അരവിന്ദന് നീലകണ്ഠന്
(എഴുത്തുകാരനും ബെസ്റ്റ് സെല്ലറായ ‘ബ്രേക്കിംഗ് ഇന്ത്യ’യുടെ സഹരചയിതാവും)
തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കാട്ടുപള്ളിയില്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനമായ സേക്രെട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂളിനെ പറ്റി വിവാദം ഉയര്‍ന്നിരിയ്ക്കുന്നു. സ്കൂള്‍ ഹോസ്റ്റിലിലെ അന്തേവാസിയായ പതിനേഴുകാരി ലാവണ്യ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണ് കാരണം.
കുട്ടിയുടെ വഷളായ നില കണ്ട ഹോസ്റ്റല്‍ അധികൃതര്‍, രക്ഷിതാക്കളോട് അതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്താതെ ചികിത്സക്കായി അവളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയില്‍ വച്ചു മാത്രമാണ് കുട്ടി വിഷം കഴിച്ച കാര്യം വീട്ടുകാര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞത്.
മതം മാറ്റുന്നതിനായി സ്കൂള്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും, അതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് സ്കൂളില്‍ വച്ച് തന്നെ അപമാനിച്ചുവെന്നും ആശുപത്രിയില്‍ വച്ചെടുത്ത വീഡിയോ മരണമൊഴിയില്‍ കുട്ടി വെളിപ്പെടുത്തി.
കുട്ടിയുടെ അമ്മയോടും സ്കൂള്‍ അധികൃതരില്‍ ഒരാള്‍ നേരത്തേ മതം മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവരത് നിരസിയ്ക്കുകയാണ് ഉണ്ടായത്. അതിനെ തുടര്‍ന്നാണ് മോശം പെരുമാറ്റം ആരംഭിച്ചത്. അതിന്റെ അന്തിമ ഫലമായിരുന്നു കുട്ടിയുടെ ആത്മഹത്യാ ശ്രമവും, തുടര്‍ന്നുണ്ടായ മരണവും.
സംഭവം ജനങ്ങളുടെ ഇടയില്‍ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ മിഷണറി സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ പീഡനങ്ങള്‍ നേരിടേണ്ടി വന്ന സംഭവം ഇത് ആദ്യത്തേതല്ല.
2006-2011 കാലഘട്ടത്തില്‍, തമിഴ്നാട്ടില്‍ ഡിഎംകെ യും കേന്ദ്രത്തില്‍ യു പി എ യും അധികാരത്തില്‍ ഇരുന്ന സമയത്ത്, ക്രൈസ്തവ മിഷണറി സ്കൂളുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത നിരവധി സംഭവങ്ങള്‍ പ്രാദേശിക പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
2006 നവംബറില്‍ ഓമല്ലൂര്‍ സുകന്യ ആത്മഹത്യ ചെയ്തു. കത്തോലിക്കാ മിഷനറിമാര്‍ നടത്തുന്ന ഫാത്തിമാ സ്കൂള്‍ ക്യാമ്പസില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി സുകന്യയെ കണ്ടെത്തുകയായിരുന്നു. അന്ന് ജനങ്ങളുടെ രോഷം കാരണം സ്റ്റാഫിനെ ട്രാന്‍സ്ഫര്‍ ചെയ്യണം എന്ന ഒരു ഡി എം കെ മന്ത്രിയുടെ ആവശ്യത്തെ നിരസിച്ചുകൊണ്ട് സേലം ബിഷപ്പ് പറഞ്ഞത്, ഒരു ന്യൂനപക്ഷ സ്ഥാപനം എന്ന നിലയില്‍ തങ്ങള്‍ക്ക് അത്തരം ആവശ്യത്തെ മാനിക്കേണ്ട ബാദ്ധ്യതയില്ല എന്നാണ്.
ഫോറന്‍സിക് തെളിവുകള്‍ പ്രകാരം പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് വിധേയയായിരുന്നു എന്ന് 2007 ജൂലൈ 25 ന്റെ തുഗ്ലക്ക് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
2009 ഫെബ്രുവരിയില്‍ 12 വയസ്സുകാരിയായ രഞ്ജിത ആത്മഹത്യ ചെയ്തു. ബൈബിള്‍ വചനങ്ങള്‍ വായിക്കാന്‍ നിര്‍ബന്ധിതയാക്കപ്പെട്ടതും അവ വേണ്ട രീതിയില്‍ വായിയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ അപമാനിക്കപ്പെട്ടതുമായിരുന്നു കുട്ടി ആ കടുംകൈ ചെയ്യാന്‍ കാരണം. ക്ഷേത്രത്തില്‍ നിന്നും കെട്ടിക്കൊടുത്തിരുന്ന ഒരു ഏലസ്സ് അവള് ധരിച്ചിട്ടുണ്ടായിരുന്നു. അത് നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ക്ലാസ്സില്‍ മാര്‍ക്ക് കുറഞ്ഞു പോയതു കൊണ്ടാണ് അവള് ആത്മഹത്യ ചെയ്തത് എന്നായിരുന്നു അന്നത്തെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ സ്കൂളില്‍ നിന്നും നേരിട്ട കടുത്ത മാനസിക പീഡനങ്ങള്‍ ആയിരുന്നു കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് അവളുടെ കൂട്ടുകാരില്‍ ഏറെപ്പേരും ചൂണ്ടിക്കാണിച്ചത്.
വീണ്ടും 2009 ല്‍, ചെന്നൈയില്‍ നഗരത്തില്‍ തന്നെ ക്രൈസ്തവ മിഷണറി സ്കൂളുകളില്‍ പഠിച്ചിരുന്ന രണ്ടു പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചെന്നൈ അമ്പത്തുരിലെ ഇമ്മാനുവേല്‍ മെത്തോഡിസ്റ്റ് സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന രമ്യയായിരുന്നു ഇര. പാരമ്പര്യ വേഷമണിഞ്ഞ് ക്ലാസ്സില്‍ വന്ന രമ്യയെ ക്ലാസ് ടീച്ചര്‍ അപമാനിയ്ക്കുകയായിരുന്നു. ആത്മഹത്യ ചെയ്ത ഒരു ഗ്ലാമറസ് നടിയോട് അവളെ ഉപമിച്ചതായിരുന്നു കുട്ടിയെ മാനസികമായി തളര്‍ത്തിയത്.
തഞ്ചാവൂരിലെ ഇപ്പോഴത്തെ ആത്മഹത്യയും മതം മാറ്റത്തിനായുള്ള സ്കൂള്‍ അധികൃതരുടെ മാനസിക പീഡനത്തെ കുറിച്ചുള്ള കുട്ടിയുടെ മൊഴികളും വിരല്‍ ചൂണ്ടുന്നത്, ദ്രാവിഡ പാര്‍ട്ടികളുടെ ക്രൈസ്തവ ആഭിമുഖ്യവും ഹിന്ദുവിരുദ്ധതയും ഇത്തരം മാനസികാവസ്ഥയ്ക്ക് ശക്തി പകരുന്നുണ്ട് എന്നാണ്.
ഇത്തരത്തില്‍ കുട്ടിക്കാലത്ത് തന്നെയും നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ച അനുഭവം തമിഴ്നാട്ടിലെ വലിയ ആത്മീയ നേതാവും, അവശ വിഭാഗങ്ങള്‍ക്കു വേണ്ടി പടപൊരുതിയ മഹാത്മാവുമായ പരമാചാര്യന് സ്വാമി സഹാജാനന്ദ വിവരിച്ചിട്ടുണ്ട്. എങ്ങനെയാണ് താന്‍ പഠിച്ചിരുന്ന സ്കൂളില്‍ നിന്ന് മതം മാറ്റത്തിനുള്ള ആവശ്യം ഉയര്‍ന്നതെന്നും, അത് നിരസിച്ചതിനെ തുടര്‍ന്ന് ദരിദ്രനായ തന്റെ അച്ഛനോട് സ്കൂള്‍ ഫീസ് മുഴുവന്‍ കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും, അതിനെ തുടര്‍ന്ന് കുട്ടിക്കാലത്ത് വിദ്യാഭ്യാസം നിര്‍ത്തേണ്ടി വന്നതും, അച്ഛനമ്മമാര്‍ അടിമപ്പണിക്കാര്‍ ആയി മാറേണ്ടി വന്ന സാഹചര്യവും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഇന്നത്തെ തമിഴ്നാട്ടില്‍ ഇതുപോലെ എത്ര ലാവണ്യമാര്‍ ദ്രോഹിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്നു എന്ന് ദൈവത്തിനു മാത്രമേ അറിയൂ
അടുത്ത വീര ബാല ദിവസത്തില്‍ മതം മാറ്റത്തിന്റെ ബലിദാനികളായ സോറാവര്‍ സിങ്ങിനേയും, ഫത്തേ സിങ്ങിനേയും ഓര്‍മ്മിയ്ക്കുന്ന അവസരത്തില്‍, നമുക്ക് ലാവണ്യ, രഞ്ജിത, സുകന്യ, രമ്യ തുടങ്ങിയ കുട്ടികളേയും സ്മരിയ്ക്കാം…
അതിക്രമത്തിലൂടെ മതം വളര്‍ത്തുന്ന കള്‍ട്ടുകളില്‍ നിന്ന് വ്യക്തികളെന്ന നിലയ്ക്കും, സമൂഹമെന്ന നിലയ്ക്കും നമ്മുടെ പെണ്മക്കളെ സംരക്ഷിയ്ക്കാന്‍ നമുക്ക് കഴിഞ്ഞില്ല എന്ന ഹിന്ദു സമൂഹത്തോടുള്ള ഓര്‍മ്മപ്പെടുത്തലാണ് അവരെല്ലാം. ധര്‍മ്മത്തിന്റെ കുട്ടികളുടെ നേര്‍ക്കുള്ള ഈ പീഡനം ഇനിയുണ്ടാകുന്നില്ല എന്നുറപ്പു വരുത്താനായി നമുക്ക് ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: