കോഴിക്കോട്: യുവാവിനെ വെള്ളച്ചാട്ടത്തില്‍ കാണാതായി. കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് യുവാവിനെ കാണാതായത്.
. ദേവഗിരി കോളേജ് വിദ്യാര്‍ത്ഥി സതീഷ് ആണ് വെളളച്ചാട്ടത്തില്‍ അകപ്പെട്ടത്. വിനോദ സഞ്ചാരത്തിനെത്തിയ ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ട യുവാവാണ് അപകടത്തില്‍ പെട്ടത്.
കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തില്‍ പെട്ട യുവാവ്. വെളളിയാഴ്ച ഉച്ചയോടെയാണ് അപകടം. ആഴമുള്ള സ്ഥലമാണിത്. നാട്ടുകാരും നിലമ്പൂര്‍ അഗ്നിശമന സേനയും ചേര്‍ന്ന് യുവാവിനായി തെരച്ചില്‍ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: