Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കാക്കിയിട്ട് റോഷ്‌നിയെത്തും വിഷപ്പാമ്പുകളെ ‘പൊക്കാന്‍’, പാമ്പുകളെ മുറിവേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്താല്‍ 7 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ

വിതുരയില്‍ നിന്നും കഴിഞ്ഞദിവസം റോഷ്‌നി ഒരു പാമ്പിനെ പിടികൂടിയിരുന്നു. ഈ രീതിയില്‍ വലിയ പാമ്പുകളെ പിടികൂടാന്‍ ഒരുപക്ഷേ രണ്ടര മുതല്‍ മൂന്നു മിനിട്ടുവരെ സമയം എടുത്തേക്കാം. ശാസ്ത്രീയമായി പാമ്പുപിടിത്തം അഭ്യസിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ കഴിയുകയുള്ളു.

ശിവാ കൈലാസ്byശിവാ കൈലാസ്
Feb 4, 2022, 10:41 am IST
inThiruvananthapuram

തിരുവനന്തപുരം: വിഷപ്പാമ്പുകളെ ശാസ്ത്രീയമായി പിടിക്കുന്ന ഒരു വനം വകുപ്പ് ഉദ്യോഗസ്ഥയുണ്ട് കാട്ടാക്കട പരുത്തിപ്പള്ളി ഫോറസ്റ്റ് ഓഫീസില്‍. വനം വകുപ്പിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗവും ഫോറസ്റ്റ് ബീറ്റ് ഓഫീസറുമായ റോഷ്‌നിയാണ് കാക്കിയിട്ട് പാമ്പുകളെ ‘പൊക്കാന്‍’ എത്തുന്നത്.

പാമ്പിനെ കൈയില്‍ കിട്ടിയാല്‍ ചാക്കിലാക്കാന്‍ റോഷ്‌നിക്ക് പരമാവധി വേണ്ടത് ഒന്നര മിനിറ്റ് മാത്രം. കഴിഞ്ഞദിവസം വെള്ളനാട് പുനലാല്‍ ഐസക്കിന്റെ വീട്ടുവളപ്പില്‍ ഭീതിപരത്തിയ മൂര്‍ഖനെ റോഷ്‌നി നിമിഷനേരം കൊണ്ടാണ് പിടികൂടിയത്. വനം വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന ശാസ്ത്രീയ രീതിയിലാണ് റോഷ്‌നി പാമ്പിനെ പിടികൂടുന്നത്. പാമ്പിന്റെ  വാലില്‍ പിടിത്തമിട്ട ശേഷം സ്‌നേക് ഹുക്ക് കൊണ്ട് പാമ്പിനെ നിയന്ത്രിക്കും. ശേഷം പാമ്പുകള്‍ ഒളിഞ്ഞിരിക്കുന്ന പൊത്തിനു സമാനമായ രീതിയില്‍ തയ്യാറാക്കിയ പ്രത്യേക സഞ്ചിക്ക് അരികിലെത്തിച്ച് പാമ്പിനെ ഇതിനുള്ളിലേക്ക്  കയറ്റും. പിന്നെ സ്‌നേക് ഹുക്ക് കൊണ്ട് സഞ്ചിയുടെ വായ്‌ത്തല അടച്ചു പിടിച്ചു സഞ്ചി ചേര്‍ത്ത് കെട്ടുന്നു. ഇതെല്ലം ഒന്നരമിനിറ്റില്‍ കഴിഞ്ഞു.

വിതുരയില്‍ നിന്നും കഴിഞ്ഞദിവസം റോഷ്‌നി ഒരു പാമ്പിനെ പിടികൂടിയിരുന്നു. ഈ രീതിയില്‍ വലിയ പാമ്പുകളെ പിടികൂടാന്‍ ഒരുപക്ഷേ രണ്ടര മുതല്‍ മൂന്നു മിനിട്ടുവരെ സമയം എടുത്തേക്കാം. ശാസ്ത്രീയമായി  പാമ്പുപിടിത്തം അഭ്യസിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ കഴിയുകയുള്ളു.  ഇങ്ങനെയാണ് അപകടകാരിയായ പാമ്പിനെ പിടിക്കേണ്ടതെന്ന് വനം വകുപ്പ് നിര്‍ദ്ദേശിക്കുന്നതെന്ന് റോഷ്‌നി. പാമ്പുകളെ കൂടാതെ മരപ്പട്ടി, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി ഏതു ജന്തുവിനെ പിടിക്കാനും റോഷ്‌നി തയ്യാര്‍.

2017ല്‍ വനം വകുപ്പില്‍ ജോലിക്ക് കയറിയ റോഷ്‌നി 2019 ലാണ് പാമ്പു പിടിത്തം അഭ്യസിച്ചത്. ഇക്കോ ടൂറിസത്തില്‍ ആയിരുന്നു ആദ്യം ചുമതല. ശേഷം മൂന്നു മാസം മുമ്പാണ് തിരുവനന്തപുരം റാപിഡ് റെസ്‌പോണ്‍സ് ടീം അംഗമായി പരുത്തിപ്പള്ളിയില്‍  എത്തിയത്. പാമ്പുകളുടെ മറ്റു ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ അവയെ വേദനിപ്പിക്കാതെ നമ്മുടെയും പാമ്പിന്റേയും സുരക്ഷ ഉറപ്പാക്കി ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമേ ഇവയെ പിടിക്കാന്‍  പാടുള്ളു  എന്ന് റോഷ്‌നി പറയുന്നു. അതും വനം വകുപ്പിന്റെ അംഗീകൃത ലൈസന്‍സ് നേടിയവര്‍ മാത്രം. 

വേനല്‍ക്കാലവും ഒപ്പം പാമ്പുകളുടെ പ്രജനനകാലവുമാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍  നാട്ടിന്‍ പ്രദേശങ്ങളില്‍ ധാരാളം പാമ്പുകള്‍ എത്തുന്നുണ്ട്. ഇവയെ കണ്ടാല്‍ ഉപദ്രവിക്കാതെ ഉടന്‍ തന്നെ വനംവകുപ്പിനെ അറിയിച്ചാല്‍ വനം ഉദ്യോഗസ്ഥരോ ഇവര്‍ നിയോഗിക്കുന്ന പാമ്പ് പിടിത്തക്കാരോ സ്ഥലത്തെത്തി ഇവയെ പിടികൂടി കൊണ്ടുപോകും. അതേസമയം ഏതെങ്കിലും രീതിയില്‍ പാമ്പുകളെ മുറിവേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്താല്‍ 3 മുതല്‍ 7 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് ദൂരദര്‍ശനിലും ആകാശവാണിയിലും പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുള്ള റോഷ്‌നി സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാറുണ്ട്. സര്‍ക്കാര്‍ അനുമതിയോടെ ഔദ്യോഗിക ജോലിക്ക് തടസ്സമില്ലാതെ ദൂരദര്‍ശനില്‍ ചില പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നുമുണ്ട്. ആര്യനാട് കുളപ്പട സരോവരത്തില്‍  സഹകരണ വകുപ്പ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ്.എസ്. സജിത്ത് കുമാര്‍ ആണ് റോഷ്‌നിയുടെ ഭര്‍ത്താവ്. മക്കള്‍ ദേവനാരായണന്‍, സൂര്യനാരായണന്‍.

Tags: SnakeForest DepartmentRoshni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

Health

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രാഥമിക ശുശ്രൂഷയും

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.