Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവാബ് മാലിക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പ്രത്യേക കോടതി; ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും കോടതി

മഹാരാഷ്‌ട്രയിലെ പവാറിന്റെ വലംകൈയും എന്‍സിപി മന്ത്രിയുമായ നവാബ് മാലിക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പ്രത്യേക കോടതി വെള്ളിയാഴ്ച പറഞ്ഞു. മാര്‍ച്ച് 3 വരെ നവാബ് മാലിക്കിനെ റിമാന്‍റില്‍ വെയ്‌ക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2022, 03:50 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയിലെ പവാറിന്റെ വലംകൈയും എന്‍സിപി മന്ത്രിയുമായ നവാബ് മാലിക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പ്രത്യേക കോടതി വെള്ളിയാഴ്ച പറഞ്ഞു. മാര്‍ച്ച് 3 വരെ നവാബ് മാലിക്കിനെ റിമാന്‍റില്‍ വെയ്‌ക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിനെതിരായ ആരോപണത്തിന് അടിത്തറയുണ്ടെന്ന് കേസില്‍ വാദംകേള്‍ക്കുന്ന പ്രത്യേക ജഡ്ജി ആര്‍.എന്‍. റോകാഡെ പറഞ്ഞു. മാലിക്കിനെതിരെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരമുള്ള(പിഎംഎല്‍എ) കേസ് കേള്‍ക്കുകയായിരുന്നു കോടതി. ഈ കേസില്‍ മാലിക്കിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. അതേ സമയം മാലിക്കിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്. നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത് ബിജെപിയുടെ രാഷ്‌ട്രീയപകപോക്കലാണെന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്.  

എന്നാല്‍ കേസിലെ സുപ്രധാന വശങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഇഡിയുമായി നവാബ് മാലിക്ക് സഹകരിച്ചിട്ടില്ലെന്നും പിഎംഎല്‍എ കോടതി പറഞ്ഞു. ‘ഒറ്റനോട്ടത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരം നവാബ് മാലിക്കിനെതിരായ ആരോപണങ്ങള്‍ക്ക് നല്ല അടിസ്ഥാനമുണ്ടെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണമുണ്ടെന്ന് ജഡ്ജി പറഞ്ഞു. കേസ് വികസിച്ചുകൊണ്ടിരുക്കുന്ന ഒന്നായതിനാല്‍ മാലിക്കിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.

ഈ കുറ്റകൃത്യത്തിന്റെ കാര്യങ്ങള്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി പരന്ന് കിടക്കുകയാണ്. അതിനാല്‍ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷഇക്കുന്നവര്‍ക്ക് മതിയായ സമയം നല്‍കേണ്ടത് ആവശ്യമാണെന്നും കോടതി പറഞ്ഞു.

ബുധനാഴ്ചയാണ് ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രി നവാബ് മാലിക്കിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ സഹായികളുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തെ ഇഡിയുടെ മുംബൈ ഓഫീസില്‍ കൊണ്ടുപോയി. മുംബൈയിലെ നിഷ്‌കളങ്കരായ ചിലരുടെ ഉയര്‍ന്ന വിലയുള്ള ചില സ്വത്തുക്കള്‍ തട്ടിയെടുത്തതില്‍ ദാവൂദിന്റെ അന്തരിച്ച സഹോദരി ഹസീന പാര്‍ക്കര്‍ക്ക് ബന്ധമുണ്ടെന്നത് സംബന്ധിച്ച് ചില വസ്തുതകള്‍ ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാര്‍ കാസ്‌കര്‍ വെളിപ്പെടുത്തിയതായി പറയുന്നു.

ദാവൂദിനും കൂട്ടാളികള്‍ക്കുമെതിരെ എന്‍ ഐഎ ഫയല്‍ ചെയ്ത കേസിനെ അടിസ്ഥാനമാക്കിയാണ് ഇഡിയുടെ കേസ്.

Tags: ദാവൂദ് ഇബ്രാഹിംഇഖ്ബാല്‍ മിര്‍ച്ചിപിഎംഎല്‍എ കോടതിനവാബ് മാലിക്courtസാമ്പത്തിക തട്ടിപ്പ്ഇഡിഎൻ‌ഐ‌എNcpമഹാവികാസ് അഘാധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

Kerala

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.