Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊലപാതക രാഷ്‌ട്രീയവും സിപിഎം കുപ്രചാരണവും

പ്രാദേശിക കാരണങ്ങള്‍ മൂലമുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയ വിരോധമുണ്ടെന്ന് പോലീസുപോലും പറയാതിരിക്കെ കണ്ണൂര്‍ ജില്ലയെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സിപിഎം നേതാക്കള്‍ നടത്തുന്നത്. ഹരിപ്പാട് നന്ദുകൃഷ്ണ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെയും, എറണാകുളം കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പാര്‍ട്ടിയുടെ പ്രവര്‍ത്തകനായ ദീപു എന്ന ദളിത് യുവാവിനെയും സിപിഎമ്മുകാര്‍ അടുത്തിടെ അരുംകൊല ചെയ്തിരുന്നു. ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ പുന്നോലിലെ കൊലപാതകത്തെ സിപിഎം മറയാക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 23, 2022, 05:00 am IST
inEditorial

തലശ്ശേരി പുന്നോലില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ കുപ്രചാരണം അങ്ങേയറ്റം അപലപനീയമാണ്. ഇങ്ങനെയൊരു അവസരം കൈവന്നതിലുള്ള ആഹ്ലാദം മറച്ചുപിടിക്കാതെ സിപിഎമ്മിന്റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പ്രസ്താവനകളിറക്കുന്നതില്‍ പരസ്പരം മത്സരിക്കുകയാണ്. കൊലപാതകം അപലപനീയമാണെന്നും, തങ്ങള്‍ക്ക് അതില്‍ യാതൊരു ബന്ധവുമില്ലെന്നും ആര്‍എസ്എസും ബിജെപിയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും കുപ്രചാരണം നിര്‍ത്തുന്നില്ല. കൊലപാതകം നടന്നു മിനിറ്റുകള്‍ക്കകം സംഭവത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന ആരോപണവുമായി കോടിയേരി രംഗത്തെത്തി. പ്രാദേശിക കാരണങ്ങള്‍ മൂലമുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയ വിരോധമുണ്ടെന്ന് പോലീസുപോലും പറയാതിരിക്കെ കണ്ണൂര്‍ ജില്ലയെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സിപിഎം നേതാക്കള്‍ നടത്തുന്നത്. ഹരിപ്പാട് നന്ദുകൃഷ്ണ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെയും, എറണാകുളം കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പാര്‍ട്ടിയുടെ പ്രവര്‍ത്തകനായ ദീപു എന്ന ദളിത് യുവാവിനെയും സിപിഎമ്മുകാര്‍ അടുത്തിടെ അരുംകൊല ചെയ്തിരുന്നു. ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ പുന്നോലിലെ കൊലപാതകത്തെ സിപിഎം മറയാക്കുകയാണ്.

ദിവസങ്ങള്‍ക്കു മുന്‍പാണ് കണ്ണൂരിലെ തോട്ടടയില്‍ വിവാഹ ചടങ്ങിനിടെ ബോംബേറില്‍ തലചിതറി ഒരു യുവാവ് ദാരുണമായി മരിച്ചത്. ബോംബെറിഞ്ഞവരും കൊലചെയ്യപ്പെട്ട യുവാവും സിപിഎമ്മുകാരായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ കുടില്‍വ്യവസായംപോലെ സിപിഎം വളര്‍ത്തിയെടുത്തിരിക്കുന്ന ബോംബുനിര്‍മാണ രാഷ്‌ട്രീയത്തിന്റെ വികൃതമുഖമായിരുന്നു ഇത്. പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന ഈ സംഭവത്തില്‍ സിപിഎം നേതൃത്വത്തിന് ഉത്തരംമുട്ടിയിരുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണിതെന്ന മട്ടില്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ അത് വിജയിച്ചില്ല. ഉപരോധം സൃഷ്ടിച്ചും ഭീഷണിപ്പെടുത്തിയും കണ്ണൂരിലെ മാതമംഗലത്ത് രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ സിപിഎമ്മുകാര്‍ പൂട്ടിച്ചതിനെതിരെയും സംസ്ഥാന വ്യാപകമായി വലിയ ജനവികാരമുണ്ടായി. ഇതിന്റെയൊക്കെ നാണക്കേട് മറയ്‌ക്കാനുള്ള വഴി അന്വേഷിച്ചു നടക്കുമ്പോഴാണ് പുന്നോലിലെ കൊലപാ

