Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മീയപാതയിലെ ആശയക്കുഴപ്പവും വ്യക്തതയും

അപരിചിതമായതിലേക്ക് കാലെടുത്തുവെക്കാനുള്ള ശ്രമം നടത്തിയതിനുശേഷം, പരിചിതമായതിലേക്ക് തിരികെ കാലെടുത്തു വെക്കരുത്. അതൊരുതരം പിന്തിരിഞ്ഞു നടക്കലാണ്. കാര്യങ്ങള്‍ കൂടിക്കലര്‍ന്നതിനു ശേഷം പിന്തിരിയരുത്. ഈ ആശയക്കുഴപ്പത്തെ ശരിയായ രീതിയിലും പ്രയോജനപ്രദമായ രീതിയിലും കൈകാര്യം ചെയ്യേണ്ടതുണ്ട്.

സദ്ഗുരു ജഗ്ഗി വാസുദേവ്byസദ്ഗുരു ജഗ്ഗി വാസുദേവ്
Feb 9, 2022, 06:00 am IST
inSamskriti

നമ്മള്‍ എവിടെ നില്‍ക്കുന്നുവോ അവിടെനിന്നും അടുത്ത തലത്തിലേക്കുള്ള പടി കടക്കാന്‍ ശ്രമിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടിക്കുഴയും. മതിയായ വിവേചനബുദ്ധിയും സന്തുലിതാവസ്ഥയും നിങ്ങള്‍ സ്വയം സൃഷ്ടിച്ചെടുത്തിട്ടില്ലെങ്കില്‍ ഈ കൂടിക്കുഴയല്‍ ഒരുപാട് ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കാം. നിങ്ങള്‍ ഒരു ആത്മീയ സാധനയിലേക്ക് പ്രവേശിക്കുന്നു. പൊടുന്നനെ എവിടെയാണ് എന്നതിനെക്കുറിച്ചുള്ള ബോധ്യം നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. ഇങ്ങനെയൊരു ആശയക്കുഴപ്പമുണ്ടാവുകയാണെങ്കില്‍  അത് വളരെ നല്ലതാണ്. അതിനര്‍ത്ഥം നിങ്ങള്‍ പുതിയ ഒരു തലത്തിലേയ്‌ക്ക് കാലെടുത്ത് വച്ചിരിക്കുന്നു എന്നാണ്. പരിചിതമായ ഒരു സ്ഥലത്ത് തന്നെ തുടരുകയാണെങ്കില്‍ അവിടെ നമുക്ക് സുരക്ഷിതത്വം ഉണ്ടാവും പക്ഷേ വളര്‍ച്ച ഉണ്ടാവില്ല.

അത് ട്രപ്പീസില്‍ ആടുന്നത് പോലെയാണ്. സ്വന്തം ട്രപ്പീസില്‍ ആടുകയാണെങ്കില്‍ അവിടെ പ്രശ്‌നമൊന്നുമില്ല. അത് വിട്ട് മറ്റൊന്നിനെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനിടയില്‍ വരുന്ന ശൂന്യത ഭയാനകമാണ്. കാരണം നിങ്ങള്‍ അവിടെയുമല്ല ഇവിടെയുമല്ല. ജീവിതത്തിന്റെ മറ്റു തലങ്ങളെ അറിയാന്‍ ആഗ്രഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് നേരിടേണ്ടിവരുന്ന ഒരു പ്രതിസന്ധിയാണിത്. അവര്‍ക്ക് അടുത്ത തലത്തെ അറിയണം. എന്നാല്‍ ഒരു നിമിഷം പോലും ഈ തലത്തില്‍ നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ട് അനാവശ്യമായി അവര്‍ ബുദ്ധിമുട്ടുന്നു. നിങ്ങള്‍ ട്രപ്പീസിനെ ഉപേക്ഷിച്ചുകൊണ്ട് ചാടുകയാണെങ്കില്‍, അപ്പുറത്തെ ട്രപ്പീസ് അതിന്റെ സ്ഥാനത്ത് തന്നെ ഉണ്ടാവും. നിങ്ങള്‍ക്ക് അതിനെ അനായാസം പിടിക്കാം. പകരം നിങ്ങള്‍ ആടിക്കൊണ്ടേയിരിക്കുകയാണെങ്കില്‍, നിങ്ങള്‍ പിടി അയക്കുന്നുണ്ടെങ്കിലും ചെറുവിരല്‍ കൊണ്ടെങ്കിലും അതിനെ പിടിക്കുന്നുണ്ടെങ്കില്‍, അതിനെ കൈവിടാതിരിക്കുകയാണെങ്കില്‍ വലിയ ഒരു ആത്മപീഡയായിരിക്കും അത്. പരിചിതമായതിനെ ഉപേക്ഷിച്ച് മറ്റൊന്നിനെ പുല്‍കാന്‍ പറയുമ്പോള്‍ അതിനര്‍ത്ഥം നിങ്ങള്‍ വീടുവിട്ടു പോകണം എന്നല്ല. നിങ്ങള്‍ കുടുങ്ങിക്കിടക്കുന്ന കാര്യങ്ങളില്‍ നിന്ന് മാനസികമായി വിടുതല്‍ നേടുക.

