ന്യൂദല്‍ഹി: ആഗോള ആയുധ വിപണിയില്‍ വന്‍ മുന്നേറ്റം നടത്തി ഇന്ത്യ. ഇന്ത്യന്‍ നിര്‍മിത ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന് ഫിലിപ്പൈന്‍സില്‍ നിന്നു ലഭിച്ചത് 2772 കോടി രൂപ (374.96 മില്യണ്‍ ഡോളര്‍) കരാര്‍. ഫിലിപ്പീന്‍സ് നാഷണല്‍ ഡിഫന്‍സ് സെക്രട്ടറി ഡെല്ഫിന് ലോറെന്‍സാന ആണ് പ്രതിരോധ മന്ത്രാലയവുമായുള്ള കരാറില്‍ ഒപ്പിട്ടത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കരാറില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം നീളുകയായിരുന്നു. അതില്‍ മൂന്ന് ബാറ്ററി മിസൈല്‍ (ഒരു ബാറ്ററിയില്‍ നാലു മുതല്‍ ആറു വരെ മിസൈലുകള്‍), ഓപ്പറേറ്റര്‍മാര്‍ക്കും മെയിന്റനര്മാര്ക്കും പരിശീലനം, ആവശ്യമായ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് പാക്കേജ് എന്നിവയാണ് കരാറില്‍ ഉള്‍പ്പെടുക. ഫിലിപ്പൈന്‍ നാവികസേനയുടെ തീരദേശ പ്രതിരോധ റെജിമെന്റായിരിക്കും മിസൈലുകള്‍ നല്‍കുക. ചൈനയില്‍ നിന്നാണ് ഫിലിപ്പൈന്‍സ് ഏറ്റവും വലിയ സുരക്ഷ ഭീഷണി നേടിരുന്നത്.
ഫിലിപ്പൈന്‍സിനു പുറമേ ഇന്ത്യോനേഷ്യ, ചിലെ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വാങ്ങാനുള്ള നീക്കം ഊര്‍ജിതമാക്കിയിട്ടുണ്ട്. റൈഫിളുകളും വെടിക്കോപ്പുകളും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും മിസൈലുകളുടെ വലിയ കയറ്റുമതി ഇതാദ്യമാണ്. ലോകത്ത് നിലവിലുള്ള വേഗമേറിയ ഏക സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. അതാണ് മിക്ക രാജ്യങ്ങളും ഇതില്‍ നോട്ടമിട്ടിരിക്കുന്നതും. റഷ്യന്‍ സഹായത്തോടെയാണ് ഇന്ത്യ ബ്രഹ്മോസ് വികസിപ്പിച്ചത്. ബ്ര്ഹമപുത്ര, മോസ്കോ എന്നീ പേരുകള്‍ ചേര്‍ത്താണ് എപിജെ അബ്ദുള്‍ കലാ ബ്രഹ്മോസ് എന്ന പേര് നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: