Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കേന്ദ്രപദ്ധതികള്‍ സുഗമമാക്കും; മേഖലാതല സമ്മേളനത്തിന് ബംഗളൂരുവില്‍ തുടക്കം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടപ്പാക്കുന്നതും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതുമായ സുപ്രധാന പദ്ധതികള്‍ വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ സൗകര്യമൊരുക്കുന്നതില്‍ സംസ്ഥാനങ്ങളെ/കേന്ദ്രഭരണപ്രദേശങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായാണു മേഖലാതല സമ്മേളനങ്ങള്‍ നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 05:29 pm IST
inIndia

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ച മേഖലാതല സമ്മേളനങ്ങളില്‍  രണ്ടാമത്തേത് ബംഗളൂരുവില്‍ ആരംഭിച്ചു. പോഷകാഹാരക്കുറവ് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനും വികസനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള ഇടപെടലുകളെക്കുറിച്ചുമുള്ള വിവിധ പദ്ധതികള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും സമ്മേളനത്തില്‍ ചര്‍ച്ച നടക്കും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടപ്പാക്കുന്നതും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതുമായ സുപ്രധാന പദ്ധതികള്‍ വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ സൗകര്യമൊരുക്കുന്നതില്‍ സംസ്ഥാനങ്ങളെ/കേന്ദ്രഭരണപ്രദേശങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായാണു മേഖലാതല സമ്മേളനങ്ങള്‍ നടത്തുന്നത്. ആന്ധ്രപ്രദേശ്, കര്‍ണാടകം, കേരളം, തെലങ്കാന, തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാന്‍ & നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ പ്രതിനിധികളാണ് ബംഗളൂരുവിലെ മേഖലാതലസമ്മേളനത്തിലുള്ളത്.

വടക്കന്‍ മേഖലയിലെ സാംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള സമ്മേളനം ഈ മാസം രണ്ടാം തീയതി ചണ്ടീഗഡ്ഡില്‍ നടന്നു. ഗുവാഹത്തിയില്‍ ഈ മാസം പത്തിനും, മുംബയില്‍ 12നും, ഭുവനേശ്വറില്‍ 13നും മേഖലാ സമ്മേളനങ്ങള്‍ നടക്കും. സ്ത്രീകളും കുട്ടികളുമാണ് രാജ്യത്തെ ജനസംഖ്യയുടെ 67.7%. ഇവരുടെ ശാക്തീകരണവും സംരക്ഷണവും സുരക്ഷിത അന്തരീക്ഷവും ഉറപ്പാക്കുന്നത് രാജ്യത്തിന്റെ സുസ്ഥിരവും നിഷ്പക്ഷവുമായ വികസനത്തിലും സാമൂഹ്യസാമ്പത്തിക മാറ്റങ്ങളിലും നിര്‍ണായകമാണ്.

സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രവര്‍ത്തനങ്ങളിലെ പോരായ്‌മകള്‍ പരിഹരിക്കുക, ലിംഗനീതി ഉറപ്പാക്കുക, ശിശുകേന്ദ്രീകൃത നിയമനിര്‍മ്മാണങ്ങളും നയങ്ങളും പരിപാടികളും ഒരുക്കുന്നതിന് മന്ത്രിതലമേഖലാതല ഏകോപനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ വനിതാ ശിശു വികസന മന്ത്രാലയം ലക്ഷ്യമിടുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാപ്യമാകുന്നതും വിശ്വസനീയവും വിവേചനരഹിതവും അക്രമങ്ങളില്‍ നിന്നു മുക്തവുമായ അന്തരീക്ഷം ഒരുക്കുക എന്നതും മന്ത്രാലയത്തിന്റെ ലക്ഷ്യമാണ്. ഈ ദിശയിലുള്ള മന്ത്രാലയത്തിന്റെ പദ്ധതികള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കും.

മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ക്കായി മിഷന്‍മോഡില്‍ നടപ്പാക്കാന്‍ മന്ത്രാലയത്തിന്റെ 3 സുപ്രധാന പദ്ധതികളായ മിഷന്‍ പോഷണ്‍ 2.0, മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ എന്നിവയ്‌ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. 202122 മുതല്‍ 202526 വരെയുള്ള 15ാം ധനകാര്യ കമ്മീഷന്‍ കാലയളവില്‍ 3 ദൗത്യവും നടപ്പിലാക്കും. സംയോജിത പോഷകാഹാര പിന്തുണ പരിപാടിയാണ് മിഷന്‍ പോഷണ്‍ 2.0.  കുഞ്ഞുങ്ങള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കു പോഷകാഹാരക്കുറവിനാലുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടാനാണു പദ്ധതി ലക്ഷ്യമിടുന്നത്.

പോഷകാഹാരക്കുറവു പരിഹരിക്കാനും ആരോഗ്യം, പ്രതിരോധശേഷി എന്നിവ വര്‍ധിപ്പിക്കാനും ഉതകുന്ന ഒരാവാസവ്യവസ്ഥ സൃഷ്ടിക്കാനും പദ്ധതി ശ്രമിക്കുന്നു. പോഷകാഹാരപിന്തുണ പദ്ധതിക്കു കീഴില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരവും വിതരണവും പോഷണ്‍ 2.0 മെച്ചപ്പെടുത്തും. അങ്കണവാടി സേവനങ്ങള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള പദ്ധതി, പോഷണ്‍ അഭിയാന്‍ എന്നിങ്ങനെ 3 പ്രധാന പദ്ധതികള്‍ പോഷണ്‍ 2.0ന്റെ പരിധിയില്‍ കൊണ്ടുവരും.

സ്ത്രീകളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന പ്രതിസന്ധികള്‍ തരണംചെയ്യുന്നതിനായാണ് മിഷന്‍ ശക്തി ഊന്നല്‍ നല്‍കുന്നത്. പരിചരണം, സുരക്ഷ, സംരക്ഷണം, പുനരധിവാസം, ശാക്തീകരണം എന്നിവയിലൂടെ സ്ത്രീകള്‍ക്ക് ഏകീകൃത പൗരകേന്ദ്രീകൃത പിന്തുണയാണ് മിഷന്‍ ശക്തി വിഭാവനം ചെയ്യുന്നത്. മിഷന്‍ ശക്തിക്ക് ‘സമ്പല്‍’, ‘സാമര്‍ഥ്യ’ എന്നീ രണ്ട് ഉപപദ്ധതികളുണ്ട്. ‘സമ്പല്‍’ സ്ത്രീകളുടെ സുരക്ഷയ്‌ക്കും സുരക്ഷയ്‌ക്കും വേണ്ടിയുള്ളതാണ്.  ‘സാമര്‍ഥ്യ’ സ്ത്രീശാക്തീകരണവും ലക്ഷ്യമിടുന്നു.

മിഷന്‍ വാത്സല്യ ലക്ഷ്യമിടുന്നത് രാജ്യത്തെ ഓരോ കുട്ടിക്കും ആരോഗ്യകരവും സന്തോഷകരവുമായ ബാല്യം ഉറപ്പാക്കുക എന്നതാണ്. കുട്ടികളുടെ വികസനത്തിന് സംവേദനക്ഷമവും സഹായകവും സമന്വയിപ്പിക്കപ്പെട്ടതുമായ ആവാസവ്യവസ്ഥ പരിപോഷിപ്പിക്കുക; ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങളെ/ കേന്ദ്ര ഭരണ പ്രദേശങ്ങളെ സഹായിക്കുക; എസ്ഡിജി ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നിവയും ദൗത്യത്തിന്റെ ലക്ഷ്യങ്ങളാണ്. നിയമാനുസൃത സ്ഥാപനങ്ങള്‍; സേവന വിതരണ സംവിധാനങ്ങള്‍; വ്യവസ്ഥാപിത പരിചരണം/സേവനങ്ങള്‍; സ്ഥാപനേതര സമൂഹാധിഷ്ഠിത പരിചരണം; പരിശീലനവും നൈപുണ്യവര്‍ധനയും തുടങ്ങിയവ മിഷന്‍ വാത്സല്യയുടെ ഘടകങ്ങളാണ്. കേന്ദ്രാവിഷ്‌കൃതമായ ഈ സുപ്രധാന പദ്ധതികളുടെ ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായാണു വഹിക്കുന്നത്.

Tags: womenConference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.