കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി എംി ജയരാജന്റെ ആരോപണങ്ങള്‍ തള്ളി ഹരിദാസ് വധക്കേസിലെ പ്രതിയ്ക്ക് സംരക്ഷണം ഒരുക്കിയ രേഷ്മയുടെ കുടുംബം. പ്രതിയായ നിജിന്‍ ദാസിന് സംരക്ഷണം ഒരുക്കിയത് ക്രിമിനല്‍ ആണെന്ന് അറിയാതെയായിരുന്നു. സ്ഥിരമായി ഈ വീട് വാടകയ്ക്ക് കൊടുക്കാറുണ്ട്. പ്രതിയുടെ ഭാര്യയാണ് വീട് വേണമെന്ന് മകളോട് ആവശ്യപ്പെട്ടതെന്നും രേഷ്മയുടെ അച്ഛന് പറഞ്ഞു.
രേഷ്മയും ഭര്‍ത്താവ് പ്രശാന്തും പണ്ടുമുതലേ സിപിഎം അനുഭാവികളാണെന്നും അവര്‍ മാത്രമല്ല ഞങ്ങളെല്ലാം പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരാണെന്നും ഇതുവരെ ബിജെപിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നുമാണ് രേഷ്മയുടെ അച്ഛന് പറയുന്നത്. നിജിനെ പരിചയപ്പെടുന്നത് പോലും വാടകയ്ക്ക് വീട് ചോദിച്ചതിന് ശേഷമാണ്. ‘പിണറായി പെരുമ’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചപ്പോള്‍ പാര്‍ട്ടി സഖാക്കളെല്ലാം താമസിച്ചത് ഇവിടെയായിരുന്നുവെന്നും രേഷ്മയുടെ അച്ഛന് ഒരു മാധ്യമത്തോട് പറഞ്ഞു.
ഇപ്പോള്‍ എന്തുകൊണ്ട് സി.പി.എം തള്ളിപ്പറയുന്നു എന്ന് അറിയില്ല. രേഷ്മയുടെ സുഹൃത്ത് വഴിയാണ് പ്രതിയായ നിജില്‍ ദാസിന് വീട് വാടകക്ക് നല്‍കിയത്. രേഷ്മയുടെ കൂടെ ജോലി ചെയ്യുന്ന ആളുടെ ഭര്‍ത്താവാണെന്ന് പറഞ്ഞാണ് വീട് വാടകക്ക് നല്‍കിയത്. രേഷ്മയുടെ ഭര്‍ത്താവിന് പാര്‍ടിയുമായി ഒരു ബന്ധവുമില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതു തള്ളിയാണ് രേഷ്മയുടെയും ഭര്‍ത്താവ് പ്രശാന്തിന്റെയും കുടുംബം രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: