Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹ യാത്ര പുനരാവിഷ്‌ക്കരിക്കും

ഏപ്രില്‍ 11, 12 തീയതികളിലായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി കേന്ദ്രങ്ങളിലൂടെ ദീപശിഖാ പ്രയാണം നടക്കും

Janmabhumi Online by Janmabhumi Online
Apr 6, 2022, 01:23 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കോഴിക്കോട് നിന്നും പയ്യന്നൂര്‍ വരെ കേരള ഗാന്ധി കേളപ്പജിയുടെ നേതൃത്വത്തില്‍ 1930 ഏപ്രില്‍ 13 മുതല്‍ 23 വരെ നടന്ന ഉപ്പുസത്യാഗ്രഹ യാത്ര പുനരാവിഷ്‌ക്കരിക്കുമെന്ന് അമൃത മഹോത്സവ സംസ്ഥാന സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു ഏപ്രില്‍ 10, വൈകുന്നേരം 4 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ യാത്രയുടെ ഉദ്ഘാടനം   ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിക്കും. കോസ്റ്റ് ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ പ്രഭാകരന്‍ പാലേരി അദ്ധ്യക്ഷത വഹിക്കും. കേളപ്പജിയുടെ പൗത്രന്‍ നന്ദകുമാര്‍ മൂടാടി , കെ മാധവന്‍ നായരുടെ പൗത്രി പി. സിന്ധു എന്നിവര്‍ സന്നിഹിതരായിരിക്കുമെന്ന് സമിതി അധ്യക്ഷന്‍ മുന്‍ കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ്, പൊതുകാര്യദര്‍ശി  എം  ജയകുമാര്‍, ജോയിന്റ് കണ്‍വീനര്‍ എം എസ് ഗിരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

ഏപ്രില്‍ 11, 12 തീയതികളിലായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ  സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി കേന്ദ്രങ്ങളിലൂടെ  ദീപശിഖാ പ്രയാണം നടക്കും. ‘സ്വതന്ത്രതാ ജ്വാല’ എന്ന ആ യാത്ര ഏപ്രില്‍ 12 വൈകിട്ട് 5.30 ന്  സ്വാതന്ത്ര്യ സമരസേനാനി കെ പി കേശവമേനോന്‍ അന്ത്യവിശ്രമം കൊള്ളുന്ന കോന്നാട് കടപ്പുറത്ത് സമാപിക്കും. ഏപ്രില്‍ 13 ന് കേളപ്പജിസത്യാഗ്രഹ സ്മൃതി യാത്ര തളീ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. യാത്രയിലുടനീളം 32 സമരഭടന്മാരുടെ സാന്നിദ്ധ്യമുണ്ടാകും. കോഴിക്കോട് മുതല്‍ പയ്യന്നൂര്‍ വരെ 75 സമ്മേളനങ്ങള്‍ യാത്രയുടെ ഭാഗമായി നടക്കും. പന്തിഭോജനത്തെ അനുസ്മരിച്ചു കൊണ്ട് ഏപ്രില്‍ 15 വിഷു ദിനത്തില്‍, കേളപ്പജിയുടെ ഒതയോത്ത് വീട്ടില്‍ വിഷു സദ്യ ഒരുക്കും. തുടര്‍ന്ന് കേളപ്പജിയുടെ തറവാടായ കൊയപ്പള്ളി തറവാട് സന്ദര്‍ശിക്കും. അന്നത്തെ യാത്ര, മഹാത്മാ ഗാന്ധി വന്ന് സംസാരിച്ച പാക്കനാര്‍ പുരത്ത് സമാപിക്കും. ഏപ്രില്‍ 17 ന് യാത്ര സമാപിക്കുന്ന  മാഹിയിലെ പൊതുസമ്മേളനം പോണ്ടിച്ചേരി നിയസഭാ സ്പീക്കര്‍ ആര്‍.ശെല്‍വം ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 23 ന് പയ്യന്നൂര്‍ ഉളിയത്ത് കടവില്‍ മഹത്തായ ഉപ്പുകുറുക്കല്‍ പുനരാവിഷ്‌കരിച്ച ശേഷം ഗാന്ധിപാര്‍ക്കില്‍ സമാപന സമ്മേളനം നടക്കും..

ധീര ദേശാഭിമാനി വേലുത്തമ്പി ദളവയുടെ ഓര്‍മ്മകളുണര്‍ത്തുന്ന ‘വേലുത്തമ്പി സ്മൃതി യാത്ര’ കുണ്ടറയില്‍ നിന്നും ആരംഭിച്ച് വേലുത്തമ്പിയുടെ ധീര ബലിദാനവേദിയായ മണ്ണടിയില്‍ സമാപിച്ചു. തുടര്‍ന്ന് ഏപ്രില്‍ 6 ന് മണ്ണടിയില്‍ നിന്നും കണ്ണമൂലയിലേക്ക് യാത്ര ആരംഭിച്ചു. ഏപ്രില്‍ 6 വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍  നടക്കുന്ന യാത്രയുടെ സമാപന സമ്മേളനം ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ ഡോ.എന്‍.രാധാകൃഷ്ണന്‍  ഉദ്ഘാടനം ചെയ്യും. കരസേനാ മുന്‍ ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ശരത്ചന്ദ് അധ്യക്ഷം വഹിക്കും. കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്റര്‍ കാ. ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.

സ്വതന്ത്ര്യം@75 അമൃത മഹോത്സവ സംസ്ഥാന സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് വീഡിയോ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച്, കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികള്‍, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍, കഴിഞ്ഞ 75 വര്‍ഷത്തിനുള്ളില്‍ ഭാരതം കൈവരിച്ച നേട്ടങ്ങള്‍ എന്നീ വിഷയങ്ങളെ ആധാരമാക്കി 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വവീഡിയോ നിര്‍മ്മാണ മത്സരങ്ങള്‍ സംഘടിപ്പിക്കുവാനാണ്  തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 15 മുതല്‍ മെയ് 10 വരെയാണ് മത്സര കാലാവധി. ലോകത്തെവിടെയുമുള്ള മലയാളിക്കും ഈ മത്സരത്തിന്റെ ഭാഗമാകാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള വീഡിയോകള്‍ അയച്ചു കൊടുക്കുവാനുള്ള ലിങ്ക് ലഭിക്കും..മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ amrithavarsham75@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയയ്‌ക്കുക

അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 10 വീഡിയോകള്‍ക്ക് ക്യാഷ്‌്രൈപസും പ്രശസ്തി പത്രവും ലഭിക്കും. ആദ്യ മികച്ച 3 വീഡിയോകള്‍ക്ക് 10000 രൂപ വീതവും മറ്റ് 7 വീഡിയോകള്‍ക്ക് 5000 രൂപ വീതവുമാണ് ലഭിക്കുക. കൂടാതെ ഈ വീഡിയോകള്‍ പ്രമുഖരായ വ്യക്തികളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യും.

സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമരത്തിലെ ശ്രേഷ്ഠരായ സേനാനികള്‍ക്ക് അവരുടെ സ്മരണാദിനത്തില്‍ ആദരം, ഓരോ ജില്ലകളിലേയും 75 പ്രധാന കേന്ദ്രങ്ങളില്‍ മഹാപുരുഷന്മാരുടെ സ്മരണാദിനത്തില്‍ പുഷ്പാര്‍ച്ചന. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട  പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ജ്യോതിപ്രയാണം.സംസ്ഥാന തല സെമിനാറുകള്‍,ഗൃഹ സമ്പര്‍ക്കങ്ങള്‍,  സ്വാതന്ത്ര്യസമര ചരിത്രത്തിലെ സ്വാഭിമാന ചരിത്രമുണര്‍ത്തുന്ന പുസ്തകങ്ങളുടെ വിതരണം, സ്‌ക്കൂള്‍കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രാദേശികജില്ല തല മത്സരങ്ങള്‍. ‘സ്വാതന്ത്ര്യ സമര ചരിത്ര്യത്തിലെ സ്ത്രീകളുടെ പങ്ക് ‘ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വനിതാ സമ്മേളനങ്ങള്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി ജന്മദിനമായ ജൂണ്‍ 26 ന് സാമൂഹ്യ വന്ദേമാതര ആലാപനം, ജൂലായ് 23 ശനിയാഴ്ച തിലക് ജയന്തി ദിനത്തില്‍ തൊഴിലാളി  വ്യാപാരി വ്യവസായി സംയുക്ത സംഗമങ്ങള്‍, യുവ സമ്മേളനങ്ങള്‍ എന്നിവയും നടക്കും

Tags: കെ കേളപ്പന്‍അമൃത് മഹോത്സവംവേലുത്തമ്പി ദളവ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

133ാം ജന്മവാര്‍ഷികം; സ്പീക്കര്‍ മറന്ന കേളപ്പജിക്ക് ഇന്ന് കേരളത്തിന്റെ സ്മരണാഞ്ജലി

Main Article

കേളപ്പജിയുടെ കേരളത്തിലേക്ക്

Varadyam

അമൃത മഹോത്സവത്തില്‍ കല്ലുകടിയോ?

Kerala

കോണ്‍ഗ്രസ് ഉപ്പു വച്ച കലം പോലെ, രാജ്യം ഒറ്റക്കെട്ടായി ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുന്നെന്ന് ബിജെപി

ഇളമ്പള്ളൂര്‍ കാവിലെ വിളംബരത്തറ, വിളംബര സ്മാരക സ്തൂപം
Kerala

വിളംബരത്തറയും സ്മാരകസ്തൂപവും

പുതിയ വാര്‍ത്തകള്‍

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

മദ്രസാപഠനം 15 മിനിറ്റ് കുറയ്‌ക്കട്ടെയെന്ന് സർക്കാർ ; അരമണിക്കൂർ അധിക ക്ലാസ്സ് എടുക്കട്ടെയെന്ന് സമസ്ത

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

ദക്ഷിണ റെയിൽവേയുടെ ആഭിമുഖ്യത്തിൽ തൊഴിൽ മേള; വിവിധ വകുപ്പുകളിലായി 93 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

ഐഎന്‍എസ് വിക്രാന്തില്‍ നരേന്ദ്രമോദി

സുരക്ഷിത ഇന്ത്യ കുതിക്കുന്നു; വികസിത ഭാരതത്തിലേക്ക്

വികസിത കേരളത്തിന് സുരക്ഷിത കേരളം അനിവാര്യം

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies