കാബൂള്‍: മയക്കുമരുന്ന് ചെടികളുടെ കൃഷിയും ഉത്പാദനവും താലിബാന്‍ നിരോധിച്ചു. ഹെറോയിന് ഉപയോഗിക്കുന്ന ചുവന്ന പൂക്കളുള്ള ചെടികള്‍ വന്‍തോതില്‍ അഫ്ഗാനിസ്ഥാനില്‍ കൃഷി ചെയ്തിരുന്നു. നിലവിലുള്ള മയക്കുമരുന്ന് ചെടികള്‍ കത്തിക്കണമെന്നും അല്ലെങ്കില്‍ അവരെ ജയിലിലടയ്‌ക്കുമെന്നും താലിബാന്‍ പ്രഖ്യാപിച്ചു. താലിബാന്റെ പ്രധാന വരുമാനമായിരുന്നു മയക്കുമരുന്ന് ഉത്പാദനവും വിപണനവും.
















