Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധം; ഉക്രൈനില്‍ നിന്ന് എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് വിഐപി സേവനങ്ങളെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍

കേരള ഹൗസില്‍ ഡോമട്രി സംവിധാനവും അഡിഷണല്‍ ബ്ലോക്കുമാണ് ആദ്യം ക്രമീകരിച്ചത്. എന്നാല്‍ കൂടുതല്‍ ശ്രദ്ധയും കെയറും നല്‍കുന്നതിന് മെയിന്‍ ബ്ലോക്കിലെ വിഐപി റൂമുകളാണ് കുട്ടികള്‍ക്ക് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 02:52 pm IST
inKerala

ന്യൂദല്‍ഹി: ഉക്രൈനില്‍ നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ കേരള ഹൗസ് ഒരുക്കിയത് രണ്ട് കാറുകള്‍ മാത്രമാണെന്ന മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍. വകുപ്പു സെക്രട്ടറിമാര്‍ക്കു നല്‍കുന്ന 4 ഷിയാസ് കാറുകളും രണ്ട് എര്‍ട്ടിഗ കാറുകളും രണ്ട് ഇന്നോവാ കാറുകളുമടക്കം എട്ട് കാറുകളാണ് ആദ്യ ഫ്‌ളൈററിലെത്തിയ കുട്ടികള്‍ക്കായി ക്രമീകരിച്ചിരുന്നത്. ഏഴു പേര്‍ സഞ്ചരിക്കുന്ന കാറുകളില്‍ അഞ്ചു പേര്‍ മാത്രമാണ് സഞ്ചരിച്ചത്. മറ്റ് കാറുകളില്‍ നാലു പേരും. അവസാനത്തെ കാറില്‍ സഞ്ചരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. എയര്‍പോര്‍ട്ട് പാസ്സുള്ള കേരള ഹൗസ് കണ്‍ട്രോളര്‍ അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ വെളുപ്പിന് ഒന്നര മുതല്‍ എയര്‍പോര്‍ട്ടിനകത്ത്  കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഉണ്ടായിരുന്നു. താത്കാലിക പാസ്സുമായി മറ്റ് ഉദ്യോഗസ്ഥര്‍ രണ്ട് മണി മുതലും എയര്‍പോട്ടില്‍ ഉണ്ടായിരുന്നു.  

പല സംസ്ഥാനങ്ങളും അഞ്ചാം നമ്പര്‍ ഗേറ്റിലൂടെ  വിദ്യാര്‍ത്ഥികളെ സ്വീകരിച്ചപ്പോള്‍ തിരക്ക് ഒഴിവാക്കി മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വീകരിക്കുന്ന വിഐപി പാര്‍ക്കിംഗ് ഏരിയയിലൂടെ വിദ്യാര്‍ത്ഥികളെ പുറത്തുകൊണ്ടു വരുകയാണ് കേരള ഹൗസ് ചെയ്തത്. മുമ്പും ഇവാക്വേഷന്‍ പ്രക്രിയയില്‍ പങ്കെടുത്തിട്ടുള്ള പരിചയ സമ്പന്നരായ ഷോഫര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും വിഐപി പാര്‍ക്കിംഗ് ഉപയോഗപ്പെടുത്തുന്നതിനുമാണ് വിഐപികള്‍ക്കു നല്‍കുന്ന കാറുകള്‍ ഉപയോഗിക്കുന്നത്.    

ഡല്‍ഹിയിലെത്തിയ ആദ്യവിമാനത്തില്‍ 17 മലയാളി വിദ്യാര്‍ത്ഥികളുടെ പട്ടികയാണ് വിദേശ മന്ത്രാലയം നല്‍കിയിരുന്നത്. ലഭിച്ച നമ്പരുകള്‍ ഉപയോഗിച്ച് വാട്ടസ്പ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കി 25 വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്രമീകരണം കേരള ഹൗസില്‍ ചെയ്തിരുന്നു. ഡല്‍ഹിയിലെ മലയാളിയടക്കം 31 വിദ്യാര്‍ത്ഥികള്‍ ആദ്യഫ്‌ളൈറ്റില്‍ എത്തിയിരുന്നു. കഴിയുന്നിടത്തോളം വിദ്യാര്‍ത്ഥികളെ എയര്‍പോട്ടില്‍ നിന്നു തന്നെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണം കൃത്യമായി പ്ലാന്‍ ചെയ്തിരുന്നു. 16 വിദ്യാര്‍ത്ഥികളെ എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ നാട്ടിലെത്തിച്ചു. ഇവരുടെ ഫ്‌ളൈറ്റ് രാവിലെ 8.20 നും 8.45നും ആയിരുന്നു. മറ്റ് 14 വിദ്യാര്‍ത്ഥികളെ കേരള ഹൗസില്‍ എത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റുകള്‍ ക്രമീകരിച്ചു നല്‍കിയ ഒഡെപെക്കിന്റെ പ്രതിനിധി വരെ എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു. കേരള ഹൗസില്‍ ഡോമട്രി സംവിധാനവും അഡിഷണല്‍ ബ്ലോക്കുമാണ് ആദ്യം ക്രമീകരിച്ചത്. എന്നാല്‍ കൂടുതല്‍ ശ്രദ്ധയും കെയറും നല്‍കുന്നതിന് മെയിന്‍ ബ്ലോക്കിലെ വിഐപി റൂമുകളാണ് കുട്ടികള്‍ക്ക് നല്‍കിയത്. അവധി ദിവസമായിരുന്നിട്ടും റസിഡന്റ് കമ്മീഷണറും ഒഎസ്ഡിയും നേരിട്ടെത്തി വിദ്യാര്‍ത്ഥികളെ കാണുകയും സംസാരിക്കുകയും വിദ്യാര്‍ത്ഥികള്‍ സന്തോഷം അറിയിക്കുകയും ചെയ്തു. കേരള ഹൗസില്‍ എത്തിയ എല്ലാ കുട്ടികളും സന്തോഷത്തോടെയാണ് മടങ്ങിയത്.  

 തലേദിവസം (26/02) രാവിലെ മുതല്‍ തുടര്‍ച്ചയായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍  പിറ്റേ ദിവസം (27/02) ഞായറാഴ്ച മൂന്നാമത്തെ ഫ്‌ളൈറ്റും എത്തിയതിനു ശേഷമാണ് ഡ്യൂട്ടി അവസാനിപ്പിച്ചത്.     ഓരോ സംസ്ഥാനവും അവരുടെ കുട്ടികളെ നാട്ടിലെത്തിക്കാന്‍ വിവിധ സ്വഭാവത്തിലുള്ള ക്രമീകരണങ്ങളാണ് ചെയ്യുന്നത്. ഡല്‍ഹിയുടെ പല അയല്‍സംസ്ഥാനങ്ങളും ലക്ഷ്വറി ബസില്‍ കുട്ടികളെ നേരിട്ട് അവരുടെ സംസ്ഥാനത്ത് എത്തിക്കുകയാണ് ചെയ്യുന്നത്. തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കേരളത്തിന് ഇത് പ്രായോഗികമല്ല. വിദ്യാര്‍ത്ഥികളെ കഴിവതും എയര്‍പോട്ടില്‍ നിന്നു തന്നെ ഫ്‌ളൈറ്റില്‍ നാട്ടിലെത്തിക്കുകയും അവശേഷിക്കുന്നവരെ മാത്രം കേരള ഹൗസിലെത്തിച്ച് അടുത്ത  ഫ്‌ളൈറ്റില്‍ നാട്ടിലെത്തിക്കുകയുമാണ് കേരളത്തിന് പ്രായോഗികമായത്. യാത്രയും താമസവും ഭക്ഷണവുമെല്ലാം സൗജന്യമാണ്.  

ഏറെ മാനസിക സമ്മര്‍ദ്ദവും കഷ്ടപ്പാടുകളും അനുഭവിച്ച് യുദ്ധമുഖത്തു നിന്നെത്തുന്ന വിദ്യാര്‍ത്ഥികളുടെ ഉക്രൈന്‍ മുതല്‍ വീടുവരെയുള്ള യാത്ര സുഗമമാക്കാന്‍ കേരള സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തില്‍ മാധ്യമങ്ങള്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്.  തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത്  ആശയക്കുഴപ്പം  സൃഷ്ടിക്കുമെന്നും  സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങള്‍ പല സ്ഥലങ്ങളിലായി നടത്തുന്ന ഏകോപനത്തെ ബാധിക്കുമെന്നും റസിഡന്റ് കമ്മീഷണര്‍ അറിയിച്ചു.

Tags: keralahouseUkraine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.