തകം വീണുകിട്ടിയത്. ഇതോടെയാണ് രാഷ്‌ട്രീയ കാരണമല്ല കൊലപാതകത്തിനു പിന്നിലെന്ന് അറിയാമായിരുന്നിട്ടും അതിന്റെ ഉത്തരവാദിത്വം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലയില്‍ വച്ചുകെട്ടാനുള്ള ആസൂത്രിതമായ നീക്കം സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും, യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആര്‍എസ്എസ് വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ പോലീസില്‍ സമ്മര്‍ദം ചെലുത്തി അന്വേഷണത്തെ സ്വാധീനിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.

കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രം തന്നെ അക്രമരാഷ്‌ട്രീയത്തിന്റെ ചരിത്രമാണ്. ഇതിന്റെ പ്രഭവകേന്ദ്രമാണ് കണ്ണൂര്‍. ഒരുകാലത്ത് ഈ രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയും, പിന്നീട് പ്രത്യക്ഷമായും പരോക്ഷമായും കൊലപാതക രാഷ്‌ട്രീയത്തിന് നേതൃത്വം നല്‍കിയവരുമായ രണ്ട് നേതാക്കളാണ് ഇന്ന് സിപിഎമ്മിന്റെയും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റെയും തലപ്പത്തുള്ളത്. പൈശാചികമായ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തും, അതിനെയൊക്കെ മനുഷ്യത്വം തൊട്ടുതീണ്ടാത്ത വിധം പൊ

തുജന മധ്യത്തില്‍ ന്യായീകരിച്ചും ലജ്ജാശൂന്യരായി മാറിയവരാണിവര്‍. അറപ്പും വെറുപ്പും ഉളവാക്കുന്ന കൊലപാതകങ്ങള്‍ നടത്തുന്നതിനൊപ്പം സത്യം പുറത്തുവരാതിരിക്കാനും, കുറ്റവാളികളെ രക്ഷിക്കാനും ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്ന നുണപ്രചാരണം നടത്താനും ഇക്കൂട്ടര്‍ മടിക്കാറില്ല. തലശ്ശേരി ലഹളക്കാലത്ത് കള്ളുഷാപ്പില്‍ തല്ലുണ്ടാക്കി മരിച്ചയാളെയും ന്യൂനപക്ഷ രക്ഷകനായ രക്തസാക്ഷിയാക്കി മാറ്റിയിട്ടുള്ളവരാണല്ലോ. അക്രമരാഷ്‌ട്രീയം അവസാനിച്ചു കാണാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ് സംഘപരിവാര്‍ സംഘടനകള്‍. സ്വന്തം നിലയ്‌ക്കും മധ്യസ്ഥര്‍ മുഖേനയും ഇതിനുവേണ്ടി പൂര്‍ണമായി സഹകരിച്ചിട്ടുള്ളവരുമാണ്. അപ്പോഴെല്ലാം അത് അട്ടിമറിച്ചത് സിപിഎമ്മായിരുന്നു. സമാധാനമല്ല, സംഘര്‍ഷമാണ് ഏതുകാലത്തും സിപിഎം ആഗ്രഹിക്കുന്നത്. കണ്ണൂരിനെ വീണ്ടും സംഘര്‍ഷഭൂമിയാക്കി മാറ്റാനുള്ള ശ്രമത്തില്‍നിന്ന് സിപിഎം പിന്തിരിയണം. ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയ്‌ക്കുള്ള ഉത്തരവാദിത്വം സിപിഎമ്മില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Tags: keralaകൊലപാതകംരാഷ്ട്രീയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.