Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഉപരോധങ്ങളെ തകര്‍ത്ത് റൂബിള്‍ കുതിച്ചു; റൂബിളിനെ ലോകത്തിലെ മികച്ച കറന്‍സിയാക്കിയതിന് പിന്നില്‍ പുടിന്റെ പൂഴിക്കടകന്‍ ഉള്‍പ്പെടെ നിരവധി തന്ത്രങ്ങള്‍

യുദ്ധം മുറുകുന്നതോടെ റൂബിള്‍ നിലംപൊത്തുമെന്നും വ്‌ളാഡിമിര്‍ പുടിനെതിരെ റഷ്യയില്‍ ജനരോഷം ആളിക്കത്തിക്കുമെന്നും ഒരു ഭരണമാറ്റത്തിന് വരെ കാരണമാകുമെന്നും യുഎസ് ലോകത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് റൂബിള്‍ വില കുതിച്ചുയരുകയാണ്. ഇതിന് പിന്നില്‍ പുടിന്റെ പൂഴിക്കടകന്‍ ഉള്‍പ്പെടെ ഒട്ടേറെ തന്ത്രങ്ങളുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 10:58 pm IST
inWorld

മോസ്‌കോ: റഷ്യ ഉക്രൈനെ ആക്രമിച്ച ഫിബ്രവരി 24ന് ശേഷം റഷ്യയുടെ കറന്‍സിയായ റൂബിള്‍ തുടര്‍ച്ചയായി തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും കൂടി കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതോടെ റൂബിള്‍ തകര്‍ന്ന് നിലം പൊത്തുമെന്നാണ് ലോകം കരുതിയത്. അത് വ്‌ളാഡിമിര്‍ പുടിനെതിരെ റഷ്യയില്‍ ജനരോഷം ആളിക്കത്തിക്കുമെന്നും ഒരു ഭരണമാറ്റത്തിന് വരെ കാരണമാകുമെന്നും യുഎസ് ലോകത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് റൂബിള്‍ വില കുതിച്ചുയരുകയാണ്. ഇതിന് പിന്നില്‍ പുടിന്റെ പൂഴിക്കടകന്‍ ഉള്‍പ്പെടെ ഒട്ടേറെ തന്ത്രങ്ങളുണ്ടായിരുന്നു.  

റൂബിള്‍ വില ഏറ്റവും താഴെ പോയത് മാര്‍ച്ച് ഏഴിനായിരുന്നു. അന്ന് റൂബിള്‍ വില 40 ശതമാനത്തോളം തകര്‍ന്ന് ഒരു ഡോളറിന് 139 റൂബിള്‍ എന്ന നിലയില്‍ വരെ എത്തി. പിന്നീട് റഷ്യ എടുത്ത കടുത്ത തീരുമാനങ്ങള്‍ റൂബിളിന്റെ ഭാഗധേയം മാറ്റി വരച്ചു. ഇപ്പോള്‍ റൂബിള്‍ ഉയര്‍ന്ന നിലയിലാണ്. ഒരു ഡോളറിന് 84 റൂബിള്‍ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മാര്‍ച്ച് മാസത്തില്‍ ലോകത്തിലെ തന്നെ മൂല്യവര്‍ധനയുടെ കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറന്‍സി റൂബിളാണ്.

 റൂബിള്‍ പ്രതിസന്ധി പുടിന്‍ മറികടന്ന വിധം

റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം എന്ന് യുഎസ് കൊട്ടിഘോഷിച്ചിരുന്നെങ്കിലും ആ ഉപരോധത്തില്‍ നിറയെ പഴുതുകളുണ്ടായിരുന്നു. ഉപരോധം പൊളിച്ചത് റഷ്യയുടെ കയ്യിലെ ഏറ്റവും അമൂല്യമായ പ്രകൃതിവിഭവം തന്നെ. പ്രകൃതിദത്ത വാതകം. യൂറോപ്പിലെ പല രാജ്യങ്ങളും റഷ്യയുടെ വാതകത്തെ ആശ്രയിച്ച് കഴിയുന്നവരാണ്. ജര്‍മ്മനി ഉള്‍പ്പെടെയുള്ളവര്‍ ഇത് വാങ്ങിയതോടെ റഷ്യയ്‌ക്ക് ഡോളറും യൂറോയും ഇതുവഴി ശേഖരിക്കാനായി.

ഇന്ത്യയും ചൈനയും സഹായിച്ചു

എണ്ണയുടെയും ഗ്യാസിന്റെയും വില ഉയര്‍ന്നത് വരുമാനം വര്‍ധിപ്പിക്കാന്‍ റഷ്യയെ സഹായിച്ചു. ചൈന, ഇന്ത്യ എന്നീ രാഷ്‌ട്രങ്ങളുമായി നിലനിന്നിരുന്ന വ്യാപാരബന്ധങ്ങളും വിദേശനാണ്യം മുടങ്ങാതെ എത്തുന്നതിന് റഷ്യയെ സഹായിച്ചു. ഇതോടെ റഷ്യ വിദേശനാണ്യക്ഷാമത്താല്‍ തകര്‍ന്നുപോകുമെന്ന ഭീതി ഇല്ലാതാക്കി.

യുഎസ് ഒരു വാതില്‍ തുറന്നിട്ടിരുന്നു

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ബാങ്കുകളിള്‍ റഷ്യയുടെ 64000 കോടി ഡോളര്‍ വിദേശനാണ്യശേഖരം കിടക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പകുതി യുഎസിലും യൂറോപ്പിലുമാണ്. ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇതില്‍ പാതി പണം ഉപയോഗിക്കാന്‍ കഴിയില്ലെന്ന നിലവന്നു. എന്നാല്‍ യുഎസ് ട്രഷറി ഒരു വാതില്‍ തുറന്നിട്ടിരുന്നു. റഷ്യയ്‌ക്ക് നല്‍കേണ്ട തുക നല്‍കാന്‍ യുഎസ് ട്രഷറി അനുവാദം നല്‍കിയത് റഷ്യക്ക് വലിയ സഹായമായി. ഈ സംവിധാനം ഏപ്രില്‍ അവസാനം വരെ നിലനില്‍ക്കും. ഇതുവഴി റൂബിള്‍ നല്‍കി ഡോളര്‍ ശേഖരിക്കാന്‍ റഷ്യയ്‌ക്കായി.

റൂബിളിന്റെ പലിശ നിരക്ക് കൂട്ടി

റൂബിള്‍ ക്ഷാമം പരിഹരിക്കാന്‍ റഷ്യയുടെ കേന്ദ്ര ബാങ്ക് റൂബിളിലുള്ള നിക്ഷേപത്തിനുള്ള പലിശനിരക്ക് 20 ശതമാനം കൂട്ടി. ഇതോടെ റഷ്യക്കാരായ സമ്പന്നര്‍ അവരുടെ പക്കലുള്ള റൂബിള്‍ കേന്ദ്രബാങ്കില്‍ നിക്ഷേപിച്ചു. 

വിദേശത്തെ റഷ്യന്‍ ബിസിനസുകാര്‍ വരുമാനത്തിന്റെ 80ശതമാനം റൂബിളിലാക്കി 

റഷ്യയ്‌ക്ക് പുറത്തുള്ള റഷ്യക്കാരായ ബിസിനസ്സുകാരോട് അവരുടെ പണത്തിന്റെ 80 ശതമാനം റൂബിളില്‍ നല്‍കണമെന്ന വ്യവസ്ഥ വെച്ചു. അതായത് റഷ്യക്കാരനായ ഒരു സ്റ്റീല്‍ ബിസിനസ്സുകാരന്‍ 100 മില്ല്യന്റെ ബിസിനസ് ചെയ്താല്‍ അതിലെ 80 മില്ല്യണ്‍ യൂറോകളും റൂബിളിലാക്കണം. നിരവധി റഷ്യന്‍ കമ്പനികള്‍ വിദേശരാജ്യത്ത് ബിസിനസ്സ് ചെയ്യുന്നുണ്ട്. ഇത് റഷ്യയിലേക്ക് കൂടുതല്‍ റൂബിള്‍ ഒഴുകാന്‍ സഹായിച്ചു.

വിദേശികളുടെ സെക്യൂരിറ്റീസ് വില്‍പന നിരോധിച്ചു

വിേേദശികളായവര്‍ കയ്യില്‍ വെച്ചിരിക്കുന്ന സെക്യൂരിറ്റികള്‍ വില്‍കുന്നതില്‍ നിന്നും റഷ്യന്‍ ബ്രോക്കര്‍മാരെ സര്‍ക്കാര്‍ തടഞ്ഞു. ഇതോടെ റഷ്യന്‍ സര്‍ക്കാരിന്റെ ബോണ്ടുകളും കോര്‍പറേറ്റ് ഓഹരികളും വില്‍ക്കപ്പെടാതെ റഷ്യയില്‍ ഇരുന്നു. ഇതോടെ ഓഹരി, ബോണ്ട് വിപണികള്‍ ആരോഗ്യത്തോടെ നിലനിന്നു.ഇത് റൂബിളിനെ വിലയിടിയാതെ താങ്ങിനിര്‍ത്തി.

റൂബിളിന്റെ മൂല്യം കൂട്ടിയത് പുടിന്റെ പൂഴിക്കടകന്‍  

യുദ്ധം മുറുകിയതോടെ അറിയുന്ന പതിനെട്ടടവുകള്‍ പോരെന്ന് പുടിന് തോന്നി. അതോടെ അദ്ദേഹം പൂഴിക്കടകന്‍ പുറത്തെടുത്തു. ഇതില്‍ റൂബിളിനെ വിലകൂടാന്‍ സഹായിച്ചത് പുടിന്റെ ഈ 19ാം അടവ്.  റഷ്യയില്‍ നിന്നും ഗ്യാസ് വാങ്ങുന്നവര്‍ വരുമാനം റൂബിളില്‍ നല്‍കണമെന്നത് നിര്‍ബന്ധമാക്കിയതോടെ പല യൂറോപ്യന്‍ രാജ്യങ്ങളും റൂബിള്‍ നല്‍കി തന്നെ ഗ്യാസ് വാങ്ങി. ഇതായിരുന്നു റൂബിളിനെയും റഷ്യയെയും പിടിച്ചുനിര്‍ത്തിയത്. സാധാരണ യുഎസ്, കാനഡ, ആസ്‌ത്രേല്യ, ന്യൂസിലാന്റ്, ജപ്പാന്‍, സൗത്ത് കൊറിയ, തായ്വാന്‍ എന്നീ രാജ്യങ്ങളുടെ കയ്യില്‍ റൂബിള്‍ ശേഖരം താരതമ്യേന കുറവായിരിക്കും. എന്നാല്‍ പ്രകൃതി വാതകം കിട്ടണമെങ്കില്‍ റൂബിള്‍ വേണമെന്നായപ്പോള്‍ ഈ രാജ്യങ്ങള്‍ പുറത്ത് നിന്ന് റൂബിള്‍ വാങ്ങി. റൂബിളിന് ഡിമാന്‍റ് കൂടിയതോടെ റൂബിളിന്റെ മൂല്യം വര്‍ധിച്ചു.

Tags: indiaറഷ്യയുടെ ഗ്യാസ്റഷ്യറൂബിള്‍chinaറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putinഉക്രൈന്‍ യുദ്ധംവിദേശനാണ്യ ശേഖരംവിദേശ കറന്‍സിഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിറഷ്യയുടെ എണ്ണ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

മുണ്ടംവേലി പി ആന്‍ഡ് ടി ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി; താമസക്കാരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.