Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പിഎംസി ബാങ്ക് അഴിമതിയില്‍ മുന്‍ ഡയറക്ടര്‍ ദല്‍ജിത് സിങ്ങ് ബാല്‍ പിടിയില്‍; ശിവസേന എംപി മുതല്‍ സഞ്ജയ് റാവുത്തിന്റെ ഭാര്യയും മക്കളും വരെ കുടുങ്ങും

4300 കോടി രൂപയുടെ പിഎംസി ബാങ്ക് അഴിമതിക്കേസില്‍ മുഖ്യപ്രതിയും മുന്‍ ബാങ്ക് എംഡിയുമായി ദില്‍ജിത് സിങ്ങ് ബാല്‍ അറസ്റ്റിലായി. ഇതോടെ ഈ കേസില്‍ ഒരു പിടി ശിവസേന നേതാക്കള്‍ക്ക് ചുറ്റും കുരുക്ക് മുറുകുകയാണ്. ഇക്കൂട്ടത്തില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യയും രണ്ട് പെണ്‍മക്കളും ഒരു മുന്‍ ശിവസേന എംപിയും ഉള്‍പ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 09:36 pm IST
inIndia
പിഎംസി ബാങ്ക് അഴിമതിയില്‍ അറസ്റ്റിലായ മുന്‍ ഡയറക്ടര്‍ ദല്‍ജിത് സിങ്ങ് ബാല്‍ (ഇടത്ത്) ശിവസേന നേതാവ് സഞ്ജയ് റാവുത്ത് കുടുംബത്തോടൊപ്പം (വലത്ത്)

പിഎംസി ബാങ്ക് അഴിമതിയില്‍ അറസ്റ്റിലായ മുന്‍ ഡയറക്ടര്‍ ദല്‍ജിത് സിങ്ങ് ബാല്‍ (ഇടത്ത്) ശിവസേന നേതാവ് സഞ്ജയ് റാവുത്ത് കുടുംബത്തോടൊപ്പം (വലത്ത്)

മുംബൈ: 4300 കോടി രൂപയുടെ പിഎംസി ബാങ്ക് അഴിമതിക്കേസില്‍ മുഖ്യപ്രതിയും മുന്‍ ബാങ്ക് എംഡിയുമായി ദില്‍ജിത് സിങ്ങ് ബാല്‍ അറസ്റ്റിലായി. ഇതോടെ ഈ കേസില്‍ ഒരു പിടി ശിവസേന നേതാക്കള്‍ക്ക് ചുറ്റും കുരുക്ക് മുറുകുകയാണ്. ഇക്കൂട്ടത്തില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യയും രണ്ട് പെണ്‍മക്കളും ഒരു മുന്‍ ശിവസേന എംപിയും ഉള്‍പ്പെടുന്നു.

ദല്‍ജിത് സിങ്ങ് ബാല്‍ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബീഹാറില്‍ പിടിയിലായത്. സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ (ഇക്കണോമിക് ഒഫന്‍സസ് വിംഗ്) മുംബൈ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മകനും ഭാര്യയോടുമൊപ്പം നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ദല്‍ജിത് സിങ്ങ് ബാല്‍. മുംബൈ പൊലീസാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെ ദല്‍ജിത് സിങ്ങ് ബാലിന്റെ രക്ഷപ്പെടല്‍ ശ്രമത്തെക്കുറിച്ച് അറിയിച്ചത്. കാഠ്മണ്ഡുവില്‍ നിന്നും കാനഡയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ഒരു ആഢംബരക്കാറില്‍ കാഠ്മണ്ഡുവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ദല്‍ജിത് സിങ്ങ് ബാലിനെ കുടുംബത്തോടൊപ്പം അറസ്റ്റ് ചെയ്തത്.

കടക്കെണിയില്‍ കുരുങ്ങിയ ഹൗസിംഗ് ഡവലപ്‌മെന്റ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (എച്ച് ഡി ഐഎല്‍) എന്ന കമ്പനിയ്‌ക്ക് 4355 കോടി വായ്‌പ നല്‍കിയത് മറയ്‌ക്കാന്‍ വേണ്ടി ഒരു പിടി വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായി റിസര്‍വ്വ് ബാങ്ക് 2019 സെപ്തംബറില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഎംസി ബാങ്ക് അഴിമതി പുറത്തായത്. പിഎംസി ബാങ്ക് 44 വ്യാജ അക്കൗണ്ടുകള്‍ മറച്ച് വെയ്‌ക്കാന്‍ അവരുടെ കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ കൃത്രിമം ചെയ്തിരുന്നു. പിഎംസി ബാങ്കില്‍ നിന്നും ഉള്ള പണം പല കൈവഴികളിലൂടെ സഞ്ചരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷാ റാവത്തിന്റെ കൈകളില്‍ വരെ എത്തിയിട്ടുണ്ട്.

1034 കോടി രൂപയുടെ ഭൂമി അഴിമതിക്കേസില്‍ സുജിത് പത്കറുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. സഞ്ജയ് റാവുത്തിന്റെ മക്കളായ പുര്‍വശി റാവുത്ത്, വിധിത റാവുത്ത് എന്നിവരുടെ ബിസിനസ് പങ്കാളിയാണ് സുജിത് പത്കര്‍. പുര്‍വശി റാവുത്ത്, വിധിത റാവുത്ത് എന്നിവരുടെ വൈന്‍ കമ്പനിയായ മാഗ്‌പൈ ഡിഎഫ്എസ് പ്രൈവറ്റ് ലിമിറ്റഡില്‍ ബിസിനസ് പങ്കാളി കൂടിയാണ് സുജിത് പത്കര്‍. സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തും സുജിത് പത്കറുടെ ഭാര്യയും അലിബാഗില്‍ പങ്കാളിത്തത്തില്‍ സ്ഥലം വാങ്ങിയിരുന്നു.

അതുപോലെ പിഎംസി ബാങ്കില്‍ നിന്നും എച്ച് ഡി ഐഎല്‍ കമ്പനിക്ക് ലഭിച്ച പണത്തില്‍ ഒരു പങ്ക് മുന്‍ ശിവേസന എംപി നിയന്ത്രിക്കുന്ന ബാങ്ക് ജീവനക്കാരുടെ അസോസിയേഷനിലും എത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ഈ ശിവസേന എംപി ഇഡിയുടെ നിരീക്ഷണത്തിലാണ്. ഇതുപോലെ പിഎംസി ബാങ്കില്‍ നിന്നുള്ള പണം ഒരു ട്രസ്റ്റിലേക്ക് പോയിട്ടുണ്ട്. ഈ ട്രസ്റ്റില്‍ ശിവസേനയുടെ ഉന്നതനേതാക്കള്‍ ഉണ്ട്. അതുപോലെ എച്ച് ഡി ഐഎല്ലിന്റെ ഉടമസ്ഥരുടെ നിയന്ത്രണത്തിലുള്ള 1,100 ഏക്കര്‍ ഭൂമി ഇഡി പിടിച്ചെടുത്തു. വാസൈ മുതല്‍ പല്‍ഗാര്‍ വരെയുള്ള ഏഴ് വില്ലേജുകളിലായാണ് ഈ സ്ഥലം. മുംബൈയുടെ ബാന്ദ്രയില്‍ വാങ്ങിയ നിരവധി ഫ്‌ളാറ്റുകളും ഇഡി പിടിച്ചെടുത്തു. ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷാ റാവുത്ത് മൂന്ന് തവണ ഇഡി സമന്‍സയച്ചശേഷമാണ് പിന്നീട് ചോദ്യം ചെയ്യലിന് ഹാജരായത്.

പ്രവീണ്‍ റാവുത്ത് എന്ന എച്ച് ഡി ഐഎല്‍ കമ്പനിയുടെ പണം തിരിമറി നടത്തിയ വ്യക്തിയുടെ ഭാര്യയുമായി സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തിനുള്ള ബന്ധമാണ് ഇഡി ചോദിച്ചറിയുന്നത്. സുജിത് പത്കറുടെ മറ്റൊരു കൂട്ടാളി കൂടിയാണ് പ്രവീണ്‍ റാവുത്ത്. ഇദ്ദേഹത്തിന്റെ കമ്പനിയായ ഗുരു ആശിശ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് പിഎംസി ബാങ്ക് പണം തിരിമറിക്കേസിലെ മുഖ്യകമ്പനിയായ ഹൗസിംഗ് ഡവലപ്‌മെന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (എച്ച് ഡി ഐഎല്‍) അനുബന്ധകമ്പനിയാണ്. ഇദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷം ഇഡി അറസ്റ്റ് ചെയ്തു. ഇപ്പോള്‍ പ്രവീണ്‍ റാവുത്ത് എട്ട് ദിവസത്തെ ഇഡി കസ്റ്റഡിയിലാണ്. പ്രവീണ്‍ റാവുത്ത് തന്റെ ഭാര്യ മാധുരിയ്‌ക്ക് 1.6 കോടി രൂപ നല്‍കിയിരുന്നു. ഇത് തട്ടിപ്പില്‍ നിന്നുള്ള ലാഭത്തുകയായിരുന്നു. ഇതില്‍ നിന്നും മാധുരി റാവുത്ത് 55 ലക്ഷം രൂപ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തിന് നല്‍കിയിരുന്നു. ഈ തുക ദാദറില്‍ ഫ്‌ളാറ്റ് വാങ്ങാന്‍ ഉപയോഗിച്ചതായി ഇഡി പറയുന്നു. വര്‍ഷ റാവുത്തും മാധുരി പ്രവീണ്‍ റാവുത്തും ആവണി കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയില്‍ ബിസിനസ് പങ്കാളികളാണ്.

Tags: വര്‍ഷ റാവുത്ത്ദല്‍ജിത് സിങ്ങ് ബാല്‍ഇഡിwifeShiv Senaസഞ്ജയ് റാവത്ത്പിഎംസി ബാങ്ക് തട്ടിപ്പ്എച്ച് ഡി ഐഎല്‍പുര്‍വശി റാവുത്ത്വിധിത റാവുത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

Kerala

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

പുതിയ വാര്‍ത്തകള്‍

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.