ധര്‍മ്മടം: ധര്‍മ്മടം സിപിഎമ്മിലെ ശക്തമായ ഗ്രൂപ്പ് പോര് അണ്ടല്ലൂര്‍ ക്ഷേത്ര ഉത്സവത്തെയും ബാധിക്കുന്നു. ഉത്തര മലബാറിലെ പ്രശസ്ത ക്ഷേത്രങ്ങളിലൊന്നായ അണ്ടണ്ടല്ലൂര് ക്ഷേത്ര മഹോത്സവമാണ് സിപിഎം ഗ്രൂപ്പിസത്തിന്റെ ഭാഗമായി അലങ്കോലപ്പെടാന്‍ സാധ്യത തെളിയുന്നത്. കഴിഞ്ഞവര്‍ഷം കൊവിഡ് വ്യാപനം അതിരൂക്ഷമല്ലാത്ത സമയത്ത് ഉത്സവം നടത്താന്‍ സാധ്യമായിട്ടും സിപിഎം ഔദ്യോഗിക വിഭാഗം അനുവാദം നല്‍കിയിട്ടും വിമത വിഭാഗം ഉത്സവം നടത്താതിരിക്കാന്‍ നടത്തിയ നീക്കം വിജയിക്കുകയാണ് ചെയ്തത്.
ഉത്സവം നടത്തിയാല്‍ കൊവിഡ് വ്യാപനം രൂക്ഷമാവുമെന്നും ധര്‍മ്മടം പഞ്ചായത്തില്‍ കൊവിഡ് മരണങ്ങള് കൂടുമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകള്‍ ഈ വിഭാഗത്തിന് വേണ്ടി നോട്ടീസടിച്ച് വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൊവിഡ് വ്യാപനം കൂടിയ ഈ വര്‍ഷം ഇതേ വിഭാഗം തന്നെയാണ് സ്വന്തം സാമ്പത്തിക നേട്ടത്തിന് വേണ്ടി ഉത്സവം നടത്തണമെന്ന് ശക്തമായി വാദിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആരോഗ്യ വിഭാഗവും പോലീസധികാരികളും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന യോഗത്തില്‍ നിയന്ത്രണങ്ങളോടെ ഉത്സവം നടത്താന്‍ തീരുമാനിക്കുകയാണുണ്ടണ്ടായത്. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ ഉത്സവം നടത്തുന്നത്.
കഴിഞ്ഞവര്‍ഷം നടത്തിയ ഓഡിറ്റില്‍ ഈ വിഭാഗം നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തുകയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി എന്ന പേരില്‍ സ്വന്തമായി രശീതി അച്ചടിച്ച് കോടികളുടെ പണപ്പിരിവ് നടത്തിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡിന് ശുപാര്‍ശ ചെയ്യുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിരിക്കുകയാണ്. സിപിഎം ഔദ്യോഗിക വിഭാഗം ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ കഴിയാതെ നിസ്സഹരായിരിക്കാന് കാരണം ഈ വിഭാഗത്തിലെ നേതാക്കളുടെ പല അഴിമതിക്കഥകളുടെ തെളിവുകള്‍ മറുവിഭാഗത്തിന്റെ കൈകളിലുള്ളത് കൊണ്ടണ്ടാണെന്നാണ് സാധാരണ സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. അതിനുദാഹരണമായി അവര്‍ പറയുന്നത് സിപിഎം നേതാവിന്റെ മരുമകന് ധര്‍മ്മടം സഹകരണ ബാങ്കില്‍ വ്യാജ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലി നേടിയത്. ഇതിനെതിരെ ഹൈക്കോടതിയില്‍ കേസ് നടത്തുന്നത് മറുവിഭാഗമാണ്.
ഉത്സവ നടത്തിപ്പ് നടത്തുന്ന വിഭാഗത്തെ പ്രകോപിപ്പിക്കാനാണ് ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യാത്ത കാര്യമായ സിപിഎം ഫ്ലക്സ് ബോര്‍ഡുകള്‍ ക്ഷേത്ര പറമ്പില്‍ സ്ഥാപിച്ചത്. എന്നാല്‍ ഭക്തജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ അവര്‍ തയ്യാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: