Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീടിനകത്ത് മകളെ മാനഭംഗപ്പെടുത്തുമ്പോള്‍ പുറത്ത് നില്‍ക്കേണ്ടി വരുന്ന അച്ഛന്റെ നിസ്സഹായത; അനുഭവം പങ്കുവച്ച് പാകിസ്ഥാനി ഹിന്ദുക്കള്‍

പെണ്‍കുട്ടികളുണ്ടെങ്കില്‍ തട്ടിക്കൊണ്ടു പോകും. അവള്‍ ഋതുമതിയാണെന്ന് അവര്‍ വ്യാജരേഖയുണ്ടാക്കും. ശരിയ നിയമം ശരിവയ്‌ക്കുന്ന കോടതിക്കും നിയമപാലന സംവിധാനങ്ങള്‍ക്കു മുമ്പില്‍ മറ്റൊരു നീതിയ്‌ക്കും വിലയില്ലത്ത അവസ്ഥസയാണ് ഹിന്ദു സമൂഹം പാക്കിസ്ഥാനില്‍ നേരിടുന്നത്.

പ്രബീന ചോലയ്‌ക്കല്‍byപ്രബീന ചോലയ്‌ക്കല്‍
Apr 28, 2022, 07:12 pm IST
inKerala

തിരുവനന്തപുരം: എല്ലാം ഇട്ടെറിഞ്ഞാണ് ഇന്ത്യയിലേക്ക് ഓടിപ്പോന്നത്. ഇല്ലെങ്കില്‍ അവര്‍ മതം മാറ്റും. കൂലി നല്‍കാതെ അടിമയെപ്പോലെ പണിയെടുപ്പിക്കും. എതിര്‍ത്താല്‍ അവരുടെ സ്വകാര്യജയിലുകളിലാക്കി ക്രൂരമായി ദ്രോഹിക്കും. ജനിച്ചുവളര്‍ന്ന നാട്ടില്‍ ഹിന്ദുവായതില്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്‌ക്ക് പാലായനം ചെയ്‌തെത്തിയ ഭൂരാലാല്‍, ജയ് അഹൂജ, ചെയ്ദം കുമാര്‍ ശര്‍മ എന്നീ പാകിസ്ഥാനി ഹിന്ദുക്കള്‍.

പെണ്‍കുട്ടികളുണ്ടെങ്കില്‍ തട്ടിക്കൊണ്ടു പോകും. അവള്‍ ഋതുമതിയാണെന്ന് അവര്‍ വ്യാജരേഖയുണ്ടാക്കും. ശരിയ നിയമം ശരിവയ്‌ക്കുന്ന കോടതിക്കും നിയമപാലന സംവിധാനങ്ങള്‍ക്കു മുമ്പില്‍ മറ്റൊരു നീതിയ്‌ക്കും വിലയില്ലത്ത അവസ്ഥസയാണ് ഹിന്ദു സമൂഹം പാക്കിസ്ഥാനില്‍ നേരിടുന്നത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ പീഡനത്തിന്റെ, പലായനത്തിന്റെ പാക് പാഠങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകായായിരുന്നു ഇവര്‍.

അവിടെയുള്ള സ്ഥലവും വീടുമൊന്നും വില്‍ക്കാനായില്ല. ആരും വാങ്ങില്ല. ഓരോരുത്തരായി രാജ്യം വിട്ടാല്‍ അവര്‍ക്ക് അതെല്ലാം സ്വന്തമാക്കാമല്ലോ. നിങ്ങള്‍ കേട്ടതിനുമപ്പുറമാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷ പീഡനങ്ങള്‍. അഭയം തേടാന്‍ ഞങ്ങള്‍ക്ക് ഇന്ത്യയേയുള്ളൂ. ഇന്ത്യയില്‍ ജനിച്ച നിങ്ങളെത്ര ഭാഗ്യവാന്മാരെന്നൊക്കെ പറയുമ്പോഴും പിറന്ന മണ്ണ് ഉപേക്ഷിച്ചതിന്റെ വേദനയുണ്ട് ഭൂരാലാലിന്റെ വാക്കുകളില്‍.

അംഗബലം 24 ശതമാനത്തില്‍ ഒരു ശതനമാനത്തിലേക്ക് ചുരുങ്ങിപ്പോയ ഒരു ജനതയുടെ വേദന നിങ്ങള്‍ക്ക് മനസ്സിലാവുമോയെന്ന ചോദ്യത്തിലുമുണ്ട് ദൈന്യത. പാക് ഹൈദരാബാദ് സ്വദേശിയായ ഭൂരാലാല്‍ ഇന്ത്യയിലെത്തിയിട്ട് ഏറെയായിട്ടില്ല. ഭൂരേലാല്‍ ഇപ്പോള്‍  ഭാര്യയ്‌ക്കും മകനുമൊപ്പം ജയ്‌പൂരിലാണ് താമസം. അവിടെ ഒരു കട നടത്തുകയാണ്. ബന്ധുക്കള്‍ പലരും ഇപ്പോഴും പാക്കിസ്ഥാനിലാണ്.

