Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

എന്താണ് എഥീരിയം ? അതിന്റെ സവിശേഷതകളും അനുയോജ്യതയും സംബന്ധിച്ച ഒരു അവലോകനം

പണം വിനിമയം ചെയ്യാവുന്ന വ്യവസ്ഥകൾ വ്യക്തമാക്കുന്ന സ്മാർട്ട് കരാറുകൾ പോലെയുള്ള നിരവധി നിർണായക ഘടകങ്ങൾ എഥീരിയത്തിൽ ഉൾക്കൊള്ളുന്നു. എല്ലാ ഇടപാടുകളും കരാർ വസ്തുതകളും എഥീരിയത്തിൽ കാലാനുക്രമമായി സംഭരിക്കപ്പെടുന്നു. ബിറ്റ്കോയിൻ ബ്ലോക്ക്ചെയിനിൽ ഡാറ്റ സ്ഥിരീകരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള സമാനമായ പ്രക്രിയയാണ് എഥീരിയത്തിലുമുള്ളത്

ജഗത് ജയപ്രകാശ്byജഗത് ജയപ്രകാശ്
Apr 5, 2022, 08:11 pm IST
inArticle

ബിറ്റ്കോയിൻ കഴിഞ്ഞാൽ ഏറ്റവുമധികം വിപണി മൂല്യമുള്ള ക്രിപ്റ്റോ കറൻസിയാണ് എഥീരിയം. എഥീരിയം കമ്മ്യൂണിറ്റി വികസിപ്പിച്ചെടുത്ത ഒരു വികേന്ദ്രീകൃത പ്ലാറ്റ്‌ഫോമാണ് ഇതിന് അടിസ്ഥാനം. ക്രിപ്‌റ്റോകറൻസിയായ എഥീരിയം അഥവാ ഈതറിനും (ETH) പുറമെ ആയിരക്കണക്കിന് വികേന്ദ്രീകൃത ആപ്പുകൾക്കും എഥീരിയം നെറ്റ്‌വർക്ക് ശക്തി പകരുന്നു. ഡിജിറ്റൽ കറൻസിക്ക് പുറമെ സുസ്ഥിരമായതും സ്വയംഭരണത്തിലടിസ്ഥാനപ്പെടുത്തിയതുമായ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ പ്രാപ്‌തമാക്കുന്ന നൂതന സാങ്കേതികവിദ്യ നൽകിക്കൊണ്ട് ബ്ലോക്ക്‌ചെയിൻ ആപ്ലിക്കേഷനുകളുടെ വ്യാപ്തി വിപുലീകരിക്കുന്നതിനുള്ള ആദ്യത്തെ പ്രോജക്റ്റായിട്ടായിരുന്നു 2015 ൽ ഇത് രൂപം കൊണ്ടത്. വികേന്ദ്രീകൃത ധനകാര്യം (Defi), നോൺ-ഫംഗബിൾ ടോക്കണുകൾ (NFT), ഇനീഷ്യൽ കോയിൻ ഓഫറുകൾ (ICOകൾ), ഗെയിം അധിഷ്‌ഠിത ധനകാര്യം (GameFi) എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിപണികൾക്ക് ഈ മുന്നേറ്റം വഴിയൊരുക്കി.

പണം വിനിമയം ചെയ്യാവുന്ന വ്യവസ്ഥകൾ വ്യക്തമാക്കുന്ന സ്മാർട്ട് കരാറുകൾ പോലെയുള്ള നിരവധി നിർണായക ഘടകങ്ങൾ എഥീരിയത്തിൽ ഉൾക്കൊള്ളുന്നു. എല്ലാ ഇടപാടുകളും കരാർ വസ്തുതകളും എഥീരിയത്തിൽ കാലാനുക്രമമായി സംഭരിക്കപ്പെടുന്നു. ബിറ്റ്കോയിൻ ബ്ലോക്ക്ചെയിനിൽ ഡാറ്റ സ്ഥിരീകരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള സമാനമായ പ്രക്രിയയാണ് എഥീരിയത്തിലുമുള്ളത്. ഈ പ്രക്രിയ നെറ്റ്‌വർക്കിന്റെ സുരക്ഷയ്‌ക്ക് നിദാനമാകുകയും പുതിയ ക്രിപ്റ്റോ നാണയങ്ങൾ ശൃംഖലയിലേക്ക് ചേർക്കുകയും ചെയ്യുന്നു. എഥീരിയത്തിൽ നിയമങ്ങൾ നടപ്പിലാക്കുകയും അതിൽ നിർമിച്ച സ്‌മാർട്ട് കോൺട്രാക്റ്റ് പാലിക്കപ്പെടുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്ന ഘടകമാണ് എഥീരിയം വെർച്വൽ മെഷീൻ (EVM). എഥീരിയം നെറ്റ് വർക്കിന്റെ   സ്വന്തം ക്രിപ്റ്റോ കറൻസിയായ ഈതർ ആ പ്ലാറ്റ്‌ഫോമിൽ നടക്കുന്ന ഇടപാടുകൾ സ്‌മാർട്ട് കരാറുകൾ വഴി നടപ്പിലാക്കുകയും ചെയ്യുന്നു.

നോഡുകൾ വഴിയാണ് ഉപയോക്താക്കൾ എഥീരിയവുമായി ആശയവിനിമയം നടത്തുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഉപഭോക്താക്കൾ അവരുടെ കമ്പ്യൂട്ടറിൽ “ക്ലയന്റ്” എന്ന് വിളിക്കുന്നു ബ്ലോക്ക്ചെയിൻ സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തുകൊണ്ട് അവരുടെ കമ്പ്യൂട്ടറുകളെ എഥീരിയം ശൃംഖലയിലേക്ക് ലിങ്ക് ചെയ്യുന്നു. എഥീരിയം ബ്ലോക്ക്‌ചെയിൻ മുഴുവൻ പകർപ്പും ചിലപ്പോൾ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യേണ്ടതായി വന്നേക്കാം. പലപ്പോഴും ഇതിനായി ഉപയോഗിക്കുന്ന  സോഫ്‌റ്റ്‌വെയർ ക്ലയന്റിനനുസരിച്ചിരിക്കുമിത്.

സോഫ്റ്റ് വെയറുപയോഗിക്കുന്നതിന് പകരമായി, ഒരു സ്വകാര്യ ഡിജിറ്റൽ വാലറ്റും (ക്രിപ്റ്റോ വാലെറ്റ്) അതിന്റെ വിലാസവും (പ്രൈവറ്റ് കീ) ഉപയോഗിച്ച് ബ്ലോക്ക്ചെയിനുമായി ഉടനടി സംവദിക്കാൻ കഴിയും. ഈ വാലറ്റ് എന്നത് ഡിജിറ്റൽ രീതിയിലോ (മൊബൈൽ അപ്പ് / ബ്രൗസർ എക്സ്റ്റെൻഷൻ) ഫിസിക്കൽ സ്റ്റോറേജ് (യുഎസ്ബി ഡ്രൈവ്) രീതിയോ ആവാം. ഓരോ വാലറ്റും ആൽഫാന്യൂമെറിക് പ്രതീകങ്ങളുടെ ക്രമരഹിതമായ സ്ട്രിംഗുകൾ അടങ്ങുന്ന ഒരു വാലറ്റ് വിലാസം എന്നറിയപ്പെടുന്ന ഒരു അദ്വിതീയ ഐഡന്റിഫയർ മുഖേന തിരിച്ചറിയപ്പെടുന്നു. ഒരു പ്രൈവറ്റ്  കീയുടെ ഉദാഹരണമാണ് ചുവടെ കൊടുത്തിരിക്കുന്നത് 

027d9dutr8875o7c91422d80413m85ba9e8e9fe2cad5dy001871dam882d17f8f

ക്രിപ്‌റ്റോകറൻസി വിനിമയം നടത്തുന്നവർ അവരുടെ ഡിജിറ്റൽ അസറ്റുകൾ വാലറ്റുകളിൽ സൂക്ഷിക്കുന്നുവെന്നാണ് പൊതുവേയുള്ള ധാരണ. പക്ഷേ മേൽപ്പറഞ്ഞ വലറ്റുകൾ അവരവരുടെ ക്രിപ്റ്റോയിലേക്കുള്ള പ്രൈവറ്റ് കീകൾ സൂക്ഷിക്കാനുള്ള സംഭരണ സംവിധാനങ്ങൾ മാത്രമായി പ്രവർത്തിക്കുന്നു. നിങ്ങളുടെ സ്വന്തമായ ക്രിപ്റ്റോ കറൻസി എഥീരിയം എല്ലായ്‌പോഴും ബ്ലോക്ക്‌ചെയിനിൽ തന്നെ തുടരും. അത് ആർക്കും ഡൗൺലോഡ് ചെയ്തു മാറ്റാനാകില്ല അതിനുപകരം, ഓരോ ഈതർ ഉടമയ്‌ക്കും അവരുടെ ഈതർ ബാലൻസ് അവർക്കിഷ്ടമുള്ളതുപോലെ ആക്സസ് ചെയ്യാനും ഉപയോഗിക്കാനും പ്രാപ്തമാക്കുന്ന ഒരു പ്രൈവറ്റ് കീ എഥീരിയം നെറ്റ് വർക്ക് നൽകുന്നു. നിങ്ങൾ ഈഥർ അയയ്‌ക്കുമ്പോൾ, കറൻസിയുടെ കൈമാറ്റം പ്രതിഫലിപ്പിക്കുന്നതിന് വേണ്ടി എഥീരിയം ബ്ലോക്ക്ചെയിൻ നിങ്ങളുടെ വാലറ്റ് ബാലൻസ് പുനക്രമീകരിക്കുന്നു. ഈ പ്രക്രിയക്ക് വേണ്ടിയാണ് പ്രൈവറ്റ് കീകൾ. ഇതില്ലാതെ  ഇല്ലാതെ ഒരു ക്രിപ്‌റ്റോ ഉടമയ്‌ക്ക് തന്റെ ഡിജിറ്റൽ അസറ്റ് ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന കാര്യം ശ്രദ്ധിക്കുക. അതുകൊണ്ടാണ് കീകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടി വരുന്നത്. ആരെങ്കിലും നിങ്ങളുടെ പ്രൈവറ്റ് കീ മോഷ്ടിക്കുകയാണെങ്കിൽ, അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഡിജിറ്റൽ അസറ്റുകളും അവർ മോഷ്ടിക്കുന്നു.

