ലഖ്നോ: മുലായംസിങ്ങിന്റെ രണ്ടാം ഭാര്യയിലെ മകന്റെ ഭാര്യയായ അപര്‍ണ്ണ യാദവ് ബിജെപിയില്‍ ചേര്‍ന്നത് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ മുഖത്തേറ്റ അടിയായിരുന്നു. അതുവരെ ബിജെപിയില്‍ നിന്നും പലരെയും അടര്‍ത്തിയെടുത്ത് ആഘോഷിക്കുകയായിരുന്നു അഖിലേഷും സമാജ് വാദി പാര്‍ട്ടിയും.
പക്ഷെ അപര്‍ണ്ണയാദവ് സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അഖിലേഷ് യാദവ് പ്രതികരിച്ചത് പാര്‍ട്ടിയിലെ കുടുംബവാഴ്ച ഇല്ലാതാക്കിയതില്‍ നന്ദിയുണ്ടെന്നാണ്. അതായത് കുടുംബവാഴ്ച അനുവദിക്കാത്ത പാര്‍ട്ടിയാണ് സമാജ് വാദി പാര്‍ട്ടിയെന്ന പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാനായിരുന്നു അഖിലേഷിന്റെ ശ്രമം.
എന്നാല്‍ അഖിലേഷ് അങ്ങിനെ പറയുമ്പോള്‍ 1992 മുതല്‍ 2017 വരെയുള്ള 25 വര്‍ഷക്കാലത്തെ സമാജ് വാദി പാര്‍ട്ടിയുടെ ചരിത്രത്തെ തന്നെ തള്ളിപ്പറയുകയായിരുന്നു അഖിലേഷ് യാദവ്. 1992 മുതല്‍ 2017 വരെ സമാജ് വാദി പാര്‍ട്ടി എന്നാല്‍ മുലായം സിങ്ങ് യാദവായിരുന്നു. 2017ല്‍ അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്കുള്ളില്‍ അധികാരം പിടിക്കാനുള്ള കലാപത്തിന് മുന്നില്‍ മുലായം വഴങ്ങി. അതുവഴി മുലായം സിങ്ങിന്റെ മകന് അഖിലേഷ് തന്നെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കയ്യിലേന്തി. അതുവരെ മുലായം സിങ്ങിന്റെ രണ്ടാമനായി നിന്ന അമ്മാവന് ശിവ്പാല്‍ യാദവിനെ വരെ കെട്ടുകെട്ടിച്ച നേതാവാണ് അഖിലേഷ്. മറ്റു മുലായം സിങ്ങ് അനുയായികള്‍ എല്ലാം തെറിച്ചുപോയി. എന്നാല്‍ മകന് പാര്‍ട്ടിയുടെ പ്രധാന കടിഞ്ഞാണ്‍ കയ്യിലേന്തുന്നതില് മുലായവും ഉള്ളില്‍ സന്തോഷിച്ചിരുന്നു. അങ്ങിനെ കുടുംബവാഴ്ചയുടെ നല്ലൊരു ഉദാഹരണമെന്നോണമാണ് അഖിലേഷ് യാദവ് നേതാവായി ഉയര്‍ന്നുവന്നത്. ഇപ്പോള്‍ കുടുംബവാഴ്ച സമാജ് വാദി പാര്‍ട്ടി പൊറുപ്പിക്കില്ലെന്ന് അഖിലേഷ് യാദവ് ആണയിട്ട് പറയുമ്പോഴും അത് വിശ്വസിക്കാന്‍ സമാജ് വാദി പാര്ട്ടിക്കാര് പോലും നിന്നും തരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: