Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കന്നുകാലി കള്ളക്കടത്തുകാര്‍ ജിഹാദി ശൃംഖലയ്‌ക്ക് ധനസഹായം നല്‍കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ; രണ്ട് കള്ളക്കടത്ത് തലവന്മാരെ കൊന്നു

കന്നുകാലി കള്ളക്കടത്ത് നടത്തുന്നവര്‍ ജിഹാദി ശൃംഖലയ്‌ക്ക് ധനസഹായം നല്‍കുന്നതായി കണ്ടെത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമില്‍ മാത്രമല്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കൂട്ടര്‍ പണം വാരിയെറിയുകയാണെന്നും ഹിമന്ത പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2022, 04:09 pm IST
in India

ഗുവാഹത്തി: കന്നുകാലി കള്ളക്കടത്ത് നടത്തുന്നവര്‍ ജിഹാദി ശൃംഖലയ്‌ക്ക് ധനസഹായം നല്‍കുന്നതായി കണ്ടെത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമില്‍ മാത്രമല്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കൂട്ടര്‍ പണം വാരിയെറിയുകയാണെന്നും ഹിമന്ത പറഞ്ഞു.

കന്നുകാലിക്കടത്ത് എന്നത് കോടികളുടെ അനധികൃത വ്യാപാരമേഖലയാണ്. ഈ അനധികൃതക്കടത്തിന്റെ ഇരകളാണ് അസമും തൊട്ടടുത്ത സംസ്ഥാനങ്ങളും. പശുക്കള്ളക്കടത്ത് റാക്കറ്റുകള്‍ക്കും ജിഹാദി ശൃംഖലകള്‍ക്കും നേരെ അതിശക്തമായ നടപടിയാണ് അസം പൊലീസ് കൈക്കൊള്ളുന്നതെന്ന് ഹിമന്ത പറഞ്ഞു. ഈയടുത്തിടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് അന്താരാഷ്‌ട്ര കന്നുകാലി കള്ളക്കടത്തുകാരായ അക്ബര്‍, സല്‍മാന്‍ ബഞ്ജാര എന്നിവരെ വെടിവെച്ച് കൊന്നിരുന്നു.

കന്നുകാലി കള്ളക്കടത്തുകാരെ അധോലോക സായുധ സേനകളാണ് വലിയ ഫീസ് വാങ്ങി സംരക്ഷിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കന്നുകാലി കള്ളക്കടത്തുകാര്‍ കള്ളപ്പണം വെളുപ്പിക്കുന്നതിലും മുഴുകുന്നു. ഇങ്ങിനെ കിട്ടുന്ന തുകയില്‍ വലിയൊരു പങ്ക് അവര്‍ തീവ്രവാദ സംഘടനകള്‍ക്ക് നല്‍കുകയാണ്. വെടിയേറ്റ് കൊല്ലപ്പെട്ട അക്ബറും സല്‍മാനും മ്യാന്‍മറില്‍ നിന്നും അനധികൃത സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ‘പശു നമ്മുടെ അമ്മയാണ്. അതിനെ അറുക്കുന്നത് നിര്‍ത്തണം. ‘- ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു.

അസമിലെ നാഗോണ്‍ പൊലീസ് ഈയിടെ 58 കന്നുകാലിക്കൂട്ടങ്ങളെയും കണ്ടെത്തി. രണ്ട് പ്രമുഖ കന്നുകാലിക്കടത്തുകാരായ റഫീഖുള്‍ ഹഖ്, മൊഞ്ജുല്‍ ഹഖ് എന്നിവരെ പിടികൂടുകയും ചെയ്തു. അസമിലെ ജഖനബാന്ദ പൊലീസ് അനധികൃതമായി കന്നുകാലികളെ കടത്തിപ്പോകുന്ന മൂന്ന് വാഹനങ്ങളാണ് പിടിച്ചത്. ഏകദേശം 39 കന്നുകാലിസംഘങ്ങളെ പിടികൂടി. നാഗോണ്‍ പൊലീസ് ഈയിടെ ദേശീയ പാതയില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച 19 പശുക്കളെ പിടികൂടി. എന്നാല്‍ കള്ളക്കടത്തുകാര്‍ ഓടി രക്ഷപ്പെട്ടു.

കള്ളക്കടത്തുകാരുടെ ലക്ഷ്യം ബംഗ്ലാദേശ് അറവുശാകള്‍‍; പ്രതിഫലം ഹവാല റാക്കറ്റ് വഴി

ഇന്ത്യ അതിര്‍ത്തിക്ക് കുറുകെ ബംഗ്ലാദേശിലേക്കും മ്യാന്‍മറിലേക്കും മറ്റുമുള്ള കന്നുകാലിക്കടത്ത് വന്‍ ബിസിനസ്സാണ്. ദിവസം 5000 മുതല്‍ 15000 കന്നുകാലികളെ വരെ കടത്തുന്നവരുണ്ട്. സാധാരണ പശുമാംസം ഭക്ഷിക്കാന്‍ വടക്കും പടിഞ്ഞാറും സംസ്ഥാനങ്ങളില്‍ നിന്നാണ് കന്നുകാലികളെ മോഷ്ടിച്ച് കടത്തുന്നത്. ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ് കള്ളക്കടത്തുകാര്‍ കന്നുകാലികളെ മോഷ്ടിക്കുന്നത്. അതിര്‍ത്തിയിലെ ബംഗ്ലാ പൊലീസിനും ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി കൊടുത്താണ് ഇവര്‍ കന്നുകാലികളെ കടത്തുന്നത്. പലപ്പോഴും ബംഗ്ലാദേശ് അറവുശാലയിലെത്തുന്ന കന്നുകാലികളുടെ പണം ഹവാല റാക്കറ്റുകള്‍ വഴിയാണ് കൈമാറുന്നത്. ചിലപ്പോള്‍ മയക്കമരുന്നായോ, കള്ള സ്വര്‍ണ്ണമായോ പ്രതിഫലം പറ്റുന്നവരുമുണ്ട്. ഇതാണ് ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. 

ഒരു വര്‍ഷം കടത്തപ്പെടുന്നത് 15 ലക്ഷം കന്നുകാലികള്‍

ബംഗ്ലാദേശിലെ അറവുശാലയിലേക്ക് ദിവസേന ആയിരക്കണക്കിന് പശുക്കളെ കടത്തപ്പെടുന്നതായി ദി ഇന്‍ഡിപെന്‍റന്‍റ് പത്രം നടത്തിയ സര്‍വ്വേയില്‍ പറയുന്നു. ഏകദേശം 15 ലക്ഷം കന്നുകാലികള്‍ ഒരു വര്‍ഷം കടത്തപ്പെടുന്നുണ്ട്. പലപ്പോഴും ക്രിമിനല്‍ സംഘങ്ങളാണ് ഇന്ത്യയില്‍ നിന്നും കന്നുകാലികളെ മോഷ്ടിച്ച് അതിര്‍ത്തി കടത്തുന്നത്. ഇത്തരം സംഘങ്ങള്‍ കോടിക്കണക്കിന് ഡോളറുകള്‍ സമ്പാദിക്കുന്നു.

പഴുതുകളുള്ള അതിര്‍ത്തിയിലൂടെ കടത്തുന്നു

പലപ്പോഴും ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിറയെ ഓട്ടകളുള്ളതായി പറയപ്പെടുന്ന അസം, ബംഗാള്‍, ത്രിപ എന്നിവിടങ്ങളിലൂടെയാണ് സുഗമമായി കന്നുകാലികളെ കടത്തുന്നത്. ഇതിനാണ് ഇപ്പോള്‍ അസം മുഖ്യമന്ത്രി ശക്തമായ നടപടിയെടുക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ 4000 കിലോമീറ്റര്‍ അതിര്‍ത്തിപ്രദേശം പങ്കിടുന്നു. ഇവിടെ നദികളും കുന്നുകളും ഹൈവേകളും ഗ്രാമീണ റോഡുകളുമാണ്. ഈ അതിര്‍ത്തിയില്‍ കര്‍ശനമായ നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ആളുകള്‍ക്കും ചരക്കുകള്‍ക്കും അനായാസം കടന്നുപോകാനാവും.

Tags: ബംഗ്ലാദേശ്അസംഹിമന്ത ബിശ്വ ശര്‍മcowഗോഹത്യപശു കള്ളക്കടത്ത്അസം പൊലീസ്ബംഗ്ലാദേശ് ഹിന്ദുക്കള്‍ബംഗ്ലാദേശ് അറവുശാലsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

India

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

India

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

പുതിയ വാര്‍ത്തകള്‍

ആത്മായനത്തിലെ ഗുരു

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ തെറ്റ്, ആര്‍ബിഐ സ്വര്‍ണം വിറ്റിട്ടില്ല

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.