എഥീരിയം നെറ്റ് വർക്കിൽ നിങ്ങൾ ഒരു ഇടപാട് നടത്തുമ്പോഴോ ഒരു സ്‌മാർട്ട് കരാർ സജീവമാക്കുമ്പോഴോ, ഗ്യാസ് എന്നറിയപ്പെടുന്ന ഒരു തുക  നൽകേണ്ടിവരുമെന്ന കാര്യം ശ്രദ്ധിക്കുക.

ആധുനിക ലോകത്ത് എഥീരിയത്തിന് വൈവിധ്യമാർന്ന ഉപയോഗങ്ങളുണ്ട്. പലയിടങ്ങളിലും വോട്ടിംഗ് സംവിധാനങ്ങൾ എഥീരിയം സാങ്കേതിക വിദ്യ സ്വീകരിക്കുന്നുതിനുള്ള തയ്യറെടുപ്പിലാണ്. ഇതിലൂടെ വോട്ടെടുപ്പ് ഫലം പരസ്യമാക്കാം, കള്ള വോട്ട് ഇല്ലാതാക്കി സുതാര്യവും നീതിയുക്തവുമായ രാഷ്‌ട്രീയ പ്രക്രിയ ഉറപ്പാക്കാനുമാകും. എഥീരിയത്തിന്റെ വികേന്ദ്രീകൃത സ്വഭാവം കാരണം ബാങ്കിംഗ് സംവിധാനങ്ങളിൽ വ്യാപകമായി സംയോജിപ്പിക്കപ്പെടാനാകും ഇത് ഹാക്കർമാരെ പ്രതിരോധിക്കാൻ സഹായിക്കും. ബാങ്കിങ് മേഖലയിൽ എഥീരിയം അടിസ്ഥാനമാക്കിയുള്ള നെറ്റ്‌വർക്കിലൂടെ പണ വിനിമയം കാര്യക്ഷമമാക്കാം . ചരക്ക് ഗതാഗതം, ലോഗിസറ്റിക്സ് വ്യവസായം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലും എഥീരിയം ഉപയോഗിക്കാനാകും.

ഇന്നത്തെ വിപണിമൂല്യം കണക്കാക്കി നോക്കുകയാണെങ്കിൽ ഒരു എഥീരിയത്തിന് 265000 രൂപ വിലയുണ്ട്. വരെ കഴിഞ്ഞ വർഷം ഇതിന്റെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ 559 ബില്യൺ ഡോളർ വരെ ഉയർന്നിരുന്നു. 

Tags: ക്രിപ്‌റ്റോ കറന്‍സിഇതെറിയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിപ്‌റ്റോ കറന്‍സി ഇടപാട്, 30 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം; കണ്ണൂരില്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ഉള്‍പ്പടെ നാല് പേരെ സിപിഎം പുറത്താക്കി

India

ക്രിപ്‌റ്റോയുമായി രൂപ വിനിമയം ചെയ്യാന്‍ കഴിയില്ല; നിയമാനുസൃത ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് മാത്രം ഇന്ത്യയില്‍ സാധുതയെന്ന് രാജീവ് ചന്ദ്രശേഖര്‍

World

അമേരിക്കയില്‍ മൂന്ന് ബാങ്കുകള്‍ തകര്‍ന്നു; ഇനിയും ബാങ്കുകള്‍ തകരുമോ എന്ന ജേണലിസ്റ്റിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ബൈഡന്‍; യുഎസ് തകര്‍ച്ചയിലേക്കോ?

India

ഇ-റുപി, ഡിജിറ്റല്‍ രൂപ, ഡിജിറ്റല്‍ കറന്‍സി…കണ്‍ഫ്യൂഷന്‍ വേണ്ട; ആര്‍ബിഐ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയത് സാധാരണക്കാര്‍ക്കുള്ള ഇ-രൂപയല്ല

India

തായ് ലാന്‍റിലേക്കും മ്യാന്‍മറിലേക്കും പോകല്ലേ…ഐടിക്കാരെ ചൈനീസ് കമ്മ്യൂണിസ്റ്റ് അധോലോകം ഷ്വെ കൊക്കോയിലേക്ക് കൊണ്ടുപോകും…

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.