Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഉന്നതരെല്ലാം കാമ്പസില്‍ നിന്നുള്ളവര്‍

സര്‍വ്വകലാശാലയിലെ നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്തെല്ലാം എന്നറിയാതെ, വിദേശ സര്‍വ്വകലാശാലകളിലെ പോലെ പ്രവര്‍ത്തനമാക്കുമെന്ന് പറയുന്ന വൈസ് ചാന്‍സലര്‍ തന്റെ ഭരണ കാലാവധി അവസനിക്കാറാകുമ്പോഴും വിജയകരമായ നിലയില്‍ കമ്പ്യൂട്ടര്‍വത്കരണം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ആളാണ്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഡിജിറ്റല്‍ ഒപ്പ് പോലും ഏര്‍പ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. വൈസ് ചാന്‍സലര്‍ സ്ഥലത്തില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടാന്‍ സാധിക്കാത്ത അവസ്ഥയാണ് സമ്പൂര്‍ണ ഡിജിറ്റലെസേഷന്‍ അവകാശപ്പെടുന്ന സ്ഥാപനത്തിനുള്ളത്.

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Feb 20, 2022, 06:00 am IST
inArticle

സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകളില്‍ നിന്നും വിഭിന്നമായി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവരെല്ലാം സര്‍വ്വകലാശാലയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നുള്ളവരാണ്. വൈസ് ചാന്‍സലര്‍ മുന്‍പ് പ്രോ വൈസ് ചാന്‍സലര്‍ പദവിയില്‍ ഇരുന്ന അനുഭവമുള്ള ആളാണ്. രജിസ്ട്രാര്‍ മുന്‍പ് കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ ആയിരുന്നു.

എന്നാല്‍ ഈ മുന്‍പരിചയമൊന്നും സര്‍വ്വകലാശാലയുടെ സുഗമമായ നടത്തിപ്പിന് പര്യാപ്തമാകുന്നില്ലെന്നതാണ് ഓരോ സംഭവവികാസങ്ങളും തെളിയിക്കുന്നത്. ഇവര്‍ തമ്മിലുള്ള  ഐക്യമില്ലായ്‌മയും ചേരിപ്പൊരും സര്‍വ്വകലാശാലാ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്നതായി ജീവനക്കാരും അഭിപ്രായപ്പെടുന്നുണ്ട്. രജിസ്ട്രാരാണ് സര്‍വ്വകലാശാല ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നതെങ്കിലും പല കാര്യങ്ങളും സംഘടനാ നേതൃത്വങ്ങള്‍ വൈസ് ചാന്‍സലര്‍ വഴി നേരിട്ട് സാധിച്ചെടുക്കുകയാണെന്ന ആക്ഷേപവും നിലവിലുണ്ട്.

വൈസ് ചാന്‍സലര്‍ പരീക്ഷാ വിഭാഗത്തിലും മറ്റും നടക്കുന്ന മെല്ലെപ്പോക്കോ കെടുകാര്യസ്ഥതയോ മനസ്സിലാക്കുന്നതുതന്നെയില്ല. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഓരോ ആവശ്യങ്ങള്‍ക്കായി നെട്ടോട്ടമോടുമ്പോള്‍ അത് പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്താതെ ഇടത് സംഘടന പറയുന്ന കാര്യങ്ങള്‍മാത്രം നടപ്പില്‍ വരുത്തുന്ന നിലപാടാണ് നിലവില്‍ വിസിയുടെ ഭാഗത്തു നിന്നുള്ളതെന്ന പരാതിയും വ്യാപകമാണ്. ഇടത് സംഘടനാ നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് സര്‍വ്വകലാശാലയിലേക്കുളള വിദ്യാര്‍ത്ഥികളുടെ പ്രവേശനം തന്നെ നിഷേധിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അപേക്ഷ നല്‍കിയാല്‍ നേരിട്ടുവരാതെ ഇ-മെയില്‍ വഴി മറുപടി നല്‍കാമെന്നും ഫ്രണ്ട് ഓഫീസ് കാര്യക്ഷമമാക്കി മറുപടികള്‍ അതുവഴി നല്‍കുമെന്നുമാണ് പുതിയ വാഗ്ദാനം. എന്നാല്‍ ഇവയെല്ലാം പലവട്ടം പരീക്ഷിച്ചു പരാജയപ്പെട്ടതാണ്.

