Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി ഗതിശക്തി: വളര്‍ച്ചയുടെ ഏഴ് എഞ്ചിനുകളേ ഏകോപിപ്പിക്കുന്നു

തടസ്സരഹിതമായ സഞ്ചാരവും ചരക്കുനീക്കവും ഉറപ്പാക്കുന്ന ബഹുമുഖ സംവിധാനം:

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 09:32 am IST
inIndia

ന്യൂ ഡല്‍ഹി:റോഡുകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, പൊതു ഗതാഗതം, ജലപാതകള്‍, ചരക്ക് നീക്ക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിങ്ങനെ ഏഴ് എഞ്ചിനുകളാണ് പിഎം ഗതിശക്തിയെ മുന്നോട്ട് നയിക്കുന്നത്. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ പരിധിയില്‍ ലോകോത്തര ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക പരിവര്‍ത്തനം, തടസ്സമില്ലാത്ത ബഹുമുഖ ഗതാഗത സംവിധാനവും, ചരക്ക് നീക്ക കാര്യക്ഷമതയും ലക്ഷ്യമിട്ടുള്ള ഈ ഏഴ് എഞ്ചിനുകള്‍ ഉള്‍പ്പെടുന്നതായി  കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി  നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ആസൂത്രണം, ധനസഹായം, സാങ്കേതികവിദ്യയുടെ ഉപയോഗം, വേഗത്തിലുള്ള നിര്‍വ്വഹണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ഈ 7 എഞ്ചിനുകളുമായി ബന്ധപ്പെട്ട, ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ് ലൈനിലെ പദ്ധതികള്‍ പ്രധാനമന്ത്രി ഗതിശക്തി ചട്ടക്കൂടുമായി സംയോജിപ്പിക്കുമെന്ന് സീതാരാമന്‍ പറഞ്ഞു.

റോഡ് ഗതാഗതം:

ജനങ്ങളുടെ വേഗത്തിലുള്ള സഞ്ചാരവും ചരക്കുനീക്കവും സുഗമമാക്കുന്നതിന് 2022-23ല്‍ അതിവേഗ പാതകള്‍ക്കുള്ള  ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 2022-23ല്‍ ദേശീയപാത ശൃംഖല 25,000 കിലോമീറ്റര്‍ വികസിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.  പൊതു വിഭവങ്ങള്‍ക്ക് ഒപ്പം 20,000 കോടി രൂപയുടെ സമാഹരണവും സാധ്യമാക്കും.

 ബഹുമുഖ സംവിധാനം:

വിവിധ ഓപ്പറേറ്റര്‍മാര്‍ക്കിടെ വിവര കൈമാറ്റം സാധ്യമാക്കുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസിനായി രൂപകല്‍പ്പന ചെയ്ത യൂണിഫൈഡ് ലോജിസ്റ്റിക്‌സ് ഇന്റര്‍ഫേസ് പ്ലാറ്റ്‌ഫോമിന് കീഴില്‍ കൊണ്ടുവരുമെന്ന്സീതാരാമന്‍ പറഞ്ഞു. വ്യത്യസ്ത രീതികളിലൂടെയുള്ള ചരക്കുകളുടെ കാര്യക്ഷമമായ നീക്കത്തിനും ചെലവും സമയവും കുറയ്‌ക്കാനും മടുപ്പിക്കുന്ന ലിഖിത രേഖകള്‍ ഒഴിവാക്കാനും ഇത് സഹായിക്കും. ഇത് ബന്ധപ്പെട്ട എല്ലാവര്‍ക്കും തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുകയും അന്താരാഷ്‌ട്ര മത്സരക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. യാത്രക്കാരുടെ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നതിന് ഓപ്പണ്‍ സോഴ്‌സ് മൊബിലിറ്റി സ്റ്റാക്കും നടപ്പാക്കുമെന്ന് അവര്‍ പറഞ്ഞു.

മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍:

മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍  നാല് സ്ഥലങ്ങളില്‍ നടപ്പിലാക്കുന്നതിനുള്ള കരാറുകള്‍ 2022-23ല്‍ നല്‍കും.

റെയില്‍വേ:

ചെറുകിട കര്‍ഷകര്‍ക്കും, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുമായി റെയില്‍വേ പുതിയ ഉത്പന്നങ്ങളും കാര്യക്ഷമമായ ലോജിസ്റ്റിക്‌സ് സേവനങ്ങളും വികസിപ്പിക്കുമെന്നും പാഴ്‌സലുകളുടെ നീക്കത്തിന് തടസ്സമില്ലാത്ത സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിന് തപാല്‍, റെയില്‍ ശൃംഖലകളുടെ സംയോജനത്തിന് നേതൃത്വം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

പ്രാദേശിക ബിസിനസുകളെയും വിതരണ ശൃംഖലകളെയും സഹായിക്കുന്നതിന് ‘ഒരു സ്‌റ്റേഷന്‍ഒരു ഉത്പന്നം’ എന്ന ആശയം ജനകീയമാക്കുമെന്ന് അവര്‍ പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി, 2022-23ല്‍ സുരക്ഷയ്‌ക്കും ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള തദ്ദേശീയ ലോകോത്തര സാങ്കേതികവിദ്യയായ കവചിന്  കീഴില്‍ 2,000 കിലോമീറ്റര്‍ ശൃംഖല ഉള്‍പ്പെടുത്തും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നാനൂറ് പുതു തലമുറ വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുമെന്ന് സീതാരാമന്‍ പറഞ്ഞു.

മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് സൗകര്യങ്ങള്‍ക്കായി നൂറ് പ്രധാനമന്ത്രി ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വികസിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.

 ബഹുജന നഗര ഗതാഗതം:

മെട്രോ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ധനസഹായത്തിനുള്ള നൂതന മാര്‍ഗങ്ങളും വേഗത്തിലുള്ള നിര്‍വ്വഹണവും പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ബഹുജന നഗരഗതാഗതവും റെയില്‍വേ സ്‌റ്റേഷനുകളും തമ്മിലുള്ള ബഹുമുഖ കണക്റ്റിവിറ്റി, മുന്‍ഗണനാടിസ്ഥാനത്തില്‍ സുഗമമാക്കും.

പര്‍വ്വത്മാല  ദേശീയ റോപ്‌വേ 

പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ ദേശീയ റോപ്‌വേ വികസന പദ്ധതി നടപ്പാക്കുമെന്ന് സീതാരാമന്‍ പറഞ്ഞു. തിരക്കേറിയ നഗരപ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും. 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 8 റോപ്‌വേ പദ്ധതികളുടെ കരാര്‍ 2022-23ല്‍ നല്‍കും.

ശേഷി വര്‍ദ്ധിപ്പിക്കല്‍:

2022-23ല്‍ സമ്പദ്‌വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനായി സംസ്ഥാനങ്ങളെ സഹായിക്കുക ലക്ഷ്യമിട്ട് 1 ലക്ഷം കോടി രൂപ ധനമന്ത്രി അനുവദിച്ചു. അമ്പത് വര്‍ഷം കാലയളവുള്ള ഈ പലിശ രഹിത വായ്‌പകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ വായ്‌പ കൂടാതെയാണ്.

Tags: Nirmala Sitharaman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.