Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എന്‍ഐടികളില്‍ ‘എംസിഎ’ ചെയ്യാന്‍ അവസരം; പൊതുപ്രവേശന പരീക്ഷ (നിംസെറ്റ്-2022) ജൂണ്‍ 20 ന്; ഓണ്‍ലൈന്‍ അപേക്ഷ മേയ് 4 വൈകിട്ട് 5 മണിവരെ

കേരളത്തില്‍ കോഴിക്കോട് പരീക്ഷാകേന്ദ്രമാണ്. തിരുച്ചിറപ്പള്ളി, വാറങ്കല്‍, ഹൈദ്രാബാദ്, സൂരത്കല്‍, മുംബൈ/പൂനെ, വാരണാസി, റാഞ്ചി, ദല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെ 29 കേന്ദ്രങ്ങളിലാണ് പരീക്ഷ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2022, 02:27 pm IST
inEducation

ഐടി മേഖലയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, അനലിസ്റ്റ് മുതലായ ഹൈ പൊട്ടന്‍ഷ്യല്‍ ജോലികള്‍ നേടുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടികള്‍) നടത്തുന്ന മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) പ്രോഗ്രാം ഏറെ അനുയോജ്യമാണ്. മൂന്ന് വര്‍ഷമാണ് പഠന കാലാവധി.

അഗര്‍ത്തല, അലഹബാദ്, ഭോപ്പാല്‍, ജംഷഡ്പൂര്‍, കുരുക്ഷേത്ര, റായ്‌പൂര്‍, സൂരത്കല്‍, തിരുച്ചിറപ്പള്ളി, വാറങ്കല്‍ എന്നിവിടങ്ങളിലെ ഒന്‍പത് എന്‍ഐടികള്‍ ഇക്കൊല്ലം നടത്തുന്ന എംസിഎ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷക്ക് അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം. എന്‍ഐടി- എംസിഎ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (നിംസെറ്റ്-2022) ജൂണ്‍ 20 തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷം 2 മുതല്‍ 4 മണിവരെ ദേശീയതലത്തില്‍ നടത്തും. എന്‍ഐടി ജംഷഡ്പൂരിനാണ് പരീക്ഷാചുമതല. ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ഓണ്‍ലൈനായി https://nimcet.in ല്‍ ഏപ്രില്‍ 4 രാവിലെ 10 മുതല്‍ സമര്‍പ്പിക്കാം. മേയ് 4 വൈകിട്ട് 5 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. ‘നിംസെറ്റ്-2022’- വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷറും വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫീസ് 2500 രൂപയാണ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും (പിഡബ്ല്യുഡി) 1250 രൂപ മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

യോഗ്യത: മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി ബിഎസ്‌സി/ബിഎസ്‌സി (ഓണേഴ്‌സ്)/ബിസിഎ/ബിഐടി/ബിവോക് (കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷ ന്‍സ്/സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ്)/ബിബിഎ (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ത്രിവത്‌സര ഫുള്‍ടൈം ബിരുദം അല്ലെങ്കില്‍ ബിഇ/ബിടെക് ബിരുദം മൊത്തം 60 ശതമാനം മാര്‍ക്കില്‍/6.5 സിജിപിഎയില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55% മാര്‍ക്ക്/6.0 സിജിപിഎയില്‍ കുറയാതെയുണ്ടാകണം. ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2022 സെപ്റ്റംബര്‍ 15 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

പരീക്ഷ: നിംസെറ്റ്-2022 ല്‍ 120 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളടങ്ങിയ ഒറ്റ ചോദ്യപേപ്പറാണുള്ളത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഒാണ്‍ ടെസ്റ്റാണിത്. മാത്തമാറ്റിക്‌സ് (50 ചോദ്യങ്ങള്‍), അനലിറ്റിക്കല്‍ എബിലിറ്റി ആന്റ് ലോജിക്കല്‍ റീസണിങ് (40), കമ്പ്യൂട്ടര്‍ അവയര്‍നെസ് (10), ജനറല്‍ ഇംഗ്ലീഷ് (20) എന്നിവയില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളാണുണ്ടാവുക. ശരി ഉത്തരത്തിന് 4 മാര്‍ക്ക് ലഭിക്കും. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടാവില്ല.

കേരളത്തില്‍ കോഴിക്കോട് പരീക്ഷാകേന്ദ്രമാണ്. തിരുച്ചിറപ്പള്ളി, വാറങ്കല്‍, ഹൈദ്രാബാദ്, സൂരത്കല്‍, മുംബൈ/പൂനെ, വാരണാസി, റാഞ്ചി, ദല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെ 29 കേന്ദ്രങ്ങളിലാണ് പരീക്ഷ.

അലോട്ട്‌മെന്റ്: റാങ്ക്‌ലിസ്റ്റില്‍ സ്ഥാനം പിടിക്കുന്നവര്‍ക്ക് ചോയിസ് ഫില്ലിങ് നടത്തി കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം. ജൂലൈ 7-12 വരെ വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം ലഭ്യമാകും. നിംസെറ്റ് റാങ്കും ഇന്‍സ്റ്റിറ്റ്യൂട്ട് ചോയിസും പരിഗണിച്ചാണ് സീറ്റ് അലോട്ട്‌മെന്റ്. ആദ്യ റൗണ്ട് അലോട്ട്‌മെന്റ് ജൂലൈ 18 ന്. സൗകര്യപ്രദമായ ഏതെങ്കിലും സെന്ററില്‍ ജൂലൈ 23 നും 25 നും മധ്യേ റിപ്പോര്‍ട്ട് ചെയ്യാം. 10,000 രൂപ ഓണ്‍ലൈനായി ഫീസ് അടയ്‌ക്കണം. റിപ്പോര്‍ട്ട് ചെയ്യാത്തപക്ഷം അലോട്ട് ചെയ്ത സീറ്റ് നഷ്ടമാവും.

സെക്കന്റ് റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് ജൂലൈ 29 ന്. ഓഗസ്റ്റ് 3, 4 തീയതികളില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടാം. മൂന്നാമത്തെ അലോട്ട്‌മെന്റ് ഓഗസ്റ്റ് 8 ന്്. ഓഗസ്റ്റ് 16, 17 തീയതികളില്‍ റിപ്പോര്‍ട്ട് ചെയ്യാം. കൗണ്‍സലിങ്, അലോട്ട്‌മെന്റ് ഷെഡ്യൂളുകളും അഡ്മിഷന്‍ നടപടിക്രമങ്ങളും ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.

സീറ്റുകള്‍: എന്‍ഐടികള്‍- അഗര്‍ത്തല-30, അലഹബാദ്-116, ഭോപ്പാല്‍-115, ജംഷഡ്പൂര്‍-115, കുരുക്ഷേത്ര-64 + സ്വാശ്രയ സീറ്റുകള്‍-32), റായ്‌പൂര്‍-110, സൂരത്കല്‍-58, തിരുച്ചിറപ്പള്ളി-115, വാറങ്കല്‍-58. ആകെ 813 സീറ്റുകളാണുള്ളത്. (എല്ലാ സീറ്റുകളിലും ദേശീയതലത്തിലാണ് പ്രവേശനം). ഓപ്പണ്‍ വിഭാഗത്തില്‍ 314, ഒബിസി-207, എസ്‌സി-114, എസ്ടി-58, ഇഡബ്ല്യുഎസ്-78/പിഡബ്ല്യുഡി ഓപ്പണ്‍ 15, ഒബിസി-11, എസ്‌സി-7, എസ്ടി-5, ഇഡബ്ല്യുഎസ്-4) എന്നിങ്ങനെയാണ് പ്രവേശനം. സ്‌റ്റേറ്റ് ക്വാട്ടാ സീറ്റുകള്‍ ഇല്ല. 

കോഴ്‌സ് ഫീസ് നിരക്കുകള്‍ അതത് എന്‍ഐടിയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. കോഴ്‌സുകള്‍ ഓഗസ്റ്റ് 18 ന് ആരംഭിക്കും. ഒഴിവുള്ള സീറ്റുകള്‍ ഓഗസ്റ്റ് 20 ന് പ്രസിദ്ധപ്പെടുത്തും. ഇതിലേക്കുള്ള ഫ്രഷ് ചോയിസ് ഫില്ലിങ് ഓഗസ്റ്റ് 22-24 വരെ നടത്താവുന്നതാണ്. ഫൈനല്‍ റൗണ്ട് സീറ്റ് അലോട്ട്‌മെന്റ്-ഓഗസ്റ്റ് 27 ന്. അലോട്ട് ചെയ്ത സ്ഥാപനത്തില്‍ സെപ്റ്റംബര്‍ ഒന്നിന് റിപ്പോര്‍ട്ട് ചെയ്ത് ഫീസ് അടച്ച് അഡ്മിഷന്‍ നേടാം.

Tags: educationcareerMCA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.