കാബൂള്‍: അഫ്ഗാനില്‍ അധികാരം പിടിച്ച താലിബാനെ ഭയന്ന് നാടുവിട്ട മുന്‍ അഫ്ഗാന് രാഷ്ട്രീയ നേതാക്കളെ തിരികെ സ്വീകരിക്കാനൊരുങ്ങി താലിബാന് ഭരണകൂടം.അഫ്ഗാനില്‍ എങ്ങനെയെങ്കിലും ഭരണം സുസ്ഥിരമാക്കാനുള്ള തന്ത്രമാണ് താലിബാന്റ ഈ നീക്കം.
‘കമ്മീഷന് ഓഫ് കോണ്ടാക്ട് വിത്ത് അഫ്ഗാന് ലീഡേഴ്സ് ആന്റ് ദെയര്‍ റീപാട്രിയേഷന്‍’ എന്ന പേരിലാണ് സമിതി നിലവില്‍ വന്നിരിക്കുന്നത്. ഏഴംഗ കമ്മീഷനെ നയിക്കുന്നത് നിലവിലെ വാതക-പെട്രോളിയം വകുപ്പ് മന്ത്രി ഷുഹാബുദ്ദീന്‍ ദേലേവാറാണ്. താലിബാനിലെ രാഷ്ട്രീയ അന്തരീക്ഷം പ്രശ്നരഹിതമാക്കാന്‍ നിഷ്പക്ഷരായ നേതാക്കളെ ഉപയോഗിച്ചാണ് ഈ കമ്മീഷന് രൂപീകരിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളുടേയും സ്ത്രീകളുടെ അരക്ഷിതാവസ്ഥയുടേയും കാര്യത്തില്‍ താലിബാന് പ്രതിക്കൂട്ടിലാണ്. മാത്രമല്ല എതിരാളികളായ നിരവധി നേതാക്കളും സൈനിക ഉദ്യോഗസ്ഥരും ആദ്യമാസങ്ങളില്‍ തന്നെ താലിബാന്റെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയരായത്. 2020 ആഗസ്റ്റിലാണ് അഷ്റഫ് ഗനി ഭരണകൂടത്തെ രൂക്ഷമായ പോരാട്ടത്തിനൊടുവില്‍ താലിബാന് പുറത്താക്കിയത്. 38 പ്രവിശ്യകളെ വിവിധ ഭീകര സംഘടനകളുടെ സഹായത്താല്‍ ഘട്ടംഘട്ടമായി കീഴടക്കിയിരുന്നു. പ്രാദേശിക സേനകളെ കൊന്നൊടുക്കിയും, സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തിയുമാണ് വിവിധ മേഖലകളില്‍ താലിബാന് ഭരണം നേടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: