Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഇനി അപ്പാനിയുടെ ശരത്കാലം

രേഷ്മ അഭിനയത്തിലേക്ക് വന്നതും അവിചാരിതമായാണ്. രേഷ്മയ്‌ക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് എന്നോടുപറയുമായിരുന്നു. അവള്‍ നല്ലൊരു നര്‍ത്തകിയാണ്. അതുകൊണ്ടുതന്നെ നൃത്തത്തില്‍ ശ്രദ്ധ ചെലുത്താന്‍ ഞാന്‍ പറയുമായിരുന്നു. മോണിക ആരംഭിച്ചപ്പോള്‍ കേന്ദ്രകഥാപാത്രത്തെ പുറത്തുനിന്ന് വിളിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. അപ്പോള്‍ രേഷ്മ ഞാന്‍ ചെയ്‌തോട്ടെയെന്ന് രേഷ്മ ചോദിച്ചു. അത് കൊള്ളാമല്ലോയെന്ന് എനിക്കും തോന്നി. വളരെ പെട്ടെന്നുതന്നെ ഞാന്‍ കഥയെഴുതി രേഷ്മയെ ഏല്‍പ്പിച്ചു. രേഷ്മ നന്നായി ചെയ്തുവെന്നാണ് എനിക്ക് തോന്നുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 06:00 am IST
in Mollywood

പി.ശിവപ്രസാദ്‌

നാടകവേദിയില്‍നിന്ന് സിനിമയിലേക്കെത്തിയ ഒരു സിനിമാമോഹിയാണ് ശരത്കുമാര്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസി’ലെ വില്ലന്‍ വേഷമായ അപ്പാനി രവി, ഒരു പുതുമുഖ നടന്റെ പരിമിതികളൊന്നുംതന്നെയില്ലാതെ അപ്പാനി ശരത് അതിഗംഭീരമാക്കി. പിന്നീട് ഈ നടനിലെ അഭിനേതാവിനെ അതിന്റെ പൂര്‍ണതയില്‍ വിശ്വസിച്ചത് തമിഴ് സിനിമയാണ്. തമിഴ്‌നാടിനെ വിറപ്പിച്ച കൊടുംകുറ്റവാളിയായ ഓട്ടോ ശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ വെബ് സീരീസില്‍ ഓട്ടോ ശങ്കറായി അപ്പാനി ശരത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരിടവേളയ്‌ക്കുശേഷം അപ്പാനി ശരത് നായകനാകുന്ന മലയാള ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ‘മിഷന്‍ സി’, വിജീഷ് മണിയുടെ ‘ആദിവാസി’, ഇതുകൂടാതെ, അപ്പാനി ശരത് സംവിധാനം ചെയ്യുന്ന മോണിക എന്ന വെബ് സീരീസുകൂടി പുറത്തിറങ്ങിയിരിക്കുകയാണ്. അപ്പാനി ശരത് തന്റെ സിനിമ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നു.

മാലികിലെ ഷിബു 

 ഈ കഥാപാത്രം ഏറെ സന്തോഷം നല്‍കുന്നു. വേഷത്തിന്റെ വലുപ്പ ചെറുപ്പം നോക്കാറില്ല ഞാന്‍. അതുകൊണ്ടാണ് മാലികിലേക്ക് വിളിച്ചപ്പോള്‍ അഭിനയിക്കാന്‍ പോയത്.  ഒരുപാട് സംസാരിക്കുന്ന, അണയുന്നതിന് മുന്‍പ്  ആളിക്കത്തുന്ന തരത്തിലുള്ള കഥാപാത്രമാണ് ഷിബു. വളരെ പെട്ടെന്ന് വരുന്നു പോകുന്നു. പക്ഷേ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാലികിലെ എല്ലാ കഥാപാത്രങ്ങളും കാമ്പുള്ളവയാണ്.  

വിജീഷ് മണിയുടെ  ‘ആദിവാസി’

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ആദിവാസി എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണ് എനിക്കിതിലെ മധു. മധു അധികം സംസാരിക്കാറില്ല. അതുകൊണ്ടുതന്നെ സംവിധായകന്‍ പറയുന്നത് പരമാവധി ചെയ്തിട്ടുണ്ട്. വിശപ്പ്, പട്ടിണി എന്നിവയാണ് ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നത്. അതി മനോഹരമായ ഗാനങ്ങളുണ്ട് സിനിമയില്‍. അട്ടപ്പാടിയിലുള്ളവര്‍ തന്നെയാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും. മധുവിന്റെ മാതൃഭാഷയായ മുഡുക ഗോത്രഭാഷയിലാണ് സിനിമ.

‘മിഷന്‍- സി’യുടെ  വിശേഷങ്ങള്‍

ചിത്രത്തില്‍ ഒരു ജേണലിസം വിദ്യാര്‍ഥിയുടെ കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. വിനോദസഞ്ചാരത്തിനുപോകുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രയ്‌ക്കിടയില്‍ ആകസ്മികമായി നേരിടേണ്ടിവരുന്ന ദുരവസ്ഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അത് പ്രണയത്തിന്റെയും, ഇടുക്കിയുടെ മനോഹരമായ പ്രകൃതിഭംഗിയുടെയും പശ്ചാത്തലത്തില്‍ പറയുന്നു. പ്രണയത്തിനും നര്‍മങ്ങള്‍ക്കുമെല്ലാം നല്ല സ്ഥാനമുണ്ടെങ്കിലും സിനിമയില്‍ ഉയര്‍ന്നുനില്‍ക്കുന്നത് ത്രില്ലര്‍ സ്വഭാവമുള്ള ജിജ്ഞാസ നിറഞ്ഞ പ്രമേയം തന്നെയാണ്. വേറിട്ട ശൈലിയിലൂടെയാണ് വിനോദ് ഗുരുവായൂര്‍ സാര്‍ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യയും വേറിട്ട ചിത്രീകരണരീതിയും ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. സംഭാഷണങ്ങള്‍ കുറച്ചുകൊണ്ടുള്ള അവതരണരീതിയുമെല്ലാം ഈ സിനിമയുടെ മറ്റു പ്രത്യേകതകളാണ്.  

നാടകത്തില്‍ നിന്ന് സിനിമയിലേക്ക് പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ വീടിനോട് ചേര്‍ന്നിട്ടുള്ള കലാമന്ദിരം നാടക സമിതിയുമായുള്ള ബന്ധമാണ് എന്നിലെ നടനെ ലോകം തിരിച്ചറിയാന്‍ കാരണമാകുന്നത്. ആദ്യമാദ്യം നാടക പരിശീലനങ്ങള്‍ കണ്ടും കേട്ടും പിന്നീട് ഹൈസ്‌കൂള്‍ പഠന കാലത്ത് നാടകങ്ങളില്‍ സഹായിയായി മാറുകയും ചെയ്തു. അമച്വര്‍ നാടകങ്ങളിലും പ്രൊഫഷണല്‍ നാടകങ്ങളിലും ചെറിയ വേഷങ്ങള്‍ ചെയ്യാനും  തുടങ്ങി. സ്‌കൂള്‍ കലോത്സവങ്ങളില്‍ ആ കാലത്ത് നാടകങ്ങളില്‍ സജീവമായിരുന്നു. അതിനിടയ്‌ക്ക് തെരുവ് നാടകങ്ങള്‍ സമൂഹത്തില്‍ പ്രചരിച്ചു വരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടുന്നിടത്തു കഥാപാത്രമായി മാറി നാടകങ്ങള്‍ ചെയ്തു. ജീവിതവും കലയും മുഖാമുഖം കണ്ടുമുട്ടിയപ്പോള്‍ ജീവിക്കാന്‍ വരുമാന മാര്‍ഗത്തിന് മറ്റു ജോലികള്‍ ചെയ്യേണ്ടതായും വന്നു. പക്ഷേ അഭിനയം ഒരു വല്ലാത്ത രീതിയില്‍ മനസ്സില്‍ കയറിക്കൂടിയതുകൊണ്ടുതന്നെ മറ്റു ജോലികളൊന്നും തുടരാന്‍ സാധിച്ചില്ല. അങ്ങനെയാണ് നാടകത്തെ കുറച്ചു കൂടി കാര്യഗൗരവമായെടുത്തു പഠിക്കാന്‍ തീരുമാനിക്കുന്നത്. അതിനായാണ് കാലടി സര്‍വകലാശാലയില്‍ നാടകത്തില്‍ ബിരുദാനന്തര ബിരുദം കോഴ്‌സ് എടുത്തു കൊച്ചിയിലേക്ക് മാറുന്നത്. ഈ സമയത്ത് നാടകം പഠിപ്പിക്കാനും മറ്റുമായി പോയി സ്വയം പഠിക്കാനുള്ള പണവും കണ്ടെത്തുമായിരുന്നു. ജീവിത സാഹചര്യം അത്രയും ശക്തമായി പിടിമുറുക്കുമ്പോഴാണ് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ ഓഡിഷനില്‍ പങ്കെടുക്കുന്നത്. അതില്‍ തിരഞ്ഞെടുക്കപ്പെടുകയും അഭിനയിക്കുകയും ചെയ്തു.

