ചതും അയച്ചതുമെന്നും നമ്മുടെ മുന്നിലുണ്ട്.

ശ്രീനാരായണഗുരുദേവനെ ആശയപരമായും അല്ലാതെയും അപമാനിച്ചും അവഹേളിച്ചും മാത്രം ശീലിച്ച ഒരു പാര്‍ട്ടി ഇപ്പോള്‍ പ്രധാനമന്ത്രിക്കും സംഘപരിവാറിനുമെതിരെ ചെളി വാരിയെറിഞ്ഞ് മാന്യത നേടാന്‍ പുതിയ കഥയിറക്കുകയാണ്.  ആര്‍എസ്എസ് ശാഖകളില്‍ ഒരുമിച്ച് പ്രവര്‍ത്തകര്‍ ചൊല്ലാറുള്ള ഗുരുദേവന്റെ ‘ദൈവദശകം’ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിത്യപ്രാര്‍ത്ഥനയായി അംഗീകരിച്ച് ഉത്തരവിറക്കട്ടെ.  ഇപ്പോള്‍ കാട്ടുന്ന ഭക്തി ആത്മാര്‍ത്ഥമാണെങ്കില്‍, അതാകും നമ്പൂതിരിപ്പാട് മുതല്‍ പുലര്‍ത്തിപ്പോന്ന ഗുരുദേവനിന്ദയ്‌ക്കുള്ള പരിഹാരം.

Tags: cpmകെ. സുരേന്ദ്രന്‍sivagiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.