കേട്ടതിലേറെയാണ് നേരിട്ടറിഞ്ഞവര്‍ക്ക് ഹൈന്ദവരുടെ ദുരവസ്ഥയെക്കുറിച്ച് പറയാനുള്ളത്. ഹിന്ദു പെണ്‍കുട്ടികളെ നിഷ്‌ക്കരുണം തട്ടിക്കൊണ്ടു പോകുന്നത് പലപ്പോഴും നോക്കി നല്‍ക്കാനേ രക്ഷിതാക്കള്‍ക്ക് കഴിയാറുള്ളൂ. അവരെക്കുറിച്ച് പിന്നെ ഒന്നും അറിയാനാകില്ല. ഇക്കാര്യത്തില്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലെന്നാണ് ഭൂരേലാല്‍ പറയുന്നത്. സമ്പത്തുള്ള വീട്ടിലെ പെണ്‍കുട്ടികളെ കൊണ്ടു പോയാല്‍ വിട്ടയയ്‌ക്കാന്‍ വലിയ തുക ആവശ്യപ്പെടും. പണം കിട്ടിയാലും മോചനമില്ല.

വീടിനകത്ത് മകളെ മാനഭംഗപ്പെടുത്തുമ്പോള്‍ പുറത്ത് നില്‍ക്കേണ്ടി വരുന്ന അച്ഛന്റെ നിസ്സഹായത നിങ്ങള്‍ക്ക് മനസ്സിലാകുമോയെന്ന നെഞ്ചുകീറുന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തമില്ലാതെ പോകുന്നു.

ഹൈന്ദവരുടേതായ ചിഹ്നങ്ങളൊന്നും പൊതുഇടങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. പൊട്ടു തൊടരുത്. കൈകളില്‍ പൂജിച്ച ചരടുകള്‍ കെട്ടരുത്. ദീപാവലിയോ ഹോളിയോ ഒന്നും ആഘോഷിക്കാന്‍ പാടില്ല. ക്ഷേത്രഭൂമിയെല്ലാം കൈയേറിക്കഴിഞ്ഞു. പേരിനു പോലും പൂജ നടത്താനാവാതെ അനാാഥമായ എത്രയോ ക്ഷേത്രങ്ങളുണ്ട്. അവിടെ ആരാധനയൊക്കെ വിലക്കപ്പെട്ടതാണ്. ബസില്‍ കയറിയാല്‍ കൂടെക്കയറിയ ഉറ്റവരുടെ പേരു ചൊല്ലി വിളിക്കാന്‍ പോലും ഭയമാണ്. ഹിന്ദുനാമധാരിയെന്നറിഞ്ഞാല്‍ ഇറക്കി വിടും. അല്ലെങ്കില്‍ കൈയേറ്റം ചെയ്യും. മക്കള്‍ക്ക് അച്ഛനമ്മമാര്‍ പേരിടുന്നതു പോലും ശ്രദ്ധിച്ചാണ്. അജ്മല്‍ റാം, ഹക്കിം റാം തുടങ്ങിയ പേരുകളൊക്കെ പാക് ഹിന്ദുക്കളുടെ ഇടയില്‍ പതിവാണ്. പേരിലെ ആദ്യം ഭാഗം ജീവന്‍ രക്ഷയ്‌ക്ക്. രണ്ടാമത്തേത് ധര്‍മരക്ഷയ്‌ക്കും. സര്‍ക്കാര്‍ ജോലിയും ഹിന്ദുക്കള്‍ക്ക് നിഷിദ്ധം.

ജയ്‌പൂരിലെ വ്യവസായിയും പാക്ഹിന്ദുക്കളുടെ ക്ഷേമത്തിനും ഇന്ത്യയില്‍ വരുടെ അതിജീവനത്തിനായി പ്രവര്‍ത്തിക്കുന്ന നിമിത്തേകം സംഘടനയുടെ പ്രസിഡണ്ടുമായ ജയ് അഹൂജ, നിമിത്തേകം ചീഫ് കോര്‍ഡിനേറ്റര്‍ ചെയ്ദം കുമാര്‍ ശര്‍മ എന്നിവരും ഹിന്ദു യൂത്ത്് കോണ്‍ക്ലേവില്‍ പങ്കെടുത്തു.

Tags: hinduപാക്കിസ്ഥാന്‍Hindu mahasammelanamഅനന്തപുരി ഹിന്ദു മഹാസമ്മേളനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.