ആക്‌സിഡന്റല്‍  ഡയറക്ടര്‍

സംവിധാനം ചെയ്യണമെന്ന ചിന്ത എനിക്കുണ്ടായിരുന്നില്ല. മാനസികമായും ലോക്ഡൗണ്‍ കാലത്ത് ഒന്നും ചെയ്യാനില്ലാതെയിരുന്ന സമയത്ത് കാനഡയിലുള്ള എന്റെ സുഹൃത്ത് വിഷ്ണുവാണ് വെബ് സീരീസിന്റെ ആശയം പറയുന്നത്. 10 മിനിറ്റോളമുള്ള പത്ത് എപ്പിസോഡുകള്‍ മതിയെന്ന് വിഷ്ണു പറഞ്ഞു. ഓട്ടോശങ്കര്‍ പോലൊരു വലിയ വെബ്‌സീരീസ് ചെയ്തതിനുശേഷം ഞാന്‍ മറ്റൊന്നുചെയ്യുമ്പോള്‍ അത് ചെറുതായൊന്ന് പാളിപ്പോയാല്‍ വിമര്‍ശിക്കപ്പെടും എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അപ്പോള്‍ രേഷ്മയാണ് അങ്ങനെ ചിന്തിക്കരുതെന്നും സാഹചര്യത്തെ നേരിടാന്‍ പഠിക്കണമെന്നും പറഞ്ഞ് എന്നെ ഉപദേശിക്കുന്നത്. രേഷ്മ നല്‍കിയ ധൈര്യത്തിലാണ് സ്‌ക്രിപ്റ്റ് എഴുതിയത്. പുറത്തൊന്നും ചിത്രീകരിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ഒരു വീട്ടില്‍ത്തന്നെയാണ് സെറ്റിട്ടത്. ഒടുവില്‍ സംവിധാനം ചെയ്യാം എന്നുകൂടി തീരുമാനിക്കുകയായിരുന്നു. ആക്‌സിഡന്റല്‍ ഡയറക്ടര്‍ എന്നെല്ലാം പറയില്ലേ അതായിരുന്നു. പക്ഷേ, ചെയ്തുവന്നപ്പോള്‍ വളരെ ഗൗരവത്തോടെയായി. നിര്‍മാതാക്കളുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ഫ്രാന്‍സിസാണ് എഡിറ്റിങ്, പശ്ചാത്തലസംഗീതം ഫോര്‍ മ്യൂസിക്‌സാണ് നിര്‍വഹിക്കുന്നത്. ഇതില്‍ രണ്ടുഗാനങ്ങളുണ്ട്. തീം സോങ്ങിന്റെ വരികള്‍ ഞാന്‍ തന്നെയാണ് എഴുതിയത്. മറ്റൊരു ഗാനം ഇംഗ്ലീഷിലാണ്. കാനഡയിലെ ഒരു ഗായികയാണ് അത് പാടിയിരിക്കുന്നത്. ‘മോണിക’യുടെ ഡയലോഗും തിരക്കഥയും എഴുതിയിരിക്കുന്നത് എന്റെ സുഹൃത്ത് മനു എസ്. പ്ലാവിളയാണ്.

ഭാര്യ രേഷ്മയുടെ  അഭിനയം

രേഷ്മ അഭിനയത്തിലേക്ക് വന്നതും അവിചാരിതമായാണ്. രേഷ്മയ്‌ക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് എന്നോടുപറയുമായിരുന്നു. അവള്‍ നല്ലൊരു നര്‍ത്തകിയാണ്. അതുകൊണ്ടുതന്നെ നൃത്തത്തില്‍ ശ്രദ്ധ ചെലുത്താന്‍ ഞാന്‍ പറയുമായിരുന്നു. മോണിക ആരംഭിച്ചപ്പോള്‍ കേന്ദ്രകഥാപാത്രത്തെ പുറത്തുനിന്ന് വിളിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. അപ്പോള്‍ രേഷ്മ ഞാന്‍ ചെയ്‌തോട്ടെയെന്ന് രേഷ്മ ചോദിച്ചു. അത് കൊള്ളാമല്ലോയെന്ന് എനിക്കും തോന്നി. വളരെ പെട്ടെന്നുതന്നെ ഞാന്‍ കഥയെഴുതി രേഷ്മയെ ഏല്‍പ്പിച്ചു. രേഷ്മ നന്നായി ചെയ്തുവെന്നാണ് എനിക്ക് തോന്നുന്നത്.

പുതിയ പ്രോജക്ടുകളെക്കുറിച്ച്

എ.ആര്‍. മുരുഗദോസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള അബിന്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഒരു തമിഴ് സിനിമയില്‍ പ്രധാന വില്ലന്‍ കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. തമിഴ്‌നാട് ബിഗ് ബോസ് വിജയിയായ ആരി അര്‍ജുനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സത്യശിവ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് മറ്റൊന്ന്. ശശികുമാറാണ് ചിത്രത്തിലെ നായകന്‍. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മറ്റൊന്ന്. തമിഴിലൊരുക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയാണ്. ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഷാഹുല്‍ ഹമീദ് നിര്‍മിച്ച് വിനേഷ് ദേവസ്യ സംവിധാനം ചെയ്യുന്ന ‘ഇന്നലെകള്‍’ ആണ് മറ്റൊരു പുതിയ ചിത്രം. അതിലൊരു ഗ്രാമീണ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മനോജ് ടി. യാദവിന്റെ ‘തമ്പാച്ചി’ ആണ് മറ്റൊന്ന്. ചാരം, ബെര്‍ണാഡ് എന്നീ ചിത്രങ്ങളും ഇനി പുറത്തിറങ്ങാനുണ്ട്.

കുടുംബം

തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര ആണ് ജന്മദേശം. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബമാണ് എന്റേത്. ബാല്യകാല സുഹൃത്ത് രേഷ്മയാണ് ഭാര്യ. ഒന്നും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളുമായി ഇപ്പോള്‍ കൊച്ചിയിലാണ് താമസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’എന്നും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പാക്കപ്പ്; ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും

Kerala

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

മൈൻഡ് റീഡിങ്,മെന്റലിസം എന്നിവ പ്രമേയമാക്കിയ ഡോ.ബെന്നറ്റ് മെയ് മാസം തിയേറ്ററിൽ എത്തുന്നു

യോഗി ആദിത്യനാഥിനെ വെല്ലുവിളിക്കാന്‍ എം.എ. ബേബിയും കൂട്ടരും; നോയിഡയില്‍ വീണ്ടും സമരവീര്യം കുത്തിവെയ്‌ക്കാന്‍ കേരളത്തിലെ സമരവീരന്മാര്‍

സ്ഥാനാര്‍ത്ഥിത്വം നല്കാത്തതില്‍ അതൃപ്തി;കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു,പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള ശ്രമം നടക്കുന്നതായി ആരോപണം

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.