Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പുടിന്റെ കരുത്തുറ്റ സുഹൃത്തുക്കളായ ഒലിഗാര്‍ക്കുകള്‍ ആരാണ്? ഉപരോധത്തിലൂടെ ഇവര്‍ക്ക് നഷ്ടമായത് കോടാനുകോടികള്‍

:ഉക്രൈന്‍ ആക്രമണത്തിന്റെ പേരില്‍ യുഎസും യുകെയും ഉള്‍പ്പെടെ പാശ്ചാത്യരാജ്യങ്ങള്‍ മുഴുവന്‍ ഉപരോധമേര്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിച്ചത് പുടിന്റെ കരുത്തുറ്റ സുഹൃത്തുക്കളായ ഒലിഗാര്‍ക്കുകളെയാണ്. ഈ ഉപരോധങ്ങളിലൂടെ ഇവര്‍ക്ക് നഷ്ടമായത് കോടാനുകോടികളുടെ സ്വത്തുക്കളാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 09:46 pm IST
inWorld

മോസ്‌കോ:ഉക്രൈന്‍ ആക്രമണത്തിന്റെ പേരില്‍ യുഎസും യുകെയും ഉള്‍പ്പെടെ പാശ്ചാത്യരാജ്യങ്ങള്‍ മുഴുവന്‍ ഉപരോധമേര്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിച്ചത് പുടിന്റെ കരുത്തുറ്റ സുഹൃത്തുക്കളായ ഒലിഗാര്‍ക്കുകളെയാണ്. ഈ ഉപരോധങ്ങളിലൂടെ ഇവര്‍ക്ക് നഷ്ടമായത് കോടാനുകോടികളുടെ സ്വത്തുക്കളാണ്. ഒലിഗാര്‍ക്കുകള്‍ക്ക് പരിക്കേല്‍പിച്ചാല്‍ പുടിനും തളരുമെന്ന് പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ കരുതുന്നു.  പുടിന്റെ പണം മുഴുവന്‍ ഈ ഒലിഗാര്‍ക്കുകളുടെ കയ്യിലാണെന്നും ആരോപണമുണ്ട്.

ആരാണ് ഒലിഗാര്‍ക്?

അങ്ങേയറ്റം സമ്പന്നരായ അടിയുറച്ച രാഷ്‌ട്രീയ പ്രതിബദ്ധത കൂടിയുള്ള നേതാക്കളാണ് ഒലിഗാര്‍ക്കുകള്‍. 1900ത്തിലാണ് ഇവര്‍ കൂടുതല്‍ സുശക്തരായത്. സോവിയറ്റ് യൂണിയന്‍ തകരുകയും സ്വകാര്യവല്‍ക്കരണം ആരംഭിക്കുകയും ചെയ്ത കാലമാണിത്. പുടിന്റെ ഭരണം കൊണ്ട് നിരവധി റഷ്യന്‍ ഒലിഗാര്‍ക്കുകള്‍ക്ക് സമ്പന്നരാകാനും ശക്തരാകാനും കഴിഞ്ഞു.

സമ്പന്നരും ശക്തരുമായ ഒരു പിടിയാളുകളുടെ ഭരണത്തെയാണ് ഒലിഗാര്‍ക്കി എന്ന് വിളിക്കുന്നത്. സമ്പന്നരും അധികാരദല്ലാളന്മാരുമായ പ്രഭുക്കളുടെ ഭരണം എന്നും പറയാം. പോകെപ്പോകെ ഈ രാഷ്‌ട്രീയ സ്വാധീനമുള്ള വ്യക്തികള്‍ ക്രെംലിനുമായി അടുത്ത ബന്ധമുള്ളവരായി മാറി. പുടിന്റെ സര്‍വ്വകാല വിശ്വസ്തരുമായി.  

1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അവരുടെ റഷ്യയിലെ ഭരണത്തിലെ പിടിപാടുകള്‍ ഉപയോഗിച്ച് ഒലിഗാര്‍ക്കുകള്‍ അധികാരത്തിലേക്കുയര്‍ന്നു. സ്വകാര്യവല്‍ക്കരണവും സാമ്പത്തിക പരിഷ്‌കരണവും ഉപയോഗിച്ച് ഇവര്‍ ലാഭം കൊയ്തു.

വ്‌ളാഡിമിര്‍ പുടിനുമായി വിശ്വസ്തരായി കഴിയുന്ന കാലത്തോളം ഒലിഗാര്‍ക്കുകള്‍ സമ്പന്നതയും അല്‍പം ദുഷ്‌കീര്‍ത്തിയും ഉള്ള ജീവിതം ജീവിച്ചു. പലര്‍ക്കും സമ്പന്നതയുടെ അടയാളമായി കോടികള്‍ വിലമതിക്കുന്ന സൂപ്പര്‍യാട്ടുകളും സ്വകാര്യസ്‌കൂളുകളും സ്വകാര്യ ജെറ്റുകളും സ്‌പോര്‍ട്‌സ് ക്ലബ്ബുകളും ഉണ്ട്. എന്നാല്‍ പുടിന്റെ ഉക്രൈന്‍ ആക്രമണം ഇവരുടെ സമ്പന്നതയ്‌ക്ക് വിഘാതമായി.

റഷ്യന്‍ സര്‍ക്കാരിന്റെ ലോകമെമ്പാടുമുള്ള അപകീര്‍ത്തികരമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2018 മുതല്‍ ഒലിഗാര്‍കുകളുടെ മേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു. ഉക്രൈന്‍ ആക്രമണത്തോടെ നിരവധി യൂറോപ്യന്‍ രാഷ്‌ട്രങ്ങളും അന്താരാഷ്‌ട്ര സംഘടനകളും റഷ്യന്‍ ഒലിഗാര്‍ക്കുകളുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇക്കൂട്ടത്തില്‍പ്പെട്ട ചില കോടിപതികളായ ഒലിഗാര്‍ക്കുകള്‍ ഇവരാണ്: സെര്‍ഗി ബോറിസ്വിച് ഇവാനോവ്, ആന്‍ഡ്രി പട്രൂഷെവ്, മകന്‍ നിക്കോളായി പ്ലാറ്റോനോവിച്ച് പട്രൂഷൊവ്, ഇവാന്‍ ഇഗോറെവിച് സെചിന്‍, മകന്‍ ഇഗോര്‍ ഇവാനോവിച്ച് സെചിന്‍, അലക്‌സാണ്ടര്‍ അലക്‌സാന്‍ഡ്രോവിച് വേദ്യാഖിന്‍, ആന്‍ഡ്രി സെര്‍ഗ്യെവിച് പുച്‌കോവ്, യുറി അലെക്‌സെവിച് സോളോവിവ്.

ഇതുവഴി പുടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യം. റഷ്യന്‍ ഒലിഗാര്‍ക്കുകള്‍ക്ക് ലിഗ്വേറിയന്‍ തീരത്തും സര്‍ഡീനിയയിലും ലേക് കോമോയിലും ഉള്ള 15.6 കോടി ഡോളറിന്റെ ലക്ഷ്വറി യാട്ടുകളും വില്ലകളും ഇറ്റലി പിടിച്ചെടുത്തു. ഗെന്നഡി ടിംചെങ്കോ എന്ന പുടിന്റെ അടുത്ത അനുയായിയായ ഒലിഗാര്‍ക്കിന്റെയ സൂപ്പര്‍ യാട്ട് ആണ് പിടിച്ചെടുത്തത്. അലക്‌സി മോര്‍ഡഷോവിന്റെ 6.5 കോടി യൂറോ വിലമതിക്കുന്ന ലേഡി എം എന്ന യാട്ടാണ് പിടിച്ചത്.

റഷ്യ-ഉക്രൈന്‍ ബിസിനസുകാരനായ അലിഷര്‍ ഉസ്മനൊവിന്റെ എമറാള്‍ഡ് തീരത്തെ വില്ല പിടിച്ചെടുത്തു. പുടിന്റെ പണം മുഴുവന്‍ ഈ ഒലിഗാര്‍ക്കുകളുടെ കയ്യിലാണെന്നും ആരോപണമുണ്ട്.

ഇഗോര്‍ സെചിന്‍ എന്ന പുടിന്റെ അടുത്ത അനുയായിയും റോസ്‌നെഫ്റ്റ് എന്ന എണ്ണക്കമ്പനി നടത്തുകയും ചെയ്യുന്ന ഒലിഗാര്‍കിന്റെ യാട്ട് ഫ്രഞ്ച് സര്‍ക്കാര്‍ പിടിച്ചെടുത്തു. പുടിന്റെ അനുയായിയായ റോമന്‍ അബ്രമോവിച് എന്ന ഒലിഗാര്‍ക്കിന്‍റേതാണ് ചെല്‍സി എന്ന വിഖ്യാത ഫുട്ബാള്‍ ക്ലബ്ബ്. ഈ ക്ലബ് മരവിപ്പിക്കുമോ എന്ന ഭയന്ന് അബ്രമോവിച്ച് ചെല്‍സിയെ വില്‍ക്കാന്‍ പോവുകയാണ് ഇദ്ദേഹം. ഇവരുടെ പല നിക്ഷേപങ്ങളും ഷെല്‍ കമ്പനികളിലായതിനാല്‍ കണ്ടെത്താന്‍ ഇനിയും സമയമെടുക്കും.

Tags: ഇവാന്‍ ഇഗോറെവിച് സെചിന്‍ആന്‍ഡ്രി പട്രൂഷെവ്റോസ്‌നെഫ്റ്റ്ചെല്‍സിഒലിഗാര്‍ക്റഷ്യഒലിഗാര്‍ക്കുകള്‍Ukraineഇഗോര്‍ സെചിന്‍റഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിറഷ്യന്‍ ഉക്രൈന്‍ യുദ്ധംറോമന്‍ അബ്രമോവിച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.