Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സര്‍ക്കാര്‍ വഞ്ചിച്ചു; കശുവണ്ടി വ്യവസായികള്‍ വീണ്ടും ജപ്തിക്കുരുക്കില്‍

അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വ്യവസായികള്‍ക്കായി രൂപം കൊണ്ട കാഷ്യൂ ഇന്‍ഡസ്ട്രീസ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍(സിഐപിസി) നടത്തിയ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഒടുവിലാണ് ലീഡ് ബാങ്കായ സ്റ്റേറ്റ് ലെവല്‍ ബാങ്കിങ് കമ്മിറ്റി(എസ്എല്‍ബിസി)യുമായി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത്. കേരളത്തിലെ എല്ലാ ബാങ്കുകളെയും നിയന്ത്രിക്കുന്ന ലീഡ് ബാങ്കാണ് എസ്എല്‍ബിസി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 05:28 pm IST
inKollam

കൊല്ലം: ആത്മഹത്യയ്‌ക്കും അടച്ചുപൂട്ടലിനും ഇടയില്‍ സര്‍ക്കാര്‍ വഞ്ചനയില്‍ കശുവണ്ടി വ്യവസായികള്‍ വീണ്ടും ജപ്തിക്കുരുക്കിലേക്ക്. വ്യവസായികളുടെയും അവരെ ആശ്രയിക്കുന്ന തൊഴിലാളികളുടെയും ദുരിതം മാറ്റാന്‍ കുടിശ്ശികയായ ബാങ്ക് വായ്‌പയുടെ അന്‍പത് ശതമാനം എഴുതിത്തള്ളുമെന്ന വ്യവസായ മന്ത്രി പി. രാജീവിന്റെ പ്രഖ്യാപനമാണ് പാഴായത്. 550 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ച് ഒഴിവാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഗതികെട്ട് സമരത്തിനിറങ്ങിയ വ്യവസായികളെ അനുനയിപ്പിക്കാന്‍ കാഷ്യൂകോര്‍പ്പറേഷന്റെ ഇടപെടലില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് മന്ത്രി വലിയ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഒരു തരത്തിലുള്ള ധാരണകളും തങ്ങളറിഞ്ഞില്ലെന്ന് ബാങ്ക് അധികൃതര്‍ കൈമലര്‍ത്തിയതോടെ വ്യവസായികള്‍ പെരുവഴിയിലാവുകയായിരന്നു. ജില്ലയിലടക്കം ജപ്തിനടപടികള്‍ നേരിടുകയാണ് ഫാക്ടറി ഉടമകള്‍.  

അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വ്യവസായികള്‍ക്കായി രൂപം കൊണ്ട കാഷ്യൂ ഇന്‍ഡസ്ട്രീസ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍(സിഐപിസി) നടത്തിയ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഒടുവിലാണ് ലീഡ് ബാങ്കായ സ്റ്റേറ്റ് ലെവല്‍ ബാങ്കിങ് കമ്മിറ്റി(എസ്എല്‍ബിസി)യുമായി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത്. കേരളത്തിലെ എല്ലാ ബാങ്കുകളെയും നിയന്ത്രിക്കുന്ന ലീഡ് ബാങ്കാണ് എസ്എല്‍ബിസി. വ്യവസായികളുടെയും എസ്എല്‍ബിസിയുടെയും സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് കമ്മിറ്റി രൂപീകരിക്കുകയും പ്രശ്‌നത്തില്‍ ഇടപെടാന്‍ തീരുമാനിക്കുകയുമായിരുന്നു. പത്ത് തവണ ഈ സമിതി യോഗം ചേര്‍ന്നു. 2021 ഡിസംബര്‍ 30ന് ചേര്‍ന്ന ഒടുവിലത്തെ യോഗമെടുത്ത തീരുമാനം 2020 മാര്‍ച്ച് 31ന് മുമ്പ് കടക്കെണിയിലായ വ്യവസായികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരമൊരുക്കും എന്നതായിരുന്നു. രണ്ട് കോടി രൂപ വരെ അന്‍പത് ശതമാനവും മുകളിലോട്ട് 10കോടി വരെ അറുപത് ശതമാനവും എഴുതിത്തള്ളുമെന്നായിരുന്നു ധാരണ.

ഫെബ്രുവരി 28നുള്ളില്‍ ഓരോ വ്യവസായികളും അതാത് ബാങ്കുകളില്‍ ബാധ്യത തീര്‍ത്ത്  ഇടപാട് പൂര്‍ണമായും തീര്‍ത്തുകൊള്ളാം എന്ന് കത്ത് നല്കണമെന്നാണ് എസ്എല്‍ബിസി നിര്‍ദേശിച്ചത്. എന്നാല്‍ വ്യവസായികള്‍ കത്ത് നല്കിയപ്പോള്‍ ബാങ്കുകള്‍ അവയുടെ ഹെഡ് ഓഫീസുമായി ബന്ധപ്പെടാനാണ് മറുപടി നല്കിയത്. ചര്‍ച്ചയിലുണ്ടായ ധാരണയെക്കുറിച്ച് ബാങ്കുകള്‍ക്ക് യാതൊരു അറിവുമില്ല എന്ന നിലയിലാണ് അവരുടെ പ്രതികരണമെന്ന് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരും എസ്എല്‍ബിസിയും ചേര്‍ന്ന് കടക്കെണിയിലായ വ്യവസായികളെ കബളിപ്പിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. അപൂര്‍വം ചില ബാങ്കുകളൊഴികെ മറ്റെല്ലാവരും നിഷേധാത്മകസമീപനമാണ് പുലര്‍ത്തുന്നത്. വ്യവസായികള്‍ വായ്‌പ എടുത്ത ഇരുപത്തിനാലോളം ബാങ്കുകളാണുള്ളത്. ഓരോന്നിന്റെയും ആസ്ഥാനത്ത് പോയി അനുകൂല മറുപടി വാങ്ങണമെന്ന നിര്‍ദേശം പാലിക്കുന്നത് ഇപ്പോഴത്തെ നിലയില്‍ അസാധ്യമാണ്. സര്‍ക്കാര്‍ വാക്ക് പാലിക്കാന്‍ തയ്യാറാകണമെന്നാണ് വ്യവസായികള്‍ ഉന്നയിക്കുന്ന ആവശ്യം. കഴിഞ്ഞ ഡിസംബര്‍ 30ന്റെ യോഗത്തിലെ മിനിറ്റ്‌സ് കാട്ടിയാണ് മന്ത്രി മാധ്യമങ്ങളോട് പ്രഖ്യാപനം നടത്തിയത്. മൂന്ന് മാസം പിന്നിട്ടിട്ടും ആ മിനിറ്റ്‌സ് സര്‍ക്കാര്‍ ഉത്തരവായി മാറാത്തത് ദുരൂഹമാണെന്ന് അവര്‍ ആരോപിക്കുന്നു.

Tags: സര്‍ക്കാര്‍crisisCashew
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.