Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഭീകരതയ്‌ക്ക് കൂട്ട് സിപിഎമ്മും സര്‍ക്കാരും

സംഘപരിവാര്‍ പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നേരത്തെ തന്നെ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയെന്ന് രണ്‍ജീതിന്റെയും ഇപ്പോള്‍ പാലക്കാട്ടെ ശ്രീനിവാസന്റെയും കൊലപാതകങ്ങള്‍ വ്യക്തമാക്കുന്നു. രണ്‍ജീതിന്റെ കൊലപാതകം നടന്നത് കഴിഞ്ഞ ഡിസംബര്‍ 19ന് പുലര്‍ച്ചെയായിരുന്നു. എന്നാല്‍ ഒരു വീട്ടമ്മയെ കബളിപ്പിച്ച് അവരുടെ പേരില്‍ വ്യാജസിം സംഘടിപ്പിച്ചത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലും. ഈ സിമ്മാണ് രണ്‍ജീതിന്റെ കൊലയാളി സംഘം ഉപയോഗിച്ചത്. ഇപ്പോള്‍ പാലക്കാട്ടെ ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലയാളി സംഘം ഉപയോഗിച്ച ഇരുചക്ര വാഹനവും ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ബോധ്യമായി.

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Apr 20, 2022, 06:00 am IST
inArticle

കേരളം ഭീകരരുടെ പറുദീസയാവും എന്ന മുന്നറിയിപ്പു പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ട് നാളേറെയായി. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തന്നെ ഇസ്ലാമിക ഭീകരത, ലൗജിഹാദ് തുടങ്ങിയ കാര്യങ്ങളില്‍ നല്‍കിയ മുന്നറിയിപ്പിനെക്കുറിച്ച് ഇടതു നേതാക്കള്‍ മനപ്പൂര്‍വം മറവിയും നടിക്കുന്നു.  

പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ ഭീകരര്‍ സൈ്വര്യവിഹാരം നടത്തുന്നത് ഭരണ, പ്രതിപക്ഷ കക്ഷികളുടെയും പോലീസിലെയും ഒരു വിഭാഗത്തിന്റെയും സംരക്ഷണം ലഭിക്കുന്നതിനാലാണെന്ന് പകല്‍ പോലെ വ്യക്തം. നാലു മാസം മുന്‍പ് ഒബിസി മോര്‍ച്ച  സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയവര്‍ക്കും ഇക്കൂട്ടരുടെ സംരക്ഷണം ലഭിച്ചു. കൊലയാളി സംഘാംഗങ്ങളെ മുന്‍കൂര്‍ ധാരണയനുസരിച്ച് ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പോലീസ് മുന്‍പാകെ കീഴടക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതികളെല്ലാം അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നെന്ന് എഡിജിപി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കൊലയാളി സംഘാംങ്ങള്‍ എല്ലാവരും പിടിയിലായത് പെരുമ്പാവൂര്‍ അടക്കമുള്ള സംസ്ഥാനത്തിനകത്തുള്ള പ്രദേശങ്ങളില്‍ നിന്നായിരുന്നു. പോലീസ് സേന കേസ് കാര്യക്ഷമമായി അന്വേഷിക്കാന്‍ ആദ്യഘട്ടങ്ങളില്‍ തയ്യാറാകുകയും, മതഭീകരവാദികളുടെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി തീവ്രവാദ സംഘടനങ്ങള്‍ ചെറുത്തു. ഇതോടെയാണ് പ്രധാന ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ ഇടപെടുകയും പോലീസിന് കടിഞ്ഞാണിടുകയും ചെയ്തത്. പിന്നീട് പ്രതികളില്‍ ചിലരെ പോലീസ് മുന്‍പാകെ ധാരണ പ്രകാരം കീഴടക്കുകയായിരുന്നു.

സംഘപരിവാര്‍ പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നേരത്തെ തന്നെ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയെന്ന് രണ്‍ജീതിന്റെയും ഇപ്പോള്‍ പാലക്കാട്ടെ ശ്രീനിവാസന്റെയും കൊലപാതകങ്ങള്‍ വ്യക്തമാക്കുന്നു.  രണ്‍ജീതിന്റെ കൊലപാതകം നടന്നത് കഴിഞ്ഞ ഡിസംബര്‍ 19ന് പുലര്‍ച്ചെയായിരുന്നു. എന്നാല്‍ ഒരു വീട്ടമ്മയെ കബളിപ്പിച്ച് അവരുടെ പേരില്‍ വ്യാജസിം സംഘടിപ്പിച്ചത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലും. ഈ സിമ്മാണ് രണ്‍ജീതിന്റെ കൊലയാളി സംഘം ഉപയോഗിച്ചത്. ഇപ്പോള്‍ പാലക്കാട്ടെ ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലയാളി സംഘം ഉപയോഗിച്ച ഇരുചക്ര വാഹനവും ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ബോധ്യമായി. ഇത്തരത്തില്‍ സ്ത്രീകളെയും നിരപരാധികളെയും കബളിപ്പിച്ച് വാഹനങ്ങളും സിമ്മുകളും കരസ്ഥമാക്കി മതഭീകരവാദികള്‍ സംസ്ഥാനത്തെമ്പാടും കലാപം അഴിച്ചുവിടാന്‍ തയ്യാറെടുപ്പ് നേരത്തെ തന്നെ നടത്തിയെന്ന് വ്യക്തം.  

രണ്‍ജീതിന്റെ  കൊലയാളികള്‍ക്ക് വ്യാജസിം സംഘടിപ്പിച്ച് നല്‍കിയ എസ്ഡിപിഐ പഞ്ചായത്തംഗത്തിന് കോടതിയില്‍ കീഴടങ്ങാനുള്ള സൗകര്യം പോലും പോലീസ് ഒരുക്കി നല്‍കുകയായിരുന്നു എന്ന് വിമര്‍ശനമുണ്ട്. പുന്നപ്ര തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ സുള്‍ഫിക്കര്‍(ചുപ്പി) അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍  കീഴടങ്ങുകയായിരുന്നു.  തുടര്‍ച്ചയായി നാലു തവണ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് ഇയാളുടെ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം അസാധുവാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച സാഹചര്യത്തിലാണ് കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യം ഒരുക്കിയത്.

സുള്‍ഫിക്കറിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്ത പുന്നപ്ര സ്റ്റേഷനിലെ സിഐയെ ഒരു ജനപ്രതിനിധി ഇടപെട്ട് സ്ഥലം മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് സുള്‍ഫിക്കര്‍ കോടതിയില്‍ കീഴടങ്ങിയത്. പിന്നീട് സിപിഎമ്മിന് വിധേയനായ സിഐയെ പുന്നപ്രയില്‍ നിയോഗിക്കുകയും ചെയ്തു.  കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പികളില്‍ സഹായിച്ചതിന്റെ പ്രത്യുപകാരമാണ് പോപ്പുലര്‍ഫ്രണ്ടിനോടുള്ള ഭരണകക്ഷിയുടെ വിധേയത്വം.

Tags: keralacpmterrorismപോപ്പുലര്‍ ഫ്രണ്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.