ന്യൂദല്‍ഹി: രാഷ്ട്രപതിയുടെ അംഗരക്ഷസേനയില് സേവനമനുഷ്ടിച്ചിരുന്ന വിരാട് എന്ന കുതിരക്ക് വീരോജിത യാത്ര അയപ്പ്. 2003 മുതല്‍ സേനയുടെ ഭാഗമാണ് വിരാട്. 73-ാം റിപ്പബ്ലിക് ദിനാഘോഷത്തിന് രാഷ്ട്രപതിയെ ആനയിച്ച ശേഷം അധികൃതര്‍ വിരാടിന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു.
ഹനോവേറിയന്‍ വിഭാഗത്തില്‍പ്പെട്ട കുതിരയാണ് വിരാട്. റിപ്പബ്ലിക്ക് ദിന പരേഡുകളിലെ സ്ഥിരം സാന്നിദ്ധ്യവുമാണ്. അസാധാരണ കഴിവുകള്‍ക്ക് ഉടമയാണ്. പരേഡിലെ വിശ്വസ്ഥനായിരുന്ന വിരാടിന് ജനുവരി 15ന് സേന വിഭാഗത്തിലെ ചിഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്‍ഡേഷന്‍ ബഹുമതി നല്കി രാജ്യം ആദരിച്ചു.
സേവനത്തിന്റെ പേരില്‍ രാജ്യത്തിന്റെ ആദരം ലഭിക്കുന്ന ആദ്യത്തെ കുതിരയാണ് .പ്രായാധിക്യം മൂലമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. യാത്ര അയപ്പ് ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മമന്ത്രി രാജ്നാഥ് നിങ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: