Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലെ തണ്ണീര്‍ത്തടം നികത്തല്‍; ചര്‍ച്ച ഇന്ന്

കെഎസ്ഇബിയില്‍ നിന്ന് സഹ. ബാങ്കിന് ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി 18 ഏക്കര്‍ വരുന്ന സ്ഥലം പാട്ടത്തിന് കൈമാറിയിരുന്നു. പിന്നാലെ ഇത് സ്വകാര്യ വ്യക്തികള്‍ക്ക് ഉപകരാര്‍ നല്‍കി അതീവ സുരക്ഷാ മേഖലയില്‍ വന്‍കിട നിര്‍മാണങ്ങള്‍ ആരംഭിക്കുകയായിരുന്നു. പരിസ്ഥിതി ലോല മേഖലയായ മൂന്നാറിലെ ചതുപ്പ് നിലത്തിന്റെ ഗണത്തില്‍പ്പെട്ടതാണ് നിര്‍മാണം നടക്കുന്ന സ്ഥലം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 10:14 am IST
inIdukki

ഇടുക്കി: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലെ നിര്‍മ്മാണം തുടരാനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച ഇന്ന്. സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ചരടുവലിയുടെ ഭാഗമായി കളക്ടറുടെ ചേമ്പറിലാണ് ഇന്ന് വിഷയം പരിഹരിക്കാന്‍ ചര്‍ച്ച നടക്കുന്നത്. ഇതിനായി നിരവധി പ്രമുഖര്‍ക്ക് ക്ഷണവുമുണ്ട്.

കെഎസ്ഇബിയില്‍ നിന്ന് സഹ. ബാങ്കിന് ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി 18 ഏക്കര്‍ വരുന്ന സ്ഥലം പാട്ടത്തിന് കൈമാറിയിരുന്നു. പിന്നാലെ ഇത് സ്വകാര്യ വ്യക്തികള്‍ക്ക് ഉപകരാര്‍ നല്‍കി അതീവ സുരക്ഷാ മേഖലയില്‍ വന്‍കിട  നിര്‍മാണങ്ങള്‍ ആരംഭിക്കുകയായിരുന്നു. പരിസ്ഥിതി ലോല മേഖലയായ മൂന്നാറിലെ ചതുപ്പ് നിലത്തിന്റെ ഗണത്തില്‍പ്പെട്ടതാണ് നിര്‍മാണം നടക്കുന്ന സ്ഥലം.  

ഗുരുതരമായ നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് മൂന്നാറിലെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിന്മേല്‍ ഹൈക്കോടതി ഇടപെടുന്നത്. നിര്‍മാണ നിരോധനമുള്ള മൂന്നാറില്‍ ഡാം സുരക്ഷപോലും അവഗണിച്ച് ടൂറിസത്തിന്റെ മറവില്‍ ആണ് ഈ നടപടികള്‍ നടത്തിയത്.  

മൂന്നാര്‍ ടൗണില്‍ രാമസ്വാമി അയ്യങ്കാര്‍ ഹെഡ് വര്‍ക്ക്‌സ് ഡാമിന് സമീപമാണ് ഹൈഡല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇരുവശത്ത് കൂടിയും തോട് ഒഴുകുന്നതിനാല്‍ തുരുത്തിന്റെ രൂപമാണ് സ്ഥലത്തിനുള്ളത്. 2018ലെ പ്രളയത്തില്‍ പൂര്‍ണമായും മൂടപ്പെട്ട സ്ഥലം കൂടിയാണിത്. 2019ലും 2020ലും ഇവിടെ നാശങ്ങളുണ്ടായിരുന്നു.  

എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെയാണ് തുച്ഛമായ തുകയ്‌ക്ക് മൂന്നാര്‍ സര്‍വീസ് സഹ. ബാങ്കിന് സ്ഥലം പാട്ടത്തിന് നല്‍കുന്നത്.  പിന്നാലെ ഇവിടമാകെ ഇടിച്ച് നിരത്തി കണ്ടൈനറുകള്‍ സ്ഥലത്തെത്തിക്കുകയായിരുന്നു. പിന്നീട് നിര്‍മാണവും ആരംഭിച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലം ഡാമിന് തന്നെ ഭീഷണിയായി മാറും. നിര്‍ദിഷ്ട പള്ളിവാസല്‍  

പ്രോജക്ടിന്റെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ആരംഭിക്കുന്നതും ഇതിന് സമീപത്ത് നിന്നാണ്. ഇതെല്ലാം നിലനില്‍ക്കെയാണ് കളക്ടറെ സ്വാധീനിച്ച് പരാതിയില്ലാതാക്കാന്‍ ചില സിപിഎം നേതാക്കള്‍ നീക്കം നടത്തുന്നത്. പരാതി പിന്‍വലിപ്പിച്ച് മൂന്നാറിന്റെ വികസനത്തിന് ടൂറിസം വളരണമെന്നും അതിന് ആളുകളെ ആകര്‍ക്കുന്ന ഹൈഡല്‍ പാര്‍ക്ക് ആവശ്യമാണെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്.  

വീടു നിര്‍മാണത്തിനുപോലും കര്‍ശന നിയന്ത്രണമുള്ള മൂന്നാറില്‍ ആണ് ടൂറിസത്തിന്റെ മറവില്‍ സ്വകാര്യ സ്ഥാപനത്തിന് ലാഭമുണ്ടാക്കാനായി വാണിജ്യാടിസ്ഥാനത്തിലുള്ള വന്‍കിട കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാനുള്ള നീക്കം നടക്കുന്നത്. ജില്ലയില്‍ പലയിടത്തും ഡാമിന് സമീപത്ത് നിന്ന് ഏറെ മാറിയുള്ള പാവപ്പെട്ടവര്‍ക്കും പോലും പട്ടയം നല്‍കാത്തപ്പോഴാണ് ഈ വിരോധാഭാസം.

Tags: cpmwateridukkiമൂന്നാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.