Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗവര്‍ണര്‍ക്കെതിരെ വിഘടനവാദം

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് പൂഞ്ചി കമ്മീഷന്‍ ആവശ്യപ്പെട്ടതെങ്കിലും അങ്ങേയറ്റം രാഷ്‌ട്രീയ പ്രേരിതമായി അതിന് കടകവിരുദ്ധമായ ആവശ്യങ്ങളാണ് പിണറായി സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. കേരളം ഭരിക്കാന്‍ ഗവര്‍ണര്‍ സംവിധാനം ആവശ്യമില്ലെന്നും, അത് തങ്ങള്‍ നിര്‍വഹിച്ചുകൊള്ളാമെന്നുമാണ് ഈ പറയുന്നതിന്റെ ചുരുക്കം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് ഉത്തര കൊറിയന്‍ മോഡല്‍ കമ്യൂണിസ്റ്റ് ചക്രവര്‍ത്തിയായി നീണാള്‍ വാഴണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 05:00 am IST
in Editorial

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന്റെ സഹായത്തോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പിണറായി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളില്‍ ഏറ്റവും പുതിയതാണ് ഗവര്‍ണറെ പുറത്താക്കാനുള്ള അധികാരം വേണമെന്ന ആവശ്യം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാവാം എന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചിക്ക് മുന്നിലാണ് കേരള സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. ഗവര്‍ണറെ നിയമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കണം, ഇതിനായി ഭരണഘടനാ ഭേദഗതി വേണം, ഗവര്‍ണറുടെ വിവേചനാധികാരം നിജപ്പെടുത്തണം, ഗവര്‍ണര്‍ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് വേണ്ട, ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കുമേല്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ സംസ്ഥാനത്തിന്റെ അനുമതി വേണം എന്നൊക്കെയാണ് പിണറായി സര്‍ക്കാരിന്റെ ആവശ്യങ്ങള്‍. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് പൂഞ്ചി കമ്മീഷന്‍ ആവശ്യപ്പെട്ടതെങ്കിലും അങ്ങേയറ്റം രാഷ്‌ട്രീയ പ്രേരിതമായി അതിന് കടകവിരുദ്ധമായ ആവശ്യങ്ങളാണ് പിണറായി സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. കേരളം ഭരിക്കാന്‍ ഗവര്‍ണര്‍ സംവിധാനം ആവശ്യമില്ലെന്നും, അത് തങ്ങള്‍ നിര്‍വഹിച്ചുകൊള്ളാമെന്നുമാണ് ഈ പറയുന്നതിന്റെ ചുരുക്കം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് ഉത്തര കൊറിയന്‍ മോഡല്‍ കമ്യൂണിസ്റ്റ് ചക്രവര്‍ത്തിയായി നീണാള്‍ വാഴണം.

പുഞ്ചീ കമ്മീഷന് മറുപടി നല്‍കാനുള്ള അവസരം മുതലാക്കി പിണറായി സര്‍ക്കാര്‍ ഇങ്ങനെയൊക്കെ പറയുന്നതിന്റെ പശ്ചാത്തലം വ്യക്തമാണ്. ചാന്‍സലര്‍ പദവി രാജിവയ്‌ക്കുമെന്നതുള്‍പ്പെടെ സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടുകള്‍, നിയമസഭയില്‍ നയപ്രഖ്യാപനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി പാര്‍ട്ടിക്കാരെ നിയമിച്ച് ആജീവനാന്തം പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയും സ്വാഭാവിക ഭരണ ശൈലിയാക്കിയിട്ടുള്ള ഇടതു സര്‍ക്കാരിന് ഗവര്‍ണര്‍ ഒരു തടസ്സമാണ്. സര്‍ക്കാരിന്റേത് അമിതാധികാര പ്രയോഗവും കള്ളപ്രചാരണവുമാണെന്നും ഗവര്‍ണര്‍ പറയുന്നതാണ് ശരിയെന്നുമുള്ള പൊതുവികാരമാണ് ജനങ്ങള്‍ക്കുള്ളത്. ഗവര്‍ണര്‍ ഒരു റബ്ബര്‍ സ്റ്റാമ്പ് മാത്രമാണെന്നും, ഭരണഘടന നല്‍കുന്ന വിവേചനാധികാരം വിനിയോഗിച്ചാല്‍ അംഗീകരിക്കില്ലെന്നുമാണ് സര്‍ക്കാരിന്റെ ഒന്നിനു പുറകെ ഒന്നായുള്ള നടപടികളില്‍നിന്ന് വ്യക്തമാവുന്നത്. ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ള ഒരു ഗവര്‍ണര്‍ ആവശ്യമില്ലെന്ന് സിപിഎം നേതാക്കള്‍ കുറെക്കാലമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്. പ്രതിപക്ഷത്തെയും കൂട്ടിനു ലഭിച്ചതോടെ എന്തുമാവാമെന്ന നിലയിലേക്ക് സര്‍ക്കാര്‍ മാറുകയായിരുന്നു. ഗവര്‍ണര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മെഗാഫോണായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഒച്ചവയ്‌ക്കുന്നത്.

ഭരണഘടനയുടെ വിവിധ വകുപ്പുകളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരാവകാശങ്ങള്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. അവയിലൊരിടത്തും ഭരണപരമായ വിഷയങ്ങളില്‍ ഗവര്‍ണര്‍ മൂകസാക്ഷിയായി ഇരുന്നുകൊള്ളണമെന്ന് പറഞ്ഞിട്ടില്ല. അഭിപ്രായം പറയുകയും നിലപാട് എടുക്കുകയും ചെയ്യാം. ഇത് മാനിക്കാന്‍ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും തയ്യാറാവാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഗവര്‍ണറോടുള്ള ഇവരുടെ വിയോജിപ്പ് ഏതെങ്കിലും വിഷയങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഗവര്‍ണര്‍ എന്ന പദവിയോടുള്ള വിയോജിപ്പാണത്. അതാണിപ്പോള്‍ മറനീക്കി പുറത്തുവന്നിട്ടുള്ളത്. വിഘടനവാദം തന്നെയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ നിയമനിര്‍മാണങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുക, കേന്ദ്ര അന്വേഷണ ഏജന്‍സികളെ അംഗീകരിക്കാതിരിക്കുക, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഐഎഎസ് സംവിധാനത്തിനു ബദലായി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് രൂപം നല്‍കുക, പത്മ പുരസ്‌കാരങ്ങള്‍ക്ക് ബദലായി സംസ്ഥാന പുരസ്‌കാരങ്ങള്‍ നല്‍കാന്‍ തീരുമാനിക്കുക എന്നിങ്ങനെ ഞങ്ങള്‍ വേറെയാണെന്ന മനോഭാവം സൃഷ്ടിക്കാനാണ് ശ്രമം. ഭാരതം ഒരൊറ്റ രാഷ്‌ട്രമല്ലെന്നും പതിനാറ് രാഷ്‌ട്രങ്ങളാണെന്നുമുള്ള അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലത്തെ നിലപാട് വീണ്ടും പൊടിതട്ടി എടുക്കുകയാണ്. രാജ്യത്ത് മറ്റൊരിടത്തും തങ്ങള്‍ക്ക് അധികാരമോ അധികാര പങ്കാളിത്തമോ ലഭിക്കില്ലെന്ന് ഉറപ്പായതോടെ കേരളത്തെ സ്വന്തം അധീനതയിലാക്കി ബംഗാള്‍ മോഡല്‍ ഭരണം നടത്താമെന്നാണ് സിപിഎം വ്യാമോഹിക്കുന്നത്. ഫെഡറല്‍ സംവിധാനത്തെ വിഘടനവാദത്തിലേക്ക് കൊണ്ടുവരുന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ശ്രമങ്ങളെ തുറന്നുകാട്ടുകയും, ഗവര്‍ണറുടെ ഭരണഘടനാപരവും നിയമപരവുമായ നിലപാടുകളെ പൂര്‍ണമായി പിന്തുണയ്‌ക്കുകയുമാണ് ഇന്നത്തെ ആവശ്യം.

Tags: keralacpmPinarayi Vijayancongressകേരള സര്‍ക്കാര്‍Arif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

India

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.