Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ 120 കോടി ചെലവഴിക്കുന്ന കര്‍മ്മപദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ അഭിരുചിക്കും ശേഷിക്കും യോജിച്ച തൊഴിലവസരങ്ങള്‍ ഇവിടെത്തന്നെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 09:12 pm IST
inKerala

തിരുവനന്തപുരം: നാലു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യവസായ വകുപ്പിനു കീഴില്‍ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെയും 2022-23 സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തി അടുത്ത നാലു വര്‍ഷം കൊണ്ട് വ്യവസായ മേഖലയില്‍ മാത്രം 10000 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കുവാനാണ് ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങള്‍ക്ക് ഉതകുന്ന നൈപുണ്യ പരിശീലനത്തിനും മറ്റുമായുള്ള സവിശേഷമായ ഇടപെടലുകള്‍ ഉറപ്പുവരുത്തും. അതിന് അടിത്തറ പാകുന്ന വിധത്തില്‍ അടിസ്ഥാനസൗകര്യ വികസനവും നിക്ഷേപസൗഹൃദാന്തരീക്ഷവും ശക്തിപ്പെടുത്തും. സംസ്ഥാനത്തിന്റെ വ്യവസായ മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വലിയ മാറ്റങ്ങള്‍ വരുത്താനായിട്ടുണ്ട്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

കേരളത്തെ വിജ്ഞാനസമൂഹമാക്കാനും വികസനമാതൃകകള്‍ സഫലമാക്കുന്ന നാടായും രൂപപ്പെടുത്തേണ്ടതുണ്ട്. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ അഭിരുചിക്കും ശേഷിക്കും യോജിച്ച തൊഴിലവസരങ്ങള്‍ ഇവിടെത്തന്നെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

എംഎസ്എംഇ പദ്ധതിയിലൂടെ മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. 120 കോടി രൂപ ചെലവഴിച്ചാണ് കര്‍മ്മപദ്ധതി നടപ്പാക്കുന്നത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം സാധ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കര്‍മ്മപദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എംഎസ്എംഇ പദ്ധതിയുടെ നടത്തിപ്പ് ലക്ഷ്യമിട്ട് വിപുലമായ തയ്യാറെടുപ്പാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. തദ്ദേശ, സഹകരണ, ടൂറിസം, ധനകാര്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രിതലത്തിലോ ഉദ്യോഗസ്ഥ തലത്തിലോ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രവര്‍ത്തനമല്ല, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, വ്യവസായി സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെടെ നാടാകെ  ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണിതെന്നും മന്ത്രി പറഞ്ഞു.

സംരംഭകര്‍ ഉദ്യോഗസ്ഥര്‍ക്കായി കാത്തിരിക്കുന്ന രീതിയാണ് ഉണ്ടായിരുന്നതെന്നും മറിച്ച് ഉദ്യോഗസ്ഥര്‍ സംരംഭകരെ സ്വീകരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണെന്നും സംരംഭകര്‍ക്കായി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

കേരള സമൂഹത്തില്‍ വലിയ മാറ്റവും തൊഴില്‍ മേഖലയില്‍ വന്‍ മുന്നേറ്റവുമുണ്ടാക്കുന്ന പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടതെന്ന് സംരംഭക വര്‍ഷത്തിന്റെ ലോഗോ പ്രകാശനം ചെയ്ത സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളുമായി ചേര്‍ന്നാണ് 202223 സാമ്പത്തിക വര്‍ഷം വ്യവസായ വകുപ്പ് ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 2022 ഏപ്രില്‍മെയ് മാസങ്ങളില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ഏകദിന ശില്‍പ്പശാലകളോടെയാണ് പരിപാടി ആരംഭിക്കുന്നത്. ഇതിലൂടെ സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ക്ക് പൊതുബോധവത്കരണം നല്‍കും. ഇതിനു ശേഷം ലൈസന്‍സ്, ലോണ്‍, സബ്‌സിഡി മേളകള്‍ ഓരോ തദ്ദേശ സ്ഥാപനത്തിലും സംഘടിപ്പിക്കും. പൊതുബോധവത്കരണത്തില്‍ പങ്കെടുത്തുവരില്‍നിന്നും സംരംഭം തുടങ്ങുവാനുള്ള തീരുമാനവുമായി മുന്നോട്ടു വരുന്നവര്‍ക്കാണ് ഇത് സംഘടിപ്പിക്കുന്നത്. 2022 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം നിറവേറ്റുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്‌

Tags: pinarayiതൊഴിലാളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.