Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മതരാഷ്‌ട്രീയക്കാരനെങ്കിലും അടിമുടി മതേതര വിശ്വാസി

പതിഞ്ഞ ശബ്ദവും മിതമായ വാക്കുകളും മായാത്ത പുഞ്ചിരിയും വിരാമമില്ലാത്ത സാന്ത്വനവുമാണ് ഹൈദരലി തങ്ങളുടെ മുഖമുദ്ര. സ്‌നേഹവും മതസൗഹാര്‍ദത്തിനായി മിടിക്കുന്ന ഹൃദയവും എല്ലാവരും ഒരുപോലെ പങ്കിട്ടെടുക്കുന്നു. മുസ്ലീംലീഗ് എന്ന മതരാഷ്‌ട്രീയ സംഘടനയുടെ അമരക്കാരനായിരുന്നെങ്കിലും തികഞ്ഞ മതേതരവിശ്വാസിയായിരുന്നു തങ്ങള്‍. തന്നെ ആശ്രയിച്ചു വരുന്ന ആരെയും നിരാശപ്പെടുത്താന്‍ അദ്ദേഹത്തിന് ആവുമായിരുന്നില്ല. അതില്‍ ജാതിയില്ല. മതമില്ല. രാഷ്‌ട്രീയമില്ല.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Mar 7, 2022, 05:21 am IST
inMain Article

ഒരു വ്യാഴവട്ടക്കാലം മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ്മ. പതിനെട്ടു വര്‍ഷം മുസ്ലീംലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നിട്ടുണ്ട്. മലപ്പുറത്തിന്റെ ആവലാതികള്‍ക്കറുതിവരുത്താന്‍ പ്രയത്‌നിച്ച മഹത്‌വ്യക്തിയായിരുന്നു ശിഹാബ് തങ്ങള്‍. സംസ്ഥാന പ്രസിഡന്റായിരുന്ന ജ്യേഷ്ഠന്‍ ശിഹാബ് തങ്ങള്‍ 2009 ല്‍ അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റായി. പതിഞ്ഞ ശബ്ദവും മിതമായ വാക്കുകളും മായാത്ത പുഞ്ചിരിയും വിരാമമില്ലാത്ത സാന്ത്വനവുമാണ് ഹൈദരലി തങ്ങളുടെ മുഖമുദ്ര. സ്‌നേഹവും മതസൗഹാര്‍ദത്തിനായി മിടിക്കുന്ന ഹൃദയവും എല്ലാവരും ഒരുപോലെ പങ്കിട്ടെടുക്കുന്നു. മുസ്ലീംലീഗ് എന്ന മതരാഷ്‌ട്രീയ സംഘടനയുടെ അമരക്കാരനായിരുന്നെങ്കിലും തികഞ്ഞ മതേതരവിശ്വാസിയായിരുന്നു തങ്ങള്‍. തന്നെ ആശ്രയിച്ചു വരുന്ന ആരെയും നിരാശപ്പെടുത്താന്‍ അദ്ദേഹത്തിന് ആവുമായിരുന്നില്ല. അതില്‍ ജാതിയില്ല. മതമില്ല. രാഷ്‌ട്രീയമില്ല. ഈ പാരമ്പര്യങ്ങളുടെയെല്ലാം വക്താവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും.

സമൂഹത്തിനായി നീക്കിവച്ചതായിരുന്നു ഹൈദരലി തങ്ങളുടെ ജീവിതം. അനേകം മഹല്ലുകളടങ്ങുന്ന വയനാട് ജില്ലയുടെ ഖാസി, പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷകസംഘടനകളായ എസവൈഎസിന്റെ പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്റെ സെക്രട്ടറി, ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രഷറര്‍, ജാമിഅ നൂരിയ്യ അറബിക് കോളജ് ജനറല്‍ സെക്രട്ടറി, ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമി പ്രസിഡന്റ്, താനൂര്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ സ്മാരക യതീംഖാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും ഹൈദരലി തങ്ങള്‍ വഹിച്ചിരുന്നു.

ഹൈദരാബാദ് ആക്ഷന്റെ പേരില്‍ പിതാവ് പൂക്കോയ തങ്ങള്‍ അറസ്റ്റിലായതു മുതല്‍ ക്ലേശങ്ങളുടെ കാലമായിരുന്നു. മഞ്ചേരി സബ് ജയിലില്‍ രണ്ടു ദിവസവും കോഴിക്കോട് ജയിലില്‍ രണ്ടാഴ്ചയും പൂക്കോയ തങ്ങള്‍ കഴിഞ്ഞു. പാണക്കാട് തറവാട്ടില്‍ അരക്ഷിതത്വത്തിന്റെ നാളുകളായിരുന്നു അത്. ജ്യേഷ്ഠന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്നു കോഴിക്കോട്ട് പഠിക്കുകയാണ്. ഉമറലി തങ്ങള്‍ ഏഴു വയസ്സുള്ള കുട്ടിയും. അടുത്ത വര്‍ഷമായിരുന്നു ഉമ്മ ആയിഷ ചെറുകുഞ്ഞിബീവിയുടെ മരണം. ഉപ്പയുടെ സഹോദരി മുത്തുബീവിയായിരുന്നു പിന്നീട് ഹൈദരലി തങ്ങളെ വളര്‍ത്തിയത്. ‘ഉമ്മയെപ്പോലെ തന്നെയാണ് അവര്‍ എന്നെ വളര്‍ത്തിയത്. എണ്ണതേച്ച് കുളിപ്പിക്കാനും ആരോഗ്യം പരിപാലിക്കാനും അവര്‍ ശ്രദ്ധിച്ചു. ഉമ്മയുടെ അസാന്നിധ്യം അറിയിക്കാതെയാണു വളര്‍ത്തിയത്.’ ഒരു അഭിമുഖത്തില്‍ ഹൈദരലി തങ്ങള്‍ പറഞ്ഞിട്ടുണ്ട്.

കോഴിക്കോട് എംഎം ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി. കാന്നല്ലൂര്‍, പട്ടര്‍നടക്കാവ്, പൊന്നാനി മഊനത്തുല്‍ ഇസ്ലാം എന്നിവിടങ്ങളില്‍ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍നിന്ന് 1975ല്‍ ‘ഫൈസി’ ബിരുദം നേടി. ശിഹാബ് തങ്ങളെപ്പോലെ വിദേശത്തുപോയി പഠിക്കണമെന്ന ആഗ്രഹം ഹൈദരലി തങ്ങള്‍ക്കുമുണ്ടായിരുന്നു. പ്രവാചകനഗരിയായ മദീനയായിരുന്നു ലക്ഷ്യം. പക്ഷേ, ജാമിഅ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ വര്‍ഷമാണ് പിതാവിന് അര്‍ബുദ രോഗബാധ സ്ഥിരീകരിച്ചത്. പിന്നെ, മാസങ്ങള്‍ക്കകം വേര്‍പാടും.

‘പിതാവ് മരിച്ചപ്പോള്‍ ഞങ്ങള്‍ക്കിനിയാരുണ്ടെന്നു വേദനിച്ചു കരഞ്ഞപ്പോള്‍, ജ്യേഷ്ഠനാണു തലോടി ആശ്വസിപ്പിച്ചത്. മക്കളുടെ കല്യാണക്കാര്യത്തില്‍ ആലോചന നടന്നപ്പോഴാണ് ആ സാന്നിധ്യം ഏറ്റവുമധികം തുണയായത്. എപ്പോള്‍, എന്തു ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതന്നു. ആരെയൊക്കെ ക്ഷണിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പിതാവിനെപ്പോലെ അദ്ദേഹം പ്രവര്‍ത്തിച്ചു…’ ഒരിക്കല്‍ ഹൈദരലി തങ്ങള്‍ പറഞ്ഞു.

അളന്നു തൂക്കിയെടുത്തതായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസംഗം. കൂടുതലുമില്ല, കുറവുമില്ല. പറയാനുള്ള കാര്യങ്ങള്‍ കിറുകൃത്യം, സൗമ്യം, ദീപ്തം. പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം, വിദ്യാഭ്യാസ പുരോഗതി, മതസൗഹാര്‍ദം തുടങ്ങി ജനനന്മ ലക്ഷ്യമിട്ടായിരുന്നു ഹൈദരലി തങ്ങളുടെ ജീവിതം. അതിനാല്‍ത്തന്നെ സമുദായത്തിനും പാര്‍ട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാവുകയാണ് ആ വിയോഗം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

India

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

Kerala

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

India

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.