സര്‍വ്വകലാശാലയിലെ നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്തെല്ലാം എന്നറിയാതെ, വിദേശ സര്‍വ്വകലാശാലകളിലെ പോലെ പ്രവര്‍ത്തനമാക്കുമെന്ന് പറയുന്ന വൈസ് ചാന്‍സലര്‍ തന്റെ ഭരണ കാലാവധി അവസനിക്കാറാകുമ്പോഴും വിജയകരമായ നിലയില്‍ കമ്പ്യൂട്ടര്‍വത്കരണം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ആളാണ്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഡിജിറ്റല്‍ ഒപ്പ് പോലും ഏര്‍പ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. വൈസ് ചാന്‍സലര്‍ സ്ഥലത്തില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടാന്‍ സാധിക്കാത്ത അവസ്ഥയാണ് സമ്പൂര്‍ണ ഡിജിറ്റലെസേഷന്‍ അവകാശപ്പെടുന്ന സ്ഥാപനത്തിനുള്ളത്.

ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പ്രഗത്ഭന്‍ ആണെന്ന് പറയുമ്പോള്‍ തന്നെ ഇതുവരെ നടത്തിയ ഗവേഷണങ്ങള്‍ വഴി ലഭിച്ച നേട്ടം ബോധിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നില്ല. വിദേശങ്ങളില്‍ നിന്ന് ലഭിക്കുന്ന ചെറിയ തുകയ്‌ക്കുള്ള ഗവേഷണ പ്രൊജക്ടുകള്‍ പെരുപ്പിച്ചുകാട്ടി തന്റെ ഇമേജ് വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നുള്ള ആക്ഷേപം സര്‍വ്വകലാശാല അധ്യാപക സമൂഹത്തിനുള്ളില്‍ തന്നെയുണ്ട്. ഭരണാധികാരി എന്ന നിലയില്‍ വിസി പൂര്‍ണ പരാജയമാണെന്ന് അഭിപ്രായം രേഖപ്പെടുത്തുന്നതും ജീവനക്കാര്‍ തന്നെയാണ്.

കേവലം ഒരു സര്‍വ്വകലാശാല അസിസ്റ്റന്റ് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയിട്ടും തന്റെ സര്‍വ്വകലാശാലയില്‍ എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന് മനസ്സിലാക്കാനും, അത് പരിഹരിക്കാനും ശ്രമിക്കാതെ ജീവനക്കാരെയും വിദ്യാര്‍ഥികളെയും പരസ്പരം കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത് അഴിമതിയെക്കാളും വലിയ കെടുകാര്യസ്ഥതയിലേക്ക് സര്‍വ്വകലാശാലയെ എത്തിക്കും. സേവനാവകാശം പോലെയുള്ളവ ഏര്‍പ്പെടുത്തുകയും, സേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിക്കുകയും സര്‍വ്വകലാശാലാ ഭരണത്തില്‍ അമിത ഇടപെടല്‍ അവസാനിപ്പിക്കുകയും ചെയ്ത് അധികാര കസേരകളില്‍ ഇരിക്കുന്നവര്‍ അവരുടെ അധികാരം പുരോഗതിക്കായി വിനിയോഗിക്കുകയും ചെയ്താല്‍ മാത്രമേ ഈ നാണക്കേടില്‍ നിന്നും രാഷ്‌ട്ര പിതാവിന്റെ നാമത്തിലുള്ള സര്‍വ്വകലാശാലക്ക് രക്ഷപെടാന്‍ സാധിക്കുകയുള്ളു.

(അവസാനിച്ചു)

Tags: UniversityMG Universityവൈസ് ചാന്‍സിലര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.