അപരിചിതമായതിലേക്ക് കാലെടുത്തുവെക്കാനുള്ള ശ്രമം നടത്തിയതിനുശേഷം, പരിചിതമായതിലേക്ക് തിരികെ കാലെടുത്തു വെക്കരുത്. അതൊരുതരം പിന്തിരിഞ്ഞു നടക്കലാണ്. കാര്യങ്ങള്‍ കൂടിക്കലര്‍ന്നതിനു ശേഷം പിന്തിരിയരുത്. ഈ ആശയക്കുഴപ്പത്തെ ശരിയായ രീതിയിലും പ്രയോജനപ്രദമായ രീതിയിലും കൈകാര്യം ചെയ്യേണ്ടതുണ്ട്. അല്ലാതെ അത് സ്വയം നാശത്തിന് വഴി വെക്കാന്‍ പാടില്ല. നിങ്ങള്‍ ഒരു ഭക്തനാണെങ്കില്‍ ആശയക്കുഴപ്പത്തിന്റെ പ്രശ്‌നമുദിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ എന്തിനെയും ചോദ്യം ചെയ്യുന്ന ആളാണെങ്കില്‍ അത് നടക്കില്ല. അങ്ങനെയെങ്കില്‍ അടുത്ത വഴി, ഏതാണ് സത്യം ഏതാണ് അസത്യം എന്ന് വളരെ കൃത്യമായി നോക്കി കാണുക എന്നതാണ്. അത് ഭൂതകാലത്തെ അനുഭവങ്ങളില്‍നിന്നോ ശീലങ്ങളില്‍ നിന്നോ അല്ല. മറിച്ച് വളരെ വിവേചനപരമായി കാര്യങ്ങളെ നോക്കി കാണുക. അത് ചെയ്യണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ബുദ്ധിയെ അത്രയേറെ മൂര്‍ച്ചയേറിയതാക്കി മാറ്റണം. അതിന് വേണ്ടത്ര മൂര്‍ച്ച ഇല്ലെങ്കില്‍ ശ്രമം നിഷ്ഫലമാകും.  

ഈ രണ്ടു കാര്യങ്ങളും അസാധ്യമാണ് എങ്കില്‍ നിങ്ങള്‍ക്ക് അര്‍ത്ഥവത്തായതെന്ന് തോന്നുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യുക. അതുമല്ലെങ്കില്‍ മറ്റൊരു വഴി നോക്കാം. നിങ്ങളിലെ ജീവോര്‍ജത്തെ അധികരിപ്പിക്കുക. നിങ്ങളുടെ മനസ്സ് ഒന്ന് പറയുന്നു, വികാരങ്ങള്‍ മറ്റൊന്നു പറയുന്നു. എന്നാല്‍ നിങ്ങളിലെ ജീവോര്‍ജം അത്രമാത്രം ഉണര്‍ന്നിരിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് അവയൊന്നും പ്രശ്‌നമാവില്ല. നിങ്ങളുടെ മനസ്സിന് തെറ്റുപറ്റാം. അതിന് പലപ്രാവശ്യം തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ നിങ്ങളുടെ ജീവോര്‍ജ്ജത്തിന് തെറ്റ് പറ്റില്ല. അതിന് തെറ്റും ശരിയും ഒന്നുമറിയില്ല. ജീവനെ മാത്രമേ അറിയൂ. അത് ഉയര്‍ന്ന അവസ്ഥയിലാണോ താഴ്ന്ന അവസ്ഥയിലാണോ എന്നത് മാത്രമാണ് വിഷയമാകുന്നത്.

Tags: spiritualഗുരു ജഗ്ഗി വാസുദേവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

Samskriti

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.