Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഓപ്പറേഷന്‍ ഗംഗ : വീണ്ടും ഭഗീരഥന്‍മാര്‍ ദൗത്യമേറ്റെടുക്കുകയാണ്; ത്രിവര്‍ണ്ണ പതാക സുരക്ഷാകവചമാകുന്ന അത്യപൂര്‍വ്വത

ഭാരത് മാതാ കീ ജയ് എന്ന അമര മന്ത്രത്തിന് മുമ്പില്‍ നിശബ്ദമാകുന്ന യന്ത്രതോക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 01:32 pm IST
inArticle

ആകാശഗംഗ

ഒഴുകി പരക്കുകയാണ്..  

ചക്രവാളങ്ങള്‍ക്കപ്പുറത്ത് നിന്ന് ,

ആകാശ സീമകള്‍ കടന്ന്,

ഉരുകിയൊലിക്കുന്ന ഒരായിരം മനുഷ്യ മനസ്സുകളില്‍ കുളിര്‍ കോരി ചൊരിഞ്ഞ്..  

മോക്ഷദായിനിയായ ദേവഗംഗ..

അമൃതവാഹിനിയായ ഭാഗീരഥി ..  

വാത്മീകീയത്തിന്റെ ബാലകാണ്ഡത്തില്‍

പൂര്‍വ്വ പാരമ്പര്യത്തിന്റെ ചരിത്രം തേടുന്ന ശ്രീരാമചന്ദ്രനുമുമ്പില്‍ മാമുനി വിശ്വാമിത്രന്‍ , ഭഗീരഥന്‍ സ്വര്‍ഗ്ഗ ഗംഗയെ മണ്ണിലേക്കിറക്കിയ പ്രയത്‌നത്തിന്റെ കഥ വിവരിക്കുകയാണ് … ഭഗീരഥപ്രയത്‌നം…  

ചരിത്രത്തിന്റെ പുനരാവര്‍ത്തനമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ആധുനിക ഭഗീരഥന്‍മാരിലൂടെ ..  

ലോകമഹായുദ്ധത്തിന്റെ നാന്ദിയായി തീര്‍ന്നേക്കുമോ എന്ന് കരുതപ്പെടുന്ന സംഘര്‍ഷം..

പകയും ഈര്‍ഷ്യയും വൈര്യ നിര്യാതന ബുദ്ധിയും മത്സരിച്ചടരാടുന്ന രണ നിലങ്ങള്‍ ..

തീ തുപ്പുന്ന യന്ത്ര തോക്കുകളും ,മരണം വിതയ്‌ക്കുന്ന ഷെല്ലാക്രമണവും ..  

ലോകമാകെവാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പോലും താറുമാറാകുന്ന വിപത്ത് സന്ധി..

നയതന്ത്ര ബന്ധങ്ങള്‍ മരവിച്ച് യുദ്ധവെറി പൂണ്ട അന്ധരായ ഭരണാധികാരികള്‍ ..  

യുദ്ധഭൂമിയില്‍ കുടുങ്ങിയത് ആയിരക്കണക്കിന് ഭാരതീയര്‍ .  

അമ്മക്കിളി ചോര കുഞ്ഞിനെ ചിറകിനടിയില്‍ ചേര്‍ത്ത് പിടിച്ച് ,

റാഞ്ചി പറക്കുന്ന ചെമ്പരുന്തില്‍ നിന്ന് കാത്തു രക്ഷിക്കുന്ന പോലെ സംരക്ഷണമൊരുക്കേണ്ട കൊടും കാലം..  

വീണ്ടും ഭഗീരഥന്‍മാര്‍ ദൗത്യമേറ്റെടുക്കുകയാണ് .  

സ്വര്‍ഗ്ഗ ഗംഗയെ മണ്ണിലേക്കൊഴുക്കാന്‍ ..

സുദീര്‍ഘങ്ങളായ തപസ്സുകള്‍, നയതന്ത്ര കൂടിയാലോചനകള്‍

കേട്ട് കേള്‍വിയില്ലാത്ത രാഷ്‌ട്രതന്ത്രങ്ങള്‍ ..

ഉക്രൈന്റെ നീതിക്ക് വേണ്ടി വാദിക്കുകയും റഷ്യയ്‌ക്ക് വേണ്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കലും 

ലോക നേതാക്കളുമായി കരുതി വച്ച വ്യക്തി ബന്ധങ്ങളുടെ കരുത്തില്‍ ഉന്നതതല നയതന്ത്രചര്‍ച്ചകള്‍ ..  

ഭാഗീരഥി ഒഴുകി തുടങ്ങുകയായി  

ഓപ്പറേഷന്‍ ഗംഗ  

രാവും പകലും ഇമയടയ്‌ക്കാതെ പൂര്‍ണ്ണ സജ്ജമായ നയതന്ത്ര ഉദ്യേഗസ്ഥര്‍ , ഹെല്‍പ്പ് ഡെസ്‌ക്കുകള്‍, വിവരശേഖരണം, പറന്നുയരാന്‍ തയാറാക്കുന്ന ആകാശനൗകകള്‍, അനിവാര്യ ഘട്ടത്തില്‍ വെടിനിര്‍ത്തല്‍ പോലുമൊരുക്കുന്ന യുദ്ധകാല നയതന്ത്രം ….  

ത്രിവര്‍ണ്ണ പതാക സുരക്ഷാകവചമാകുന്ന അത്യപൂര്‍വ്വത ..

ഭാരത് മാതാ കീ ജയ് എന്ന അമര മന്ത്രത്തിന് മുമ്പില്‍ നിശബ്ദമാകുന്ന യന്ത്രതോക്കുകള്‍ ..  

ഉക്രൈന്റെ ആകാശവീഥികള്‍ സ്വര്‍ഗ്ഗഗംഗയെ മണ്ണിലേക്കാവാഹിക്കാന്‍ രംഗപടമൊരുക്കുകയായ് ..  

ഉക്രൈന്റെ അതിര്‍ത്തികളില്‍ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള പൂര്‍ണ്ണ സജ്ജീകരണം.  

ഒരു വേള അകാലത്തില്‍ പൊലിഞ്ഞ ഒരു ജീവന്റെ നഷ്ടം, നിലവിളികള്‍ സ്വന്തം സൈന്യത്തിനെ തിരെ പോലും അന്വേഷണം പ്രഖ്യാപിച്ച് റഷ്യ ..  

പ്രത്യേക പദ്ധതിയൊരുക്കി യാത്രയാക്കുന്ന തീവണ്ടികള്‍,  

ത്രിവര്‍ണ്ണ പതാക പതിപ്പിച്ച ബസ്സുകള്‍,

ദേശീയ പതാക ഉയര്‍ത്തി പിടിച്ച് കാല്‍ നടയായി യാത്രയാകുന്ന പഥിക സംഘങ്ങള്‍ ……  

സജ്ജമാക്കിയ ആകാശയാനങ്ങളില്‍ ആയിരങ്ങള്‍ ജന്മനാട്ടിലേയ്‌ക്ക് …

വിഹ്വലതയാര്‍ന്ന് പിടയുന്ന നെഞ്ചകങ്ങളില്‍ കുളിര്‍ മഴയായി ആധുനിക ഭഗീരഥി ഒഴുകിയിറങ്ങുകയാണ്.  

ആര്‍ത്തനാദങ്ങള്‍ ആനന്ദാശ്രുക്കള്‍ക്ക് വഴി മാറുമ്പോള്‍ ..

സ്‌നേഹാലിംഗനങ്ങളില്‍ മാതൃസ്തനങ്ങള്‍ ഉറവ കൊള്ളുമ്പോള്‍ ..  

ഭഗീരഥപ്രയത്‌നത്തെ അത്ഭുതത്തോടെ , ഒരല്‍പ്പം അസൂയയോടെയും അറിഞ്ഞാദരിക്കുന്ന ലോക ജനതയിലെ അഭിജ്ഞ സമൂഹം …  

ഇത് ദേശീയ ജനതയുടെ വിജയമാണ്.. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിജയം ..

ഓരോ ഭാരതീയന്റെയും വിജയം..

പെറ്റനാടിന്റെ അഭിമാനത്തെ ഓരോ സിരാതന്തുവിലും പ്രവഹിപ്പിക്കുന്ന ഓരോ ദേശഭക്തരുടെയും വിജയം ..  

പുചെണ്ടുകളെ ചവിട്ടിമെതിച്ച് കടന്ന് പോകുന്ന ബാല ബുദ്ധികളുണ്ടാവാം.. അവസരമറിഞ്ഞ് പകിട കളിക്കുന്ന വയറ്റിപ്പിഴപ്പ് മാധ്യമ നപുംസകങ്ങളുണ്ടാവാം.

രാഷ്ടീയ ലാഭം മാത്രം ലാക്കാക്കിയ എട്ടുകാലി മഞ്ഞുഞ്ഞ്മാരുണ്ടാവാം.

ഇതെല്ലാം ബഹുസ്വര സമൂഹത്തിന്റെ സ്വാഭാവികത മാത്രം..  

നിസാരങ്ങളായ പ്രാതികൂല്യങ്ങളെ പെരുപ്പിച്ച് നിരാശ വിതയ്‌ക്കേണ്ടതല്ല കാല നീതി ..

ലോകം അമ്പരന്ന് നിന്ന് പോയ അഭിനവ ഭഗീരഥപ്രയത്‌നത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊള്ളാം ..  

പെറ്റമണ്ണിന്റെ ഹൃത്തടം പിടയുമ്പോള്‍ , കൂട്ടത്തിലൊന്നിന്റെ കണ്ണ് നിറയുമ്പോള്‍ മുമ്പും പിമ്പും നോക്കാതെ , കയ്യും മെയ്യും പതറാതെ മുന്നിട്ടിറക്കുന്ന ഭഗീരഥന്‍മാരെ പണി തീര്‍ക്കാം ..  

വേണ്ടത് ധീര ഭഗീരഥരെ ……

പ്രദീപ് കോതമംഗലം

Tags: ഉക്രൈന്‍ യുദ്ധംറഷ്യന്‍ ഉക്രൈന്‍ യുദ്ധംറഷ്യ- ഉക്രൈന്‍ യുദ്ധംഓപ്പറേഷന്‍ ഗംഗ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെലാറസ് പ്രധാനമന്ത്രി ലുകാഷെങ്കോ (ഇടത്ത്) പോളണ്ടിന്‍റെ പ്രതിരോധമന്ത്രി (വലത്ത്)
World

റഷ്യ-ഉക്രൈന്‍ യുദ്ധം പുതിയ മേഖലയിലേക്ക് പടരുന്നു; ബെലാറസ് അതിര്‍ത്തിയിലേക്ക് പോളണ്ട് 10000 പട്ടാളക്കാരെ അയയ്‌ക്കുന്നു

Business

രൂപയെ അന്താരാഷ്‌ട്ര കറന്‍സിയാക്കാന്‍ മോഹിച്ച് മോദി…ഈ യാത്രയില്‍ ഇന്ത്യ പ്രതീക്ഷയുടെ വഴിയിലാണ്

World

ക്രിമിയ ഇല്ലാത്ത ഉക്രെയ്‌നെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല; സ്ഥലം തിരിച്ചുപിടിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് വോളോഡിമര്‍ സെലെന്‍സ്‌കി

ബെലാറസ് പ്രസിഡന്‍റ് ലുകാഷെന്‍കോ(വലത്ത്)
World

വാഗ്നര്‍ സേന റഷ്യയ്‌ക്ക് നേരെയുള്ള യുദ്ധം നിര്‍ത്തി; പുടിന്റെ സുഹൃത്ത് ബെലാറസ് പ്രസിഡന്‍റ് ലുകാഷെന്‍കോ ഇടപെട്ടു

World

പുടിന്റെ വിശ്വസ്തരായ വാഗ്നര്‍ സേന പുടിനെതിരെ തിരിഞ്ഞു; റഷ്യയില്‍ ആക്രമണം അഴിച്ചുവിട്ട് വാഗ്നര്‍ സേനയുടെ നേതാവ് പ്രിഗോഷിന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.