Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുന്നറിയിപ്പില്ലാതെ കല്ലിടല്‍; ബാങ്കുകള്‍ വായ്‌പ നിഷേധിക്കുന്നു; ആശങ്കയോടെ ജനങ്ങള്‍; സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായി കെ റെയില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ അലൈന്‍മെന്റില്‍പ്പെട്ടവര്‍ക്കും ഇതിനകം കല്ലിട്ടവര്‍ക്കും ബാങ്കുകള്‍ വായ്‌പ നല്കാന്‍ വിസമ്മതിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനി വസ്തുക്കരം എടുക്കുമോയെന്ന് അറിയില്ലെന്നും ബിന്‍സി പറയുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 27, 2022, 01:04 pm IST
inKerala

സജികുമാര്‍ തിനപ്പറമ്പില്‍

ചങ്ങനാശേരി: ”ഇനി ആരെങ്കിലും ഈ സ്ഥലം വാങ്ങുമോ. ഞങ്ങള്‍ എവിടെപ്പോകും. രണ്ടാമത് വായ്‌പയ്‌ക്ക് ചെന്നപ്പോള്‍ ബാങ്കുകാര്‍ സമ്മതിച്ചില്ല. ഇനി ഇവര്‍ കരമെടുക്കുമോയെന്ന് അറിയില്ല. ആകെ പേടിയാകുന്നു. ഒരറിയിപ്പ് പോലും നല്കാതെയാണ് കല്ലിട്ടത്. 16, 17 വര്‍ഷം വാടകയ്‌ക്ക് താമസിച്ചാണ് സ്വന്തമായി ഒരു കൂര ഉണ്ടാക്കിയത്. അതു പോകുന്നത് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല.” ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ബിന്‍സി വിതുമ്പുന്നു.  

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ അലൈന്‍മെന്റില്‍പ്പെട്ടവര്‍ക്കും ഇതിനകം കല്ലിട്ടവര്‍ക്കും ബാങ്കുകള്‍ വായ്‌പ നല്കാന്‍ വിസമ്മതിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനി വസ്തുക്കരം എടുക്കുമോയെന്ന് അറിയില്ലെന്നും ബിന്‍സി പറയുന്നു. അലൈന്‍മെന്റിലുള്ളവര്‍ക്ക് ബാങ്കുകള്‍ വായ്‌പകള്‍ നിഷേധിച്ചു തുടങ്ങിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കെ റെയില്‍ സര്‍വേയുടെ ഭാഗമായി കല്ലിടല്‍ ആരംഭിച്ച പ്രദേശങ്ങളിലുള്ളവര്‍ക്കാണ് വായ്‌പ നല്കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുന്നത്.  

മാടപ്പള്ളിക്കടുത്തുള്ള ഒരു ബാങ്കില്‍ ഈയിടെ 75 പേരാണ് വായ്‌പയ്‌ക്ക് അപേക്ഷിച്ചത്. അവരില്‍  23 പേരുടെ അപേക്ഷ പരിഗണിക്കാതെ മാറ്റിവച്ചിരിക്കുകയാണ്. കെ റെയില്‍ കടന്നുപോകുന്ന ഭാഗങ്ങളിലെ താമസക്കാരായതിനാലാണ് ഇതെന്നു ബാങ്ക് അധികൃതര്‍ പറയുന്നു. മറ്റ് ചില ബാങ്കുകളിലെ അപേക്ഷകരുടെ കണക്കു കൂടിയെടുത്താല്‍ കെ റെയിലിന്റെ പേരില്‍ വായ്‌പ നിഷേധിക്കപ്പെട്ടവരുടെ എണ്ണം 100 കവിയും.  

വായ്‌പ നിഷേധിച്ചവരില്‍ മുന്‍പ് വായ്‌പയെടുത്ത് തിരിച്ചടച്ചിട്ടുള്ളവരും പെടുന്നു. കെ റെയില്‍ വന്നാല്‍ ഈട് നല്കുന്ന സ്ഥലം ഉള്‍പ്പെടെ നഷ്ടപ്പെടും. സര്‍ക്കാര്‍ നല്കുമെന്ന് പറയുന്ന നഷ്ടപരിഹാരം എന്ന് കിട്ടുമെന്നതിലും പിന്നീട് ഇവരില്‍ നിന്ന് വായ്‌പ എങ്ങനെ തിരിച്ചുപിടിക്കുമെന്ന കാര്യത്തിലും ബാങ്കുകള്‍ക്കും വ്യക്തതയില്ല.  

”വര്‍ഷങ്ങളോളം വാടകയ്‌ക്ക് താമസിച്ചു മടുത്താണ് ബാങ്ക് ലോണ്‍ എടുത്ത് വീടും സ്ഥലവും വാങ്ങിയത്. ഇതൊക്കെ എങ്ങനെ ഒപ്പിച്ചുവെന്ന് ഞങ്ങള്‍ക്കും ദൈവത്തിനും മാത്രമേ അറിയൂ.”  മാടപ്പള്ളി സ്വദേശികളായ ജോസ്മിയും അമലയും ഫിലോമിനയും ഏലിയാമ്മയും പറയുന്നു. ഒരുപാടുനാള്‍ ബാങ്കില്‍ കയറിയിറങ്ങിയാണ് ഒരുതരത്തില്‍ ലോണ്‍ ഒപ്പിച്ചത്. സമാധാനത്തോടെ ആഹാരം കഴിച്ചിട്ടും കിടന്നുറങ്ങിയിട്ടും ദിവസങ്ങളായി.” ആശങ്കകള്‍ അവസാനിക്കുന്നില്ല.

Tags: keralaK rail
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.