Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തച്ചന്മാര്‍ ‘ഊട്ടിയ’ തച്ചോട്ടുകാവ്

പട്ടണമധ്യത്തില്‍ പച്ചപ്പിന്റെ ഊഷ്മളതയും ജൈവസമ്പത്തും നിറഞ്ഞു നില്ക്കുന്ന ഒരു കാടകമാണ് ഇവിടം. കാവ് ഇരിക്കുന്ന പ്രദേശത്തിന് ചുറ്റിലും താമസിച്ചിരുന്ന 'തച്ചന്മാ'രായിരുന്നു കാവ് എല്ലാ പരിശുദ്ധിയോടും സംരക്ഷിച്ചിരുന്നത്. തച്ചോട്ടുകാവെന്ന പേരു വന്നത് അങ്ങനെ. പുറത്ത് വെയില്‍ കത്തിക്കാളുമ്പോഴും കാവിനുള്ളിലെ സുഖശീതളിമ ശരീരത്തെ മാത്രമല്ല മനസ്സിനെയും തണുപ്പിക്കുന്നു.

ശിവാ കൈലാസ്byശിവാ കൈലാസ്
Mar 1, 2022, 10:13 pm IST
inSamskriti

കാവുതീണ്ടാത്ത കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഒരു കാവുണ്ട്. തച്ചന്മാര്‍ ഊട്ടിയതെന്ന ഐതിഹ്യം കാവിന് തച്ചോട്ടുകാവെന്ന പേരു നല്‍കി. ഇനിയും ലംഘിക്കപ്പെടാത്ത ചില വിലക്കുകളുടെ ശക്തി കൊണ്ടാവണം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കുറച്ചെങ്കിലും നിലനിര്‍ത്തി ഈ കാവ് ഭൂമിക്ക് കുടയാകുന്നത്. പ്രത്യാശയുടെ പച്ചത്തുരുത്തുകള്‍ അവശേഷിക്കുന്നതിനു തെളിവുകൂടിയാണ് തിരുവനന്തപുരം ജില്ലയില്‍ പേയാടിനു സമീപമുള്ള തച്ചോട്ടുകാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തോട് ചേര്‍ന്നു കിടക്കുന്ന നാഗദേവതകള്‍ വാഴുന്ന ഒരേക്കര്‍ വിസ്തൃതിയുള്ള കാവ്.  

പട്ടണമധ്യത്തില്‍ പച്ചപ്പിന്റെ ഊഷ്മളതയും ജൈവസമ്പത്തും നിറഞ്ഞു നില്ക്കുന്ന ഒരു കാടകമാണ് ഇവിടം. കാവ് ഇരിക്കുന്ന പ്രദേശത്തിന് ചുറ്റിലും താമസിച്ചിരുന്ന ‘തച്ചന്മാ’രായിരുന്നു കാവ് എല്ലാ പരിശുദ്ധിയോടും സംരക്ഷിച്ചിരുന്നത്. തച്ചോട്ടുകാവെന്ന പേരു വന്നത് അങ്ങനെ. പുറത്ത് വെയില്‍ കത്തിക്കാളുമ്പോഴും കാവിനുള്ളിലെ സുഖശീതളിമ ശരീരത്തെ മാത്രമല്ല മനസ്സിനെയും തണുപ്പിക്കുന്നു. വനം ഒരു വരമാണെന്ന തിരിച്ചറിവിന്റെ വിശാലത നമുക്ക് അനുഭവിച്ചറിയാം. ആല്, ആഞ്ഞിലി, കടമ്പ്, മരുത് പോലുള്ള വന്‍ വൃക്ഷങ്ങളും ചമത, തിപ്പലി, ആടലോടകം, തഴുതാമ പോലുള്ള ധാരാളം ഔഷധ സസ്യങ്ങളും നമുക്കിവിടെ കാണാം. പുള്ള്, നത്ത്, പൊന്‍മാന്‍, വവ്വാല്‍, വിവിധയിനം നാഗത്താന്‍മാരും ഉള്‍പ്പടെ നാല്‍പ്പതോളം ജൈവ വൈവിധ്യമാണ് തച്ചോട്ടുകാവ് നമുക്ക് മുന്‍പില്‍ തുറന്നിടുന്നത്.

ഒടിഞ്ഞുകിടക്കുന്ന മരച്ചില്ല പോലും ഉപയോഗിക്കില്ലെന്നുള്ള പ്രത്യയശാസ്ത്രം, മരം വെട്ടി നശിപ്പിക്കാനുള്ള മനുഷ്യന്റെ ആസുര പ്രവണതയ്‌ക്കു നേരെയുള്ള ആചാരത്തിന്റെ വാളോങ്ങലാവുന്നു ഇവിടെ. വന്യ സൗന്ദര്യം ആവാഹിച്ചു സൂക്ഷിക്കുന്ന കാവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ്. ഐതിഹ്യപ്പെരുമയില്‍ നിലകൊള്ളുന്ന തച്ചോട്ടുകാവിന് 800 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പഴമക്കാര്‍. രണ്ട് പ്രധാന വഴികളും പിന്നെ കൊച്ചു പാതകളുമാണ് കാവിനുള്ളിലേക്ക്. കാവിന് കണ്ണാടിയെന്നോണം നിലനിന്നിരുന്ന മച്ചിനാട് കുളം ഇപ്പോള്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ്.

Tags: തിരുവനന്തപുരംഹിന്ദുക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.