Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുദേവതയെ അക്ഷേപിച്ചതില്‍ കുഴപ്പവുമില്ലേ?; പിന്നെന്തിന് ട്രംപിനെ ബ്ലോക്ക് ചെയ്യ്തു; ട്വിറ്ററിനെതിരെ ദല്‍ഹി ഹൈക്കോടതി

നിലവിലെ കേസിലെ ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്തിട്ടുണ്ടെന്നും പോസ്റ്റുകളുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്വിറ്ററിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര പറഞ്ഞു. ട്വിറ്ററിന് ഒരു വ്യക്തിയെയും തടയാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്ലാതെ ആക്ഷേപകരമായ ഉള്ളടക്കത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 06:30 pm IST
in India

ന്യൂദല്‍ഹി: ട്വിറ്ററിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി. ഹിന്ദു ദേവതയെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ അക്കൗണ്ടിനെതിരെ സ്വമേധയാ നടപടിയെടുക്കാത്തിനെ തുടര്‍ന്നാണ് വിമര്‍ശനം.  ‘ഇതാണ് യുക്തിയെങ്കില്‍ നിങ്ങള്‍ എന്തിനാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ബ്ലോക്ക് ചെയ്തത്?’ എന്നും കോടതി ചോദിച്ചു.

‘മറ്റ് പ്രദേശങ്ങളില്‍’ നിന്നും വംശങ്ങളില്‍ നിന്നുമുള്ള ആളുകളുടെ വികാരത്തെക്കുറിച്ച് ട്വിറ്റര്‍ ശ്രദ്ധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്ന ഉപയോക്താക്കളെ തടയുന്നതിനെക്കുറിച്ചുള്ള നയം അറിയിക്കണമെന്നും ഹൈക്കോടതി തിങ്കളാഴ്ച ട്വിറ്ററിനോട് ആവശ്യപ്പെട്ടു. എത്തീസ്റ്റ് റിപ്പബ്ലിക് എന്ന അക്കൗണ്ടില്‍ നിന്നാണ് കാളീദേവിയെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശമുണ്ടായത്. ഹിന്ദു ദേവതകള്‍ക്കെതിരെ ആവര്‍ത്തിച്ച് ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്ത ഒരു ഉപയോക്താവിനെതിരെ നടപടിയെടുക്കാന്‍ ട്വിറ്റര്‍ തയ്യാറാവാത്തതിനെക്കുറിച്ചും കോടതി പറഞ്ഞു.  

നിലവിലെ കേസിലെ ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്തിട്ടുണ്ടെന്നും പോസ്റ്റുകളുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്വിറ്ററിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര പറഞ്ഞു. ട്വിറ്ററിന് ഒരു വ്യക്തിയെയും തടയാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്ലാതെ ആക്ഷേപകരമായ ഉള്ളടക്കത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവില്ലെങ്കില്‍ വ്യക്തിഗത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യില്ലെന്ന് ട്വിറ്ററിന്റെ വാദത്തെയും കോടതി എതിര്‍ത്തു. ‘ഇതാണ് യുക്തിയെങ്കില്‍ നിങ്ങള്‍ എന്തിനാണ് ട്രംപിനെ ബ്ലോക്ക് ചെയ്തത്?’ എന്ന് മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാമര്‍ശിച്ച് ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘി, ജസ്റ്റിസ് നവീന്‍ ചൗള എന്നിവരടങ്ങുന്ന ബെഞ്ച് തിരിച്ചടിച്ചു.കേസിനാസ്പദമായ ഉള്ളടക്കം പരിശോധിച്ച് ഐ.ടി ആക്ട് പ്രകാരം അക്കൗണ്ട് ബ്ലോക്ക് ചെയ്യണോ എന്ന് തീരുമാനിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

ട്വിറ്റര്‍ അവര്‍ക്ക് തോന്നുന്ന ആളുകളുടെ വികാരത്തെ ബാധിക്കുന്ന തരത്തിലുള്ള പോസ്റ്റും അക്കൗണ്ടുകളും മാത്രമേ ബ്ലോക്ക് ചെയ്യു. ‘മറ്റ് പ്രദേശങ്ങളില്‍’ നിന്നും വംശങ്ങളില്‍ നിന്നുമുള്ള ആളുകളുടെ വികാരത്തെ കാര്യമായി ശ്രദ്ധിക്കുന്നില്ല. ഇത് ഏതെങ്കിലും മതത്തെ ആയിരുന്നെങ്കില്‍ ട്വിറ്റര്‍ നേരത്തെ നടപടി എടുക്കുമായിരുന്നെന്നും കോടതി പറഞ്ഞു.

അതേസമയം ഒരു ഉപയോക്താവ് തുടര്‍ച്ചയായി കുറ്റകരമായ ഉള്ളടക്കം പോസ്റ്റുചെയ്യുമ്പോള്‍ ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്ന് കേന്ദ്രം ബെഞ്ചിനെ അറിയിച്ചു. ഉപയോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ട്വിറ്റര്‍ സ്വന്തം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതായും സര്‍ക്കാര്‍ വാദിച്ചു. ഏറ്റവും പുതിയ ഐടി നിയമങ്ങള്‍ ജുഡീഷ്യറിയുടെ മുമ്പാകെയാണെന്നും വിഷയം കോടതിയുടെ പരിഗണനയിലാകുന്നതുവരെ സമാനമായ കുറ്റകരമായ വസ്തുക്കള്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യില്ലെന്നും എത്തിസ്റ്റ് റിപ്പബ്ലികിനെ പ്രതിനിധീകരിച്ച് ഒരു അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സെപ്തംബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും.

Tags: ട്വിറ്റര്‍ദല്‍ഹി ഹൈക്കോടതിdelhicourtഹിന്ദു ദൈവങ്ങള്‍Trump
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

India

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.