Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പൂരത്തെ ഞെരുക്കാന്‍ ഭരണകൂടം; സര്‍ക്കാരിന്റെ സമാന്തര എക്‌സിബിഷന്‍, നികുതി വകുപ്പിന്റെ വേട്ടയാടല്‍, പോലീസിന്റെ ചെലവുകളും ദേവസ്വങ്ങളുടെ തലയില്‍

പ്രദര്‍ശന നഗരിയില്‍ വ്യാഴാഴ്ചയും ജിഎസ്ടി വിഭാഗം പരിശോധനക്ക് എത്തിയിരുന്നു പ്രദര്‍ശന സ്റ്റാളുകളില്‍ കയറി വിവരങ്ങള്‍ ശേഖരിച്ച ഉദ്യോഗസ്ഥര്‍ സംഘാടകരും പി.ബാലചന്ദ്രന്‍ എംഎല്‍എയുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 04:28 pm IST
inThrissur

തൃശ്ശൂര്‍: സര്‍ക്കാരിന്റെ സമാന്തര എക്‌സിബിഷന് പിന്നാലെ പൂരം പ്രദര്‍ശനത്തെ തകര്‍ക്കാന്‍ നികുതി വകുപ്പിന്റെ ഇടപെലും.പൂരം പ്രദര്‍ശന നഗരിയില്‍ ജിഎസ്ടി വിഭാഗത്തിന്റെ മിന്നല്‍ പരിശോധന പതിവാകുന്നു. പ്രദര്‍ശന നഗരിയിലെ സ്റ്റാളുകളില്‍ കയറിയുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കടുത്ത പ്രതിഷേധത്തിലാണ് ദേവസ്വങ്ങള്‍. പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ മുതല്‍ തുടര്‍ച്ചയായുള്ള പരിശോധനയില്‍ വ്യാപാരികളും അമര്‍ഷത്തിലാണ്. പ്രദര്‍ശന നഗരിയില്‍ ജിഎസ്ടി വിഭാഗമെത്തി തുടര്‍ച്ചയായി പരിശോധന നടത്തുന്നതില്‍ പ്രതിഷേധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ പൂരത്തിന് മുന്നോടിയായുള്ള ഉന്നതതല പോലീസ് ആലോചന യോഗം ബഹിഷ്‌ക്കരിച്ചു. ദേവസ്വങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നാണ് ബഹിഷ്‌കരണ തീരുമാനമെടുത്തത്.  

പ്രദര്‍ശന നഗരിയില്‍ വ്യാഴാഴ്ചയും ജിഎസ്ടി വിഭാഗം പരിശോധനക്ക് എത്തിയിരുന്നു  പ്രദര്‍ശന സ്റ്റാളുകളില്‍ കയറി വിവരങ്ങള്‍ ശേഖരിച്ച ഉദ്യോഗസ്ഥര്‍ സംഘാടകരും പി.ബാലചന്ദ്രന്‍ എംഎല്‍എയുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്. പൂരം പ്രദര്‍ശന നഗരിയിലെ കച്ചവടക്കാര്‍ക്ക് ജിഎസ്ടിയുടെ പേരില്‍ വന്‍ പിഴ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ദേവസ്വങ്ങള്‍ വ്യക്തമാക്കി. പ്രദര്‍ശനത്തിലെ ലാഭംകൊണ്ടാണ് പൂരം നടത്തുന്നത്. ഈ സമയത്തുള്ള ജിഎസ്ടി ഉദ്യോഗസ്ഥരുടെ വേട്ടയാടല്‍ അംഗീകരിക്കാനാകില്ല. പൂരം നടത്തേണ്ടത് തങ്ങളുടെ മാത്രം ബാധ്യതയല്ലെന്നും ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി. പോലീസുമായുള്ള ഉന്നതതല യോഗം അടുത്ത ദിവസത്തേക്ക് മാറ്റിവയ്‌ക്കാന്‍ ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗം അടുത്ത ദിവസം നടക്കുമെന്നും കമ്മീഷണര്‍ ആര്‍.ആദിത്യ അറിയിച്ചു.  

ബാരിക്കേഡും പോലീസും  ദേവസ്വത്തിന്റെ ചെലവില്‍ വേണമെന്ന്

ജില്ലാ ഭരണകൂടം രണ്ടു ദിവസമായി സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് ദേവസ്വങ്ങള്‍ വിമര്‍ശിക്കുന്നു. പൂരത്തിന് സ്വരാജ് റൗണ്ടില്‍ ബാരിക്കേഡ് ആര് കെട്ടുമെന്നതിനെ കുറിച്ച് കളക്ടര്‍ ഹരിതാ വി.കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ തര്‍ക്കമുണ്ടായത് ഇതിനാലാണെന്നാണ്് ദേവസ്വം ഭാരവാഹികള്‍ പറയുന്നത്.  

ബാരിക്കേഡ് മാത്രമല്ല വടക്കുന്നാഥക്ഷേത്രത്തിലേക്കുള്ള റാമ്പ്, പോലീസ് കണ്‍ട്രോള്‍ റൂം, വിഐപി. ഗാലറി, പോലീസിന്റെ ഭക്ഷണം എന്നിവയെല്ലാം യോഗത്തില്‍ തര്‍ക്ക വിഷയമായി. ഇതെല്ലാം ദേവസ്വങ്ങളുടെ ചുമതലയാണെന്ന നിലപാടിലായിരുന്നു ജില്ലാഭരണകൂടം. ബാരിക്കേഡുകള്‍ നിര്‍മിക്കേണ്ട ബാധ്യത കഴിഞ്ഞ കാലങ്ങളില്‍ പി.ഡബ്ല്യൂഡി ആണ് നിര്‍വഹിച്ചിരുന്നത്. ഇത്തവണ ദേവസ്വം വഹിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. കൊവിഡിനെ തുടര്‍ന്ന് അടച്ചിടലിന് ശേഷം തുറന്ന ക്ഷേത്രങ്ങളില്‍ വരുമാനമായിട്ടില്ലെന്ന പ്രയാസമറിയിച്ചെങ്കിലും നിഷേധാത്മ നിലാപാടാണ് ജില്ലാഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. വരുമാനമില്ലെന്ന ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ എന്നാല്‍ പൂരം വേണ്ടെന്ന നിലപാട് വരെ ജില്ലാഭരണകൂടം സ്വീകരിച്ചതായി ദേവസ്വം ഭാരവാഹികള്‍ പറയുന്നു.  

ഇങ്ങനെ അവഗണന സഹിച്ചുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നോട്ടു പോകാനാകില്ല. സര്‍ക്കാര്‍ സ്വീകരിച്ച ക്രിയാത്മക നിലപാട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സ്ഥലം എംഎല്‍എ പി.ബാലചന്ദ്രനെ പൂരവുമായി ബന്ധപ്പെട്ട യോഗത്തിന് ജില്ലാഭരണകൂടം വിളിച്ചിട്ടില്ലെന്ന് ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി.  

ദേവസ്വങ്ങള്‍ക്ക് അധിക ബാധ്യത അടിച്ചേല്‍പ്പിക്കരുതെന്ന് പൂരപ്രേമി സംഘം

പൂരത്തിന്റെ ഭാഗമായി പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ മേല്‍ അധിക ബാധ്യത വരുത്തുന്ന രീതി ആശാസ്യമല്ലെന്ന് പൂരപ്രേമി സംഘം. കൊവിഡിന്റെ പശ്ച്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പൂരം പ്രദര്‍ശനത്തില്‍ ദേവസ്വങ്ങള്‍ക്ക് കോടികളുടെ നഷ്ടമാണ് വന്നിട്ടുള്ളത്. രണ്ട് വര്‍ഷത്തിനു ശേഷം പൂര്‍ണ്ണ തോതില്‍ നടക്കുന്ന തൃശ്ശൂര്‍ പൂരം നടത്തിപ്പിന് കൂടുതല്‍ സാമ്പത്തിക ബാധ്യത ദേവസ്വങ്ങള്‍ക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മാഫിയയെ സര്‍ക്കാര്‍ കടിഞ്ഞാണിടണം. പൂരം എങ്ങിനെ ജനസൗഹൃദമായി നടത്താമെന്നതിന് പകരം പൂരം നടത്തിപ്പുകാരെ എങ്ങിനെ ബുദ്ധിമുട്ടിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളും ജനപ്രതിനിധികളും ഇടപെടണമെന്ന് പൂരപ്രേമി സംഘം പ്രത്യേക യോഗം ആവശ്യപ്പെട്ടു. പൂരം നടത്തിപ്പിന് പൂരപ്രേമി സംഘത്തിന്റെ എല്ലാ സഹായങ്ങളും ദേവസ്വങ്ങള്‍ക്ക് നല്‍കും. പൂരപ്രേമി സംഘം രക്ഷാധികാരി നന്ദന്‍ വാകയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബൈജു താഴേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വിനോദ് കണ്ടംകാവില്‍, സെക്രട്ടറി അനില്‍കുമാര്‍ മോച്ചാട്ടില്‍, ട്രഷറര്‍ പി.വി അരുണ്‍, സജേഷ് കുന്നമ്പത്ത് എന്നിവര്‍ സംസാരിച്ചു

Tags: ThrissurPooramExhibition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.