Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്ത്രീശാക്തീകരണത്തിന്റെ പുത്തന്‍ കുതിപ്പുകള്‍

സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ക്കൊന്നും ആര്‍ജിക്കാന്‍ കഴിയാതിരുന്നതും, ആലോചിക്കുകപോലും ചെയ്യാതിരുന്നതുമായ നേട്ടങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. അധികാരത്തിലിരുന്ന കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വളരെ ശക്തമായ അടിത്തറ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനായി നിര്‍മിക്കുകയുണ്ടായി. ഇതിന്റെ അദ്ഭുത ഫലങ്ങളാണ് ഇപ്പോഴുണ്ടാവുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 28, 2022, 05:33 am IST
inEditorial

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ആറ് വര്‍ഷംകൊണ്ട് വനിതാ സ്വാശ്രയ സംഘങ്ങളുടെ  എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധന ഉണ്ടായിരിക്കുന്നു എന്ന റിപ്പോര്‍ട്ട് ഒരേസമയം ആഹ്ലാദകരവും അഭിമാനകരവുമാണ്. തൊഴില്‍ വികസന മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നതും, വനിതാ സ്വയംപര്യാപ്ത സംഘങ്ങളെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞതും സ്ത്രീശാക്തീകരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. രാജ്യത്തെ എണ്‍പത് ശതമാനം സ്ത്രീകള്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമായതും, ജന്‍ധന്‍ വഴി 23 കോടി സ്ത്രീകളെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞതും, മുദ്ര വായ്‌പയുടെ എഴുപത് ശതമാനം ഗുണഭോക്താക്കളും സ്ത്രീകളായി മാറിയതും മുന്നേറ്റത്തിന്റെ സൂചനകളാണ്. ഐഎംഎഫിന്റെ ഒരു റിപ്പോര്‍ട്ടുപ്രകാരം തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം അവസരം ലഭിച്ചാല്‍ ഭാരതത്തിന്റെ ജിഡിപിയില്‍ ഇരുപത്തിയേഴ് ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നൈപുണ്യം ലഭിച്ച സ്ത്രീകള്‍ ജോലികളില്‍ പ്രവേശിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഒന്‍പത് ശതമാനം വരെ ഉയര്‍ച്ചയുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വഴി സ്ത്രീകളെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമാക്കി മാറ്റുന്നതിലൂടെ ഈ നില കൈവരിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. ഇത് സമ്പദ് വ്യവസ്ഥയ്‌ക്കു മാത്രമല്ല, സമൂഹത്തിനും പുതിയ ഉന്മേഷം പ്രദാനം ചെയ്യും.

സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ക്കൊന്നും ആര്‍ജിക്കാന്‍ കഴിയാതിരുന്നതും, ആലോചിക്കുകപോലും ചെയ്യാതിരുന്നതുമായ നേട്ടങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. അധികാരത്തിലിരുന്ന കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വളരെ ശക്തമായ അടിത്തറ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനായി നിര്‍മിക്കുകയുണ്ടായി. ഇതിന്റെ അദ്ഭുത ഫലങ്ങളാണ് ഇപ്പോഴുണ്ടാവുന്നത്. സ്ത്രീ ശാക്തീകരണം മുന്‍കാലത്ത് വെറുമൊരു മുദ്രാവാക്യം മാത്രമായിരുന്നപ്പോള്‍ നാരീശക്തിയുടെ തടസ്സങ്ങള്‍ തട്ടിനീക്കുന്ന പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രതിരോധസേനയുള്‍പ്പെടെ സ്ത്രീകള്‍ക്ക് അന്യമായിരുന്ന പല മേഖലകളിലും അവര്‍ക്ക് പ്രവേശനം നല്‍കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. വനിതകള്‍ക്ക് സൈനിക സേവനത്തിനുള്ള തടസ്സങ്ങള്‍ ഓരോന്നായി ഇല്ലാതാവുകയാണ്. നാഷണല്‍ വുമണ്‍സ് അക്കാദമിയില്‍ വനിതകള്‍ക്ക് പ്രവേശനം ലഭിച്ചത് ഇതിലൊന്നാണ്. ഇതിന് മുന്‍പ് ഇക്കാര്യത്തില്‍ ചില വാഗ്ദാനങ്ങള്‍ മാത്രമാണ് സര്‍ക്കാരുകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞതെങ്കില്‍ രാഷ്‌ട്രീയമായ ഇച്ഛാശക്തിയോടെ അത് പ്രാവര്‍ത്തികമാക്കുകയാണ് പ്രധാനമന്ത്രി മോദി ചെയ്തത്. ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടുമുള്ള സമൂഹത്തിന്റെ മനോഭാവം മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറയുകയുണ്ടായി. പെണ്‍കുട്ടികളെ നിരീക്ഷിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നതുപോലെ എന്തുകൊണ്ടാണ് ആണ്‍കുട്ടികളുടെ കാര്യത്തില്‍ ചെയ്യാത്തതെന്ന് ഒരു സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നരേന്ദ്ര മോദി മാതാപിതാക്കളോട് ചോദിക്കുകയുണ്ടായി. ബലാത്സംഗം ചെയ്യുന്ന കുറ്റവാളി ആരുടെയെങ്കിലും മകനാണെന്ന കാര്യം മറക്കരുതെന്നായിരുന്നു ഓര്‍മപ്പെടുത്തല്‍. സമൂഹത്തില്‍ വലിയ ചലനമുണ്ടാക്കാന്‍ ഇതിനു കഴിഞ്ഞു.

സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും എല്ലാ രംഗത്തും വേണമെന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയം. രണ്ടാം മോദി സര്‍ക്കാര്‍ വളരെ ചെറുതായിരുന്നിട്ടും കാബിനറ്റ് പദവിയുള്ള ആറ് വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തുകയുണ്ടായി. ആദ്യ മന്ത്രിസഭാ വികസനത്തില്‍ വനിതാ മന്ത്രിമാരുടെ എണ്ണം പതിനൊന്നായി. വനിതകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന നടപടികളും കേന്ദ്രസര്‍ക്കാര്‍ ഓരോന്നായി സ്വീകരിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെ ലോണ്‍ അനുവദിക്കുന്ന മുദ്ര യോജന ഇതിലൊന്നായിരുന്നു. മുപ്പത്തിരണ്ട് കോടി വരുന്ന ഇതിന്റെ ഗുണഭോക്താക്കളില്‍ 68 ശതമാനവും സ്ത്രീകളായിരുന്നുവെന്നത് എടുത്തുപറയേണ്ടതുണ്ട്.  വ്യവസായ സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതി വഴി ഷെഡ്യൂള്‍ഡ് ബാങ്കിന്റെ ഒരു ശാഖ കുറഞ്ഞത് ഒരു പട്ടികജാതി-വര്‍ഗ വനിതയ്‌ക്ക് പത്ത് ലക്ഷം മുതല്‍ ഒരു കോടിവരെ ലോണ്‍ അനുവദിക്കണമെന്ന് വ്യവസ്ഥ ചെയ്തു. 2021 വരെയുള്ള കണക്കനുസരിച്ച് 20000 കോടിയിലേറെ രൂപയാണ് ഇതിനായി അനുവദിച്ചത്. വനിതകള്‍ക്ക് സ്വന്തം ചിറകുകള്‍ വീശി സ്വാശ്രയത്വത്തിലേക്ക് പറക്കാനുള്ള അവസരങ്ങളാണ് ഇത്തരം പദ്ധതികളിലൂടെയുള്ള സാമ്പത്തിക സഹായങ്ങള്‍ സൃഷ്ടിച്ചത്.  ഇതുവഴി വനിതകള്‍ മാത്രമല്ല അവരുടെ കുടുംബങ്ങളും സമൂഹവും ശാക്തീകരിക്കപ്പെട്ടു എന്നതാണ് വസ്തുത. സ്ത്രീ സമൂഹത്തെ പൊതുവായും, അവരില്‍ അവഗണിക്കപ്പെടുന്നവരെ പ്രത്യേകമായും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടത്. അത്  വലിയ തോതില്‍ വിജയം കാണുന്നു എന്നതില്‍ ഓരോ പൗരനും അഭിമാനിക്കാം.

Tags: womenwomen empowerment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

Kerala

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.