Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനവിരുദ്ധ നവകേരളം

ദിവസക്കൂലിക്ക് പണിയെടുക്കാന്‍ നഗരങ്ങളിലേക്കും മറ്റും ബസ്സില്‍ യാത്ര ചെയ്യേണ്ടിവരുന്ന പാവപ്പെട്ടവരുടെ നടുവൊടിക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. വര്‍ധിപ്പിച്ച നിരക്കനുസരിച്ച് വലിയ തുകയാണ് ദിവസവും യാത്രയ്‌ക്കുവേണ്ടി മാറ്റിവയ്‌ക്കേണ്ടി വരിക. ഇന്ധനനികുതി കുറച്ചും ഡീസല്‍ സബ്‌സിഡി നല്‍കിയുമൊക്കെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത് ഒഴിവാക്കാമെന്നിരിക്കെ അതിനെക്കുറിച്ചൊന്നും ചിന്തിക്കുകപോലും ചെയ്യാതെയാണ് ബസ്സുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. മിനിമം നിരക്ക് 14 രൂപയാക്കണമെന്ന ആവശ്യവുമായി അധികം വൈകാതെ ബസ്സുടമകള്‍ സമരത്തിനിറങ്ങും. അപ്പോള്‍ ഇതിനകം ഉന്നയിച്ചിരിക്കുന്ന 12 രൂപയാക്കി സര്‍ക്കാര്‍ വര്‍ധിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 06:00 am IST
in Editorial

നവകേരളത്തെക്കുറിച്ച് വാചാലമാവുകയും സംസ്ഥാനം അതിലേക്കാണ് പുരോഗമിക്കുന്നതെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ഇടതുമുന്നണി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ നരക കേരളമാണ് സൃഷ്ടിക്കുന്നത്. ബസ്, ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചും കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവദിച്ചും ജനജീവിതം ദുസ്സഹമാക്കുകയാണ് പിണറായി സര്‍ക്കാര്‍. ബസ്സുടമകളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങി മിനിമം ചാര്‍ജ്ജ് 10 രൂപയാക്കിയും രണ്ടര കിലോമീറ്ററിനുമേല്‍ ഓരോ കിലോമീറ്ററിനും ഒരു രൂപ വച്ച് വര്‍ധിപ്പിച്ചുമുള്ള നിരക്കു വര്‍ധന സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. കൊവിഡിന്റെ കാലത്ത് യാത്രക്കാര്‍ കുറവാണെന്ന കാരണം പറഞ്ഞ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. വളരെക്കാലം ഇത് തുടര്‍ന്നശേഷമാണ് പിന്‍വലിച്ചത്. ഇതിനെത്തുടര്‍ന്നാണ് മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് ബസ്സുടമകള്‍ സമരത്തിനിറങ്ങിയത്. ഇതാണിപ്പോള്‍ മിനിമം ചാര്‍ജ് 10 രൂപ എന്ന തീരുമാനത്തിലെത്തിച്ചിരിക്കുന്നത്. ബസ്സുടമകളുടെ ആവശ്യം ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അംഗീകരിക്കാതിരുന്നതും പിന്നീട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതും ഒത്തുകളിയുടെ ഭാഗമാണ്. സര്‍ക്കാര്‍ ബസ്സുടമകളുടെ സമ്മര്‍ദ്ദത്തിനു കീഴടങ്ങിയിട്ടില്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള നാടകമായിരുന്നു ഇത്. നിരക്കുവര്‍ധന 10 രൂപയിലൊതുക്കിയെന്നു പറയുന്നതും ജനങ്ങളെ കബളിപ്പിക്കലാണ്.  

ദിവസക്കൂലിക്ക് പണിയെടുക്കാന്‍ നഗരങ്ങളിലേക്കും മറ്റും ബസ്സില്‍ യാത്ര ചെയ്യേണ്ടിവരുന്ന പാവപ്പെട്ടവരുടെ നടുവൊടിക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. വര്‍ധിപ്പിച്ച നിരക്കനുസരിച്ച് വലിയ തുകയാണ് ദിവസവും യാത്രയ്‌ക്കുവേണ്ടി മാറ്റിവയ്‌ക്കേണ്ടി വരിക. ഇന്ധനനികുതി കുറച്ചും ഡീസല്‍ സബ്‌സിഡി നല്‍കിയുമൊക്കെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത് ഒഴിവാക്കാമെന്നിരിക്കെ അതിനെക്കുറിച്ചൊന്നും ചിന്തിക്കുകപോലും ചെയ്യാതെയാണ് ബസ്സുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. മിനിമം നിരക്ക് 14 രൂപയാക്കണമെന്ന ആവശ്യവുമായി അധികം വൈകാതെ ബസ്സുടമകള്‍ സമരത്തിനിറങ്ങും. അപ്പോള്‍ ഇതിനകം ഉന്നയിച്ചിരിക്കുന്ന 12 രൂപയാക്കി സര്‍ക്കാര്‍ വര്‍ധിപ്പിക്കും. ജനങ്ങളെ പിഴിയുന്ന ഈ രീതിക്കു പകരം ഇന്ധന നികുതി കുറയ്‌ക്കുന്നതിനോ ഡീസല്‍ സബ്‌സിഡിക്കുവേണ്ടിയോ  സര്‍ക്കാരിനെതിരെ ബസ്സുടമകള്‍ സമരത്തിനിറങ്ങാത്തത് നേരത്തെ പറഞ്ഞ ഒത്തുകളിയുടെ ഭാഗമാണ്. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് ആറ് രൂപയാക്കി വര്‍ധിപ്പിക്കണമെന്നായിരുന്നു ബസ്സുടമകളുടെ ആവശ്യം. ഇത് ഇപ്പോള്‍ അംഗീകരിക്കാത്തതും ഒരു തന്ത്രമാണ്. ഇതിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമത്രേ. ബസ്സുടമകളുടെ ആവശ്യം പകുതി അംഗീകരിച്ചതിനു തുല്യമാണിത്. പുതിയ നിരക്കു വര്‍ധനയില്‍ തങ്ങള്‍ തൃപ്തരല്ലെന്നും, സംഘടനാതലത്തില്‍ കൂടിയാലോചന നടത്തി വീണ്ടും സമരത്തിനിറങ്ങുമെന്നുമാണ് ബസ്സുടമകള്‍ പറയുന്നത്. കുറഞ്ഞ വരുമാനമുള്ള ബഹുഭൂരിപക്ഷം ജനങ്ങളുടെ സാമ്പത്തികനില കൊവിഡ് മൂലം തകരാറിലായിരുന്നു. അവരെയൊന്നും കാണാന്‍ കണ്ണില്ലാതെ ബസ്സുടമകളുടെ സമ്മര്‍ദ്ദത്തിനു കീഴടങ്ങിയ സര്‍ക്കാര്‍ ജനദ്രോഹമാണ് ചെയ്തിരിക്കുന്നത്.

മദ്യനിര്‍മാണ യൂണിറ്റുകളുടെ എണ്ണം കൂട്ടിയും കൂടുതല്‍ മദ്യശാലകള്‍ തുറന്നും ഐടി പാര്‍ക്കുകളിലടക്കം മദ്യം വിളമ്പിയും കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ തന്നെയാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനമെന്ന് പുതിയ മദ്യനയം തെളിയിക്കുന്നു. കൂടുതല്‍ വരുമാനം കിട്ടുമെന്നുള്ളതുകൊണ്ട് ജനങ്ങളെ എങ്ങനെയൊക്കെ മദ്യപാനികളാക്കാമെന്ന് അന്വേഷിച്ചുനടക്കുകയാണ് പിണറായി സര്‍ക്കാര്‍. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്കു കുറയ്‌ക്കാനും  അവയുടെ എണ്ണം  വര്‍ധിപ്പിക്കാനുമുള്ള തീരുമാനം ഇങ്ങനെ ഉണ്ടായിട്ടുള്ളതാണ്. കൊവിഡ് കാലത്തുപോലും മദ്യഷോപ്പുകള്‍ക്കു മുന്നിലെ തിരക്കു കുറയ്‌ക്കാന്‍ നടപടികളെടുക്കാത്ത സര്‍ക്കാരിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു വെളിപാട് ഉണ്ടായിരിക്കുന്നത്. മദ്യം സുലഭമായി ലഭിക്കാത്തതുകൊണ്ടാണ് മയക്കുമരുന്നുകളുടെ ഉപയോഗം വന്‍തോതില്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതെന്നു പറഞ്ഞ ഒരു സര്‍ക്കാരാണിത്. ഇക്കാര്യം ഗവര്‍ണറെക്കൊണ്ട് നയപ്രഖ്യാപനത്തില്‍ പറയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മദ്യം ഒഴുക്കിയിട്ടും മയക്കുമരുന്നിന്റെ ഉപയോഗം വന്‍തോതില്‍ വര്‍ധിക്കുകയല്ലാതെ കുറഞ്ഞില്ല. മദ്യോല്‍പ്പാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടത്രേ. പക്ഷേ മദ്യപാനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങളെക്കുറിച്ച്- കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, ലൈംഗിക പീഡനങ്ങള്‍, ഗാര്‍ഹികാതിക്രമങ്ങള്‍-പുതിയ മദ്യനയം മൗനം പാലിക്കുകയാണ്. ഭരണത്തുടര്‍ച്ച ലഭിച്ചിരിക്കുന്നത് എന്ത് ജനവിരുദ്ധ നടപടികള്‍ക്കുമുള്ള ലൈസന്‍സായി കരുതുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ ഇനി എന്തൊക്കെ സഹിക്കേണ്ടി വരുമെന്ന് കാത്തിരുന്ന് കാണാം.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.