Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോടതി വിധി മാനിക്കുന്നു; നിയമപോരാട്ടം തുടരും; ഹൈക്കോടതി വിധിക്ക് പിന്നാലെ സംപ്രേഷണം നിര്‍ത്തി മീഡിയവണ്‍

എഡിറ്റര്‍ പ്രമോദ് രാമന്‍ ചാനലില്‍ കൂടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 12:45 pm IST
inKerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്കിനെതിരെ  നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ പിന്നാലെ മീഡിയവണ്‍ സംപ്രേഷണം അവസാനിപ്പിച്ചു. എഡിറ്റര്‍ പ്രമോദ് രാമന്‍ ചാനലില്‍ കൂടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  

പ്രമോദിന്റെ വാക്കുകളുടെ പൂര്‍ണരൂപം-

മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്‌മെന്റ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും. ഉടന്‍ തന്നെ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും.  നീതി പുലരും എന്ന വിശ്വാസം ആവര്‍ത്തിക്കട്ടെ. പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണയ്‌ക്ക് അകമഴിഞ്ഞ നന്ദി.

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്കിനെതിരെ മീഡിയ വണ്‍ നല്‍കിയ ഹര്‍ജി ഇന്നു രാവിലെയാണ് ഹൈക്കോടതി തള്ളിയത്. ചാനലിനെതിരായ കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്നും കേന്ദ്ര നിലപാട് ശരിയാണെന്നും കോടതി വിലയിരുത്തി.  

കോടതി ആവശ്യപ്പെട്ട, വിലക്കുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവന്‍ ഫയലുകളും കേന്ദ്ര സര്‍ക്കാരിന്റെ അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു കോടതിക്ക് കൈമാറിയിരുന്നു. മുദ്ര വച്ച കവറില്‍ നല്കിയത് രഹസ്യരേഖകളായതിനാല്‍ അവ മീഡിയ വണ്ണിന്റെ അഭിഭാഷകന് കൈമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തലുകള്‍ ചാനലിനല്ല അതു നടത്തുന്ന കമ്പനിക്ക് തന്നെ എതിരാണെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഈ സമയത്താണ് ഫയലുകള്‍ പരിശോധിച്ച് ഇന്ന് വിധി പറയുമെന്നും അതുവരെ ഒരു ദിവസത്തേക്ക് വിലക്കിനുള്ള സ്റ്റേ നീട്ടുകയാണെന്നും ജസ്റ്റിസ് എന്‍. നഗരേഷ് കഴിഞ്ഞ ദിവസം പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യമെന്നത് കടഞ്ഞാണില്ലാത്ത ഒന്നല്ലെന്നും സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്നും അസി. സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഒരിക്കല്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്കിയെന്നതിനാല്‍ വീണ്ടും ഇക്കാര്യം പുനപരിശോധിക്കരുതെന്നൊന്നുമില്ല. സംപ്രേഷണാനുമതി അപേക്ഷകളില്‍ ആഭ്യന്തര മന്ത്രാലയം പത്തു വര്‍ഷത്തേക്കാണ് അനുമതി നല്കുന്നത്. പത്തു വര്‍ഷം കഴിഞ്ഞ് സ്ഥിതിഗതികള്‍ മാറാം. പത്തു വര്‍ഷം കഴിഞ്ഞ്, അനുമതി പുതുക്കാനും പുതിയ  ലൈസന്‍സ് നല്കുന്നതിനുള്ള വ്യവസ്ഥകള്‍ തന്നെയാണ് പാലിക്കേണ്ടത്, അദ്ദേഹം പറഞ്ഞു. 2010 മുതല്‍ 2020 വരെ തങ്ങള്‍ പ്രവര്‍ത്തിച്ചു, ഒരു പരാതിയും ഉണ്ടായില്ലെന്ന മീഡിയ വണ്ണിന്റെ വാദത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Tags: ഹൈക്കോടതിമാധ്യമ പ്രവര്‍ത്തകര്‍മീഡീയ വണ്‍കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Kerala

നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.