Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നര്‍ത്തകി മന്‍സിയയെ ഇടതുഭരണ സമിതി നൃത്തത്തില്‍ നിന്ന് വിലക്കിയ സംഭവം; കൂടല്‍മാണിക്യം ഭരണസമിതിയില്‍ നിന്ന്‌ ക്ഷേത്രം തന്ത്രി പ്രതിനിധി രാജിവച്ചു

ഭരണസമിതി രാജി സ്വീകരിച്ചിട്ടില്ലെന്നും ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പ്രതികരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 11:10 am IST
in Kerala

തിരുവനന്തപുരം:  നര്‍ത്തകി മന്‍സിയയ്‌ക്ക് ‘നൃത്തോല്‍സവത്തില്‍’ പങ്കെടുക്കാന്‍ ഇടതുഭരണ സമിതി അവസരം നിഷേധിച്ചതിന് പിന്നാലെ ക്ഷേത്രം തന്ത്രി പ്രതിനിധി രാജിവെച്ചു. ഭരണസമിതിയില്‍ നിന്നാണ് തന്ത്രി പ്രതിനിധി എന്‍പിപി നമ്പൂതിരി രാജിവെച്ചത്. മന്‍സിയയ്‌ക്ക് അവസരം നിഷേധിച്ചതില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതിന് പിന്നാലെയാണ് രാജിവെച്ചത്. കൂടല്‍മാണിക്യം കൂത്തമ്പല പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ദേവസ്വം ഭരണസമിതി എടുത്ത നിലപാടുകളില്‍ ക്ഷേത്രം തന്ത്രിമാരുടെ നിലപാടും നിര്‍ണായകമായിരുന്നു. പിന്നാലെ വിവാദം ഉയര്‍ന്നതോടെയാണ് രാജിയും.  ഭരണസമിതി രാജി സ്വീകരിച്ചിട്ടില്ലെന്നും ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പ്രതികരിച്ചിട്ടുണ്ട്.  

അഹിന്ദു ആയതിനാലാണ് നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചതെന്നായിരുന്നു നര്‍ത്തകി മന്‍സിയയുടെ പരാതി. ഏപ്രില്‍ 21ന് ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ മന്‍സിയക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ദേവസ്വം ഭാരവാഹികളില്‍ ഒരാള്‍ ഇക്കാര്യം വിളിച്ചറിയിച്ചതെന്നാണ് മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. സിപിഎം നേതാവ് യു.പ്രദീപ് മേനോനാണ് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍.  

അടുത്ത കാലത്ത് ശ്യാം കല്യാണ്‍ എന്ന ഹിന്ദു യുവാവിനെ മന്‍സിയ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യവും ഉണ്ടായതായി മന്‍സിയ പറയുന്നു. സമാന കാരണത്താല്‍ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരം മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രമെന്ന് വിശദമാക്കിയാണ് മന്‍സിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.  

മലപ്പുറം വള്ളുവമ്പ്രത്ത് സ്വദേശിയായ മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ ഏറെ വിവേചനം നേരിട്ട മുസ്ലിം പെണ്‍കുട്ടിയാണ്. മതതീവ്രവാദികള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ രക്ഷിതാക്കളുടെ പിന്തുണയിലാണ് മന്‍സിയ ഉറച്ചുനിന്നത്. കാന്‍സര്‍ ബാധിച്ച് മരിച്ച അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് വിലക്കുകളും മന്‍സിയയുടെ കുടുംബം നേരിട്ടിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എംഎ ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെയാണ് മന്‍സിയ പാസായത്.  

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൂടല്‍ മാണിക്യ ക്ഷേത്രത്തില്‍ ശാസ്ത്രീയ നൃത്തം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയ മന്‍സിയ ശ്യാം കൃഷ്ണനെ പ്രോത്സാഹിപ്പിക്കാനും പിന്തുണ നല്‍കാനും വിശ്വഹിന്ദു പരിഷത്ത് തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും അറിയിച്ചിരുന്നു.  

ആവിഷ്‌ക്കാര സ്വാതന്ത്യം അഭിപ്രായ സ്വാതന്ത്യം വിശ്വാസ സ്വാതന്ത്യം എന്നിങ്ങനെ നാഴികയ്‌ക്ക് നാല്പതു വട്ടം പറയുന്ന നേതാക്കന്‍മാരാല്‍ നയിക്കപ്പെടുന്ന ഇടതു സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കൂടല്‍ മാണിക്യം ദേവസ്വം ഏര്‍പ്പെടുത്തിയ ഈ വിലക്ക് ഹിന്ദു മതത്തിനും ഭാരതത്തിന്റെ കലാ സംസ്‌ക്കാരത്തിനും വിരുദ്ധമായ നടപടിയാണ്. ക്ഷണിച്ചു വരുത്തിയശേഷം ക്ഷേത്ര വേദിയില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ മതത്തിന്റെ പേരുപറഞ്ഞ് അവസരം നല്‍കാത്ത നടപടിക്കെതിരെ കേരളത്തിലെ സ്വയം പ്രഖ്യാപിത സാംസ്‌കാരിക നായകര്‍ പ്രതികരിക്കാത്തതിന്റെ കാരണം പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.  

ഉസ്താദ് ബിസ്മില്ലാ ഖാന്‍, യേശുദാസ്, കലാമണ്ഡലം ഹൈദരാലി ഉള്‍പ്പടെയുള്ള ഇതര മതസ്ഥരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സമൂഹമാണ് ഭാരതത്തിലും കേരളത്തിലുമുള്ള ഹിന്ദുക്കള്‍. മിമിക്രി,ഗാനമേള പോലുള്ള കലാപരിപാടികളില്‍ ധാരാളം അഹിന്ദുക്കള്‍ ക്ഷേത്ര മതില്‍ കെട്ടിനകത്ത് കയറുമ്പോള്‍ അവരെ തടയാന്‍ ആരും തയ്യാറാകുന്നില്ല. എന്തിന് ഗുരുവായൂരും ശബരിമലയിലും മറ്റു പ്രധാന ക്ഷേത്രങ്ങളിലും സെക്യൂരിറ്റി ജോലിക്ക് പോലും ഇതര മതസ്ഥരെ സര്‍ക്കാര്‍ നിയോഗിക്കുന്നുണ്ട്. എന്നാല്‍ ക്ഷേത്രപാരമ്പര്യത്തിന് അനുസൃതമായ ഭരതനാട്യത്തിന് മാത്രം വിലക്കേര്‍പ്പെടുത്തിയ നടപടി ദുരൂഹമാണ്.  

മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിപ്പിച്ച് ഹിന്ദു സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള കമ്മ്യുണിസ്റ്റ് സര്‍ക്കാരിന്റെ ഗൂഢതന്ത്രമായി വേണം ഇതിനെ കാണാന്‍. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ആസ്ഥാനം സ്ഥിതിചെയ്യുന്ന പാവക്കുളം ശിവക്ഷേത്രത്തില്‍ മന്‍സിയ ശ്യാം കൃഷ്ണന് സ്വീകരണം നല്‍കാനും അവരുടെ ശാസ്ത്രീയ നൃത്ത പരിപാടി അവതരിപ്പിക്കാനും വിശ്വ ഹിന്ദു പരിഷത്ത് തീരുമാനിച്ചു കഴിഞ്ഞെന്നും സംഘടന വ്യക്തമാക്കിയിരുന്നു.  

Tags: ക്ഷേത്രംdanceKoodalmanikyamMansiya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

Kerala

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ട അടി, സംഘര്‍ഷത്തിന് കാരണം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം

Entertainment

പാതിരാത്രി’ റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരേ പോലീസ് പിടിച്ചു; വീഡിയോ വൈറൽ

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.