Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് നിയന്ത്രണങ്ങളില്ല, പൂരം മികവോടെ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി, സ്‌പോണ്‍സര്‍മാരെ കണ്ടെത്തണമെന്നും നിർദ്ദേശം

പൂരം രണ്ടു വര്‍ഷം നടക്കാത്തതിനാല്‍ ദേവസ്വങ്ങള്‍ പ്രതിസന്ധിയിലാണെന്നും വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ ബാരിക്കേഡ് ഉള്‍പ്പെടെയുള്ളവ നിര്‍മിക്കാന്‍ സാമ്പത്തിക സഹായം ആവശ്യമാണെന്നും ദേവസ്വം ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 10:28 am IST
in Kerala
തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ കേന്ദ്ര മന്ത്രി ഫഗന്‍ സിങ് കുലസ്‌തേ ദര്‍ശനം നടത്തുന്നു

തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ കേന്ദ്ര മന്ത്രി ഫഗന്‍ സിങ് കുലസ്‌തേ ദര്‍ശനം നടത്തുന്നു

തൃശ്ശൂര്‍: പൂരം പൂര്‍വാധികം ഭംഗിയായി നടത്തുമെന്നും ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ളവ പരിഹരിക്കുമെന്നും മന്ത്രിമാരുടെ ഉറപ്പ്. തൃശ്ശൂര്‍ പൂരം ഒരുക്കങ്ങള്‍ സംബന്ധിച്ച് കളക്‌ട്രേറ്റില്‍ ഇന്നലെ നടന്ന അവലോകന യോഗത്തിലാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയത്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ ആര്‍.ബിന്ദു, കെ.രാജന്‍ എന്നിവരും പങ്കെടുത്തു.  

പൂരത്തിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയത് പോലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ഇത്തവണ ഉണ്ടാകില്ല. ഇതര സംസ്ഥാനങ്ങളിലും കേരളത്തിലും കൊവിഡ് വ്യാപന സാധ്യത മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് യോഗത്തില്‍ മന്ത്രിമാര്‍ നിര്‍ദേശിച്ചു. നിലവിലെ സാഹചര്യവും ആശങ്കയും ഉദ്യോഗസ്ഥരുടെ നിലപാടുകളുമടക്കം ദേവസ്വങ്ങള്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി. പൂരം രണ്ടു വര്‍ഷം നടക്കാത്തതിനാല്‍ ദേവസ്വങ്ങള്‍ പ്രതിസന്ധിയിലാണെന്നും വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ ബാരിക്കേഡ് ഉള്‍പ്പെടെയുള്ളവ നിര്‍മിക്കാന്‍ സാമ്പത്തിക സഹായം ആവശ്യമാണെന്നും ദേവസ്വം ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാരില്‍ നിന്ന് സഹായം വേണമെന്നും ദേവസ്വങ്ങള്‍ പറഞ്ഞു.

ആശങ്കകള്‍ വേണ്ടെന്നും ഇടവേളക്ക് ശേഷമെത്തിയ പൂരം മികവോടെയും പ്രൗഢിയോടെയും ആഘോഷിക്കുമെന്നും സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു. ബാരിക്കേഡ് കെട്ടുന്നതിലടക്കം ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. ഇതിന് പുറമേ ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് പണം കണ്ടെത്തും. ദേവസ്വങ്ങള്‍ ഇതിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തണമെന്ന് മന്ത്രിമാര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ബാരിക്കേഡും ഗ്യാലറിയും കെട്ടിയിരുന്നത് പൊതുമരാമത്ത് വിഭാഗമാണ്. ഇത്തവണ ദേവസ്വങ്ങള്‍ ചിലവ് എടുക്കണമെന്ന് ജില്ലഭരണകൂടം നിര്‍ദേശം വെച്ചത് തര്‍ക്കത്തിനിടയാക്കിയിരുന്നു.

പൂരം വെടിക്കെട്ട് കാണാനെത്തുന്നവര്‍ക്ക് സ്വരാജ് റൗണ്ടില്‍ പ്രവേശനമനുവദിക്കുന്നത് പെസോ നിയമമനുസരിച്ചായിരിക്കും. ഇക്കാര്യത്തില്‍ എന്തെങ്കിലും ഇളവുകള്‍ ചെയ്യാനാകുമോയെന്ന് പെസോ അധികൃതരുമായി ചര്‍ച്ച നടത്തും. മന്ത്രിമാരുടെ ഉറപ്പില്‍ ദേവസ്വങ്ങള്‍ തൃപ്തിയറിയിച്ചു. ടി.എന്‍ പ്രതാപന്‍ എംപി, പി.ബാലചന്ദ്രന്‍ എംഎല്‍എ മേയര്‍ എം.കെ വര്‍ഗീസ്, കളക്ടര്‍ ഹരിത വി.കുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍, പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 15 ലക്ഷത്തോളം ആളുകളെയാണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. മെയ് 10നാണ് പൂരം. വെടികെട്ട് നടത്താന്‍ മുന്‍വര്‍ഷങ്ങളിലേത് പോലെ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. എട്ടിനാണ് സാമ്പിള്‍ വെടിക്കെട്ട്. 10ന് പൂലര്‍ച്ചെ പ്രധാന വെടിക്കെട്ട് നടക്കും.

Tags: ThrissurParamekkavuPooramThiruvambadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

പുതിയ വാര്‍ത്തകള്‍

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

നരേന്ദ്രമോദിയുടെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തി , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ ; ആരാണ് നിധി തിവാരി ?

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.