Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസിലെ കോടതിവിധിയെ ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്

56 പേര്‍ കൊലചെയ്യപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത, 22 ബോംബുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ച അഹമ്മദാബാദ് ബോംബ് സ്‌ഫോടനപരമ്പരക്കേസില്‍ 38പേര്‍ക്ക് വധശിക്ഷ നല്‍കിയ അഹമ്മദാബാദ് കോടതി വിധിയെ ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് നേതാവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 07:44 pm IST
inIndia

ന്യൂദല്‍ഹി: 56 പേര്‍ കൊലചെയ്യപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത,  22 ബോംബുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ച അഹമ്മദാബാദ് ബോംബ് സ്‌ഫോടനപരമ്പരക്കേസില്‍ 38പേര്‍ക്ക് വധശിക്ഷ നല്‍കിയ അഹമ്മദാബാദ് കോടതി വിധിയെ ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് നേതാവ്. നിര്‍ദ്ദയമായ നിയമങ്ങള്‍, സംശയങ്ങളുണര്‍ത്തുന്ന അന്വേഷണം, കളങ്കിതമായ കേസ് വിചാരണ പ്രക്രിയ-ഇതെല്ലാം ചേര്‍ന്നുള്ളതാണ് ഈ കോടതിവിധിയെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം നടത്തിയ വിമര്‍ശനം.  

അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കുക എന്ന ഗൂഢലക്ഷ്യം വെച്ചായിരുന്നു ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദസംഘടന അഹമ്മദാബാദില്‍ പലയിടത്തായി ബോംബുകള്‍ സ്ഥാപിച്ചതെന്ന് പൊലീസ് മേധാവികളില്‍ പലരും സംശയിക്കുന്ന കേസു കൂടിയാണിത്. ‘അന്വേഷണത്തിനും കേസ് വിചാരണപ്രക്രിയയ്‌ക്കും നേരെ ഗൗരവമാര്‍ന്ന ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെടുന്നു. പലരും നിഷ്‌കളങ്കരാണെന്ന് കണ്ടെത്തി കുറ്റവിമുക്തമാക്കുന്നതിന് മുന്‍പേ 13 വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടിവന്നു. കുറ്റവാളികളില്‍ ഒരാള്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അഹമ്മദാബാദ് സന്ദര്‍ശിക്കുകപോലുമുണ്ടായില്ല’- ഒഎംഎ സലാം പറയുന്നു.

റിസര്‍ച്ച് ആന്‍റ് അനാലിസിസ് വിങ്ങിന്റെ മുന്‍ ഓഫീസര്‍ ആര്‍.പി.എന്‍. സിങ്ങ് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഈ കേസന്വേഷണത്തെയും കോടതിവിധിയെയും വാഴ്‌ത്തിയിരുന്നു. രാജീവ്ഗാന്ധി വധക്കേസിന് ശേഷം ഇത്രയും അധികം പേര്‍ക്ക് വധശിക്ഷ ലഭിക്കുന്ന കേസായിരുന്നു അഹമ്മദാബാദ് സ്‌ഫോടനക്കേസ്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായേയും വധിക്കാന്‍ ലക്ഷ്യംവെച്ചുള്ള ഗൂഢാലോചനയായിരുന്നു ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രാവാദികള്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് കോടതി തന്നെ സംശയിച്ചിരുന്നതായി മുതിര്‍ന്ന അഭിഭാഷകന്‍ യതിന്‍ ഓസ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ‘കോടതിവിധിയെ വിമര്‍ശിക്കാന്‍ യാതൊരുന്നമില്ല. അതുകൊണ്ട് ഈ വിധിയെ ബഹുമാനിക്കാം,’- ഇതായിരുന്നു ഓസയുടെ പ്രതികരണം. അതുപോലെ കേസന്വേഷണത്തിനായി ഏറെ കഠിനാധ്വാനം ചെയ്ത അഹമ്മദാബാദ് ഡിസിപി (ക്രൈം) അഭയ് ചുഡാസമയും വിധിയെ അഭിനന്ദിച്ചിരുന്നു. ‘ഗുജറാത്തിലെ കൊടുംകാടുകളില്‍ വരെ ഇന്ത്യന്‍ മുജാഹിദ്ദീനുകള്‍ക്ക് പരിശീലനക്യാമ്പ് ഉണ്ടായിരുന്നു. ഒരു വിദേശ ഭീകരശൃംഖലയും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു,’- ചുഡാസമ പറയുന്നു.

ഈ ബോംബുസ്‌ഫോടനക്കേസിലെ അന്വേഷണത്തെ നയിച്ച ഉദ്യോഗസ്ഥനായ പ്രാവിന്‍സിന്‍ഹ് വഗേല പറയുന്നത് ഭീകരരന്‍ ലക്ഷ്യം വെച്ചിരുന്നത് ഹിന്ദുക്കളെയാണെന്നാണ്. ഹിന്ദുക്കള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് അറിയാന്‍ സ്‌ഫോടനത്തിന് മുന്‍പ് അവര്‍ അഹമ്മദാബാദിലെ പലയിടങ്ങളിലും രഹസ്യസന്ദര്‍ശനം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

7000 പേജുള്ള കോടതിവിധിയില്‍ ഈ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒന്നാണെന്ന് വിശേഷിപ്പിക്കുന്നു. ഇതില്‍ 11 പേര്‍ക്ക് മരണം വരെയാണ് തടവ് വധിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ മൂന്ന്  3 മലയാളികളും ഉള്‍പ്പെടും.   മരണംവരെ ജീവപര്യന്തം ശിക്ഷയും വിധിച്ചതിലും ഒരു മലയാളിയുണ്ട്.  ഈരാറ്റുപേട്ട സ്വദേശികളും ഇരട്ടസഹോദരങ്ങളുമായ ഷിബിലി എ. കരീം, ശാദുലി എ. കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദീന്‍ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ. ആലുവ സ്വദേശി മുഹമ്മദ് അന്‍സാറിനു ജീവപര്യന്തം ശിക്ഷ വിധിച്ചു. സ്‌ഫോടനത്തിനായി കേരളത്തില്‍നിന്ന് 4 ബൈക്കുകള്‍ കടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.നിരോധിത സംഘടനയായ ‘സിമി’യുടെ ഉപവിഭാഗമായിരുന്നു ഇന്ത്യന്‍ മുജാഹിദീന്‍. 

Tags: ഒഎംഎ സലാംcourtപോപ്പുലര്‍ ഫ്രണ്ട്pfiനരേന്ദ്രമോദിഅഹമ്മദാബാദ്ഇന്ത്യന്‍ മുജാഹിദീന്‍അഹമ്മദാബാദ് സ്‌ഫോടനംAhmedabad serial blasts caseAhmedabad Serial Blast Verdictപോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.