കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ എ സഹദേവന് അന്തരിച്ചു. മാതൃഭൂമി, ഇന്ത്യാവിഷന്, മനോരമ മീഡിയ സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2016ല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ഡോക്യുമെന്ററി വിഭാഗത്തില്‍ ജൂറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു
സൗത്ത് ലൈവ് ന്യൂസ് പോര്‍ട്ടലില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററായിരുന്നു. സഫാരി ടിവിയില്‍ രണ്ടാം ലോക മഹായുദ്ധം എന്ന പരിപാടിയുടെ അവതാരകനായി. ടെലിവിഷന്‍ ചേംമ്പറിന്റെ മികച്ച സിനിമാധിഷ്ഠിത പരിപാടിക്കുള്ള അവാര്‍ഡ് 24 ഫ്രെയിംസ് എന്ന പരിപാടിയുടെ അവതരണത്തിന് ലഭിച്ചു. 24 ഫ്രെയിംസിന് 2012ലെ മികച്ച ഇന്‍ഫോടെയിന്‍മെന്റ് പരിപാടിക്കുള്ള ഏഷ്യാവിഷന്‍ പുരസ്കാരവും ലഭിച്ചിരുന്നു. പാലക്കാട് സ്വദേശിയാണ്. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: