ഇസ്താംബുള്‍: ആദാമിനെയും ഹവ്വയെയും അപകീര്‍ത്തിപ്പെടുത്തിയാല്‍ നാവ് മുറിക്കുമെന്ന ഭീഷണിയുമായി തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗന്‍ . ഇതിഹാസ ഗായിക സെസെന്‍ അക്‌സുവിനെതിരെയാണ് എര്‍ദോഗന്റെ ഭീഷണി.
‘നമ്മുടെ പ്രവാചകനായ ആദാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. അങ്ങനെ ചെയ്യുന്നവരുടെ ആ നാവുകള്‍ മുറിക്കേണ്ടത് നമ്മുടെ കടമയാണ്. ഞങ്ങളുടെ അമ്മ ഹവ്വയോട് ആ വാക്കുകള്‍ പറയാന്‍ ആരുടെയും നാവിനു കഴിയില്ല, ‘ഇസ്താംബൂളിലെ ഗ്രാന്‍ഡ് കാംലിക്ക പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം എര്‍ദോഗന്‍ പറഞ്ഞു. ഗായികയുടെ ഗാനത്തിന്റെ പുതിയ വീഡിയോയെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു എര്‍ദോഗന്റെ പ്രസ്താവന.
ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെയും സര്‍ക്കാര്‍ അനുകൂല സംഘടനകളുടെയും അക്രമത്തിനിരയായ ഗായികയാണ് അക്‌സു. 2017ല്‍ പുറത്തിറങ്ങിയ അവരുടെ ഒരു ഗാനത്തിനാണ് ആദ്യം അവര്‍ക്കെതിരെ ഭീഷണി ഉണ്ടായത് .ആദാമിനെയും ഹവ്വായേയും മാത്രമല്ല അക്‌സു ചരിത്രപുരുഷന്മാരെയും ഇസ്ലാമിക ധാര്‍മ്മിക മൂല്യങ്ങളെയും അവഹേളിക്കുന്നതായി വിമര്‍ശകര്‍ പറയുന്നു . തുര്‍ക്കിയിലെ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ സുപ്രീം കൗണ്‍സില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍, റേഡിയോ ചാനലുകളോട് അക്‌സുവിന്റെ ഗാനം പ്ലേ ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഗാനം പ്ലേ ചെയ്താല്‍ കനത്ത പിഴയും ഉപരോധവും ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ചാനലുകളെ ഭീഷണിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: