Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊതുമുതല്‍ നശിപ്പിച്ച് മന്ത്രി മുങ്ങി നടക്കുന്നു; ലക്ഷങ്ങളുടെ നഷ്ടപരിഹാരം നല്‍കിയില്ല; റിയാസിനെതിരെയുള്ള വിധി നടപ്പാക്കാന്‍ നടപടിയുമായി തപാല്‍ വകുപ്പ്

വിധി വന്നു അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പണം അടക്കാത്തതിനാല്‍ വിധി കാലയളവ് മുതല്‍ 18 ശതമാനം പലിശയടക്കം ഈടാക്കി പ്രതികളെ തടവില്‍ പാര്‍പ്പിച്ചു നഷ്ടവും അടക്കം 3,80,943 രൂപ ഈടാക്കിത്തരണമെന്നാണ് തപാല്‍ വകുപ്പ് കോടതിയോടാവശ്യപ്പെട്ടത്. മന്തിയായ റിയാസ് പൊതുമരാമത്ത് മന്ത്രിയായ സാഹചര്യത്തില്‍ വിധി നടപ്പിലാക്കുന്നത് നീട്ടികൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നു ആക്ഷേപമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 07:35 pm IST
inKerala

വടകര: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും 12 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പ്  കോടതിയില്‍ ഹര്‍ജി നല്‍കി. ഡിവൈഎഫ്‌ഐ സമരത്തിന്റെ ഭാഗമായി  2011 ജനുവരി 19 ന്   വടകര ഹെഡ് പോസ്റ്റ് ഓഫിസിലെ ഉപകരണങ്ങളും മറ്റും തല്ലിത്തകര്‍ത്ത കേസിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ഈ വിധി നടപ്പാക്കാനാണ് ഹര്‍ജി.

പെട്രോളിയം വില വര്ധനയുമായി ബന്ധപെട്ടു ഡിവൈഎഫ്‌ഐ നടത്തിയ അക്രമത്തില്‍ ജനാല ചില്ലുകള്‍, എച്ച്‌സി എല്‍ കിയോക്‌സ് മെഷീന്‍, ബോര്‍ഡുകള്‍, ടെലിഫോണ്‍, ജനാല ഗ്ലാസുകള്‍ മുതലായവ തകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയോളം മന്ത്രിയടക്കം 12  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍നിന്നും ഈടാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. 2014 ല്‍ വിധി വന്നിട്ടും പണമടക്കാന്‍ ഇവര്‍ തയ്യാറായില്ല. മേല്‍ കോടതിയില്‍ അപ്പീല്‍ നല്കിയെങ്കിലും 2017 നവംബറില്‍ ഒന്‍പതിന്  അത് തള്ളിയിരുന്നു.   എന്നാല്‍ കോടതിവിധി പ്രകാരം ഇവര്‍ പണം അടക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വിധി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടു തപാല്‍ വകുപ്പ്  കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.  

വിധി വന്നു അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പണം അടക്കാത്തതിനാല്‍ വിധി കാലയളവ് മുതല്‍ 18 ശതമാനം പലിശയടക്കം ഈടാക്കി പ്രതികളെ തടവില്‍ പാര്‍പ്പിച്ചു നഷ്ടവും അടക്കം 3,80,943 രൂപ  ഈടാക്കിത്തരണമെന്നാണ് തപാല്‍ വകുപ്പ്  കോടതിയോടാവശ്യപ്പെട്ടത്.  മന്തിയായ റിയാസ് പൊതുമരാമത്ത്  മന്ത്രിയായ സാഹചര്യത്തില്‍ വിധി നടപ്പിലാക്കുന്നത് നീട്ടികൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നു  ആക്ഷേപമുണ്ട്.  

മുഹമ്മദ് റിയാസിനൊപ്പം എം.കെ. ശശി, എ.എം. റഷീദ്, പി.ടി.കെ. രാജീവന്‍, ടി. അനില്‍കുമാര്‍, പി.കെ. അശോകന്‍, കെ.എം. മനോജന്‍, കെ.കെ. പ്രദീപന്‍, ഷാജി കൊളരാട്, അജിലേഷ് കൂട്ടങ്ങാരം, ടി. സജിത്ത് കുമാര്‍, എപി പ്രജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ബാങ്ക് ജീവനക്കാരും അദ്ധ്യാപകരും ഉള്‍പ്പെടെ നല്ല  സാമ്പത്തിക സ്ഥിതിയിലുള്ള പ്രതികള്‍ പണം അടക്കാത്ത സാഹചര്യത്തില്‍ പ്രതിഛായക്ക് മങ്ങല്‍ ഏല്‍കുന്നതിനാല്‍ സാമ്പത്തിക സമാഹരണം എങ്ങിനെ നടത്തണമെന്ന ആലോചനയിലാണ് പാര്‍ട്ടിയും എന്നാണ് വിവരം. ഇതോടനുബന്ധിച്ചു പോലീസ്  രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസും നിലവിലുണ്ട്. ഈ കേസിനാണ് മുഹമ്മദ് റിയാസ് ഹാജരായികൊണ്ടിരിക്കുന്നത്. ഇതിലും സമാനമായ വിധിക്ക് സാധ്യത ഉണ്ടെന്നാണ് സൂചന.

Tags: ministerമുഹമ്മദ് റിയാസ്തപാല്‍